ADVERTISEMENT

ഒരു കടൽത്തീരം മുഴുവൻ വലിയ പാൻ കേക്കുകൾ നിരത്തി വച്ചിരിക്കുന്ന കാഴ്ച ഒന്നാലോചിച്ചു നോക്കൂ. എങ്കിൽ അങ്ങനെയൊരു പ്രകൃതി വിസ്മയമുണ്ട് ന്യൂസിലാൻഡിലെ ഒരു പ്രദേശത്ത്. പശ്ചിമതീരത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പ്രകൃതി ആകർഷണമാണ് പുനകൈകിയിലെ പാൻകേക്ക് പാറകൾ. കാരണം അവ ശരിക്കും പാൻകേക്കുകൾ പോലെയാണ് ഇരിക്കുന്നത്. 

കാറ്റ്, മഴ, കടൽ എന്നിവയാൽ കൊത്തിയെടുത്ത പാൻകേക്കുകളുടെ ശേഖരം ഈ കടൽത്തീരത്തിൻ്റെ ആകർഷണം.ന്യൂസിലാൻഡിലെ പുനകൈകിക്കടുത്തുള്ള ഡോളമൈറ്റ് പോയിന്റിലെ പാൻ‌കേക്ക് റോക്ക്സിനെക്കുറിച്ചാണ് പറയുന്നത്. ചുണ്ണാമ്പുകല്ല് നിറഞ്ഞ പ്രദേശമാണിത്.

ഏകദേശം 30 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് പ്രകൃതി ഈ കലാസൃഷ്‌ടി ആരംഭിച്ചത്. ആയിരക്കണക്കിനു വർഷങ്ങളായി, ചെറിയ സമുദ്രജീവികളുടെയും മണലിന്റെയും ഇതര പാളികൾ സമുദ്രനിരപ്പിൽ വന്നടിഞ്ഞ് കൂടി. ഇത് ഒന്നിലധികം പാളികളുള്ള ചുണ്ണാമ്പുകല്ലും മൃദുവായ മണൽക്കല്ലും ഉള്ള പ്രദേശങ്ങൾ സൃഷ്ടിച്ചു. ഭൂകമ്പ പ്രവർത്തനം പിന്നീട് സമുദ്രനിരപ്പിനെ ഉയർന്നതും വരണ്ടതുമാക്കി,സ്ലോ മോഷൻ ആർട്ടിസ്റ്റുകളായ മഴയും കാറ്റും ചേർന്ന് കാലങ്ങൾ എടുത്ത് മൃദുവായ മണൽക്കല്ല് ഇല്ലാതാക്കാൻ തുടങ്ങി. തുടർന്നുള്ള പ്രകൃതിയുടെ നിരന്തരമായ ഇടപെടലുകളാൽ ഈ ചുണ്ണാമ്പ് പാറകൾക്ക് ഇത്തരം വിചിത്ര രൂപാന്തരങ്ങൾ കൈവന്നു.

ഉയർന്ന വേലിയേറ്റമുള്ള സമയത്ത് ഈ പാൻ കേക്ക് പാറകൾക്ക് ഇടയിലുള്ള ആകർഷകമായ ബ്ലോഹോളുകൾ വെള്ളം ചീറ്റുന്ന കാഴ്ച അവർണ്ണനീയമാണ്. ഇത് വെസ്റ്റ് കോസ്റ്റിലെ ഏറ്റവും ആകർഷകമായ പ്രകൃതി അത്ഭുതങ്ങളിൽ ഒന്നാണ്. പാപ്പറോവ ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഈ പാൻ‌കേക്ക്‌ റോക്കുകൾ‌. പാപ്പറോവ ദേശീയോദ്യാനത്തിന് താഴെയുള്ള പൊറോറാരി നദിയിൽ ഒരു ഉല്ലാസയാത്ര നടത്താനും കടൽത്തിരത്തുകൂടി കുതിര സവാരി നടത്താനും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

English Summary: Punakaiki Pancake Rocks New zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com