പ്രക‍ൃതിയുടെ അദ്ഭുതമായി പിശാചിന്റെ ഗോപുരം

Devils-Tower
Hale Kell /Shutterstock
SHARE

നിഗൂഢ രഹസ്യങ്ങൾ നിറഞ്ഞ നിരവധി ഇടങ്ങൾ ഇൗ ഭൂമിയിലുണ്ട്. ചരിത്രകഥകൾ അന്വേഷിച്ചും കാഴ്ചകൾ ആസ്വദിച്ചും ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനും നിരവധി ആളുകള്‍ തയാറുമാണ്. അങ്ങനെയൊരിടമാണ് പ്രകൃതിയുടെ അദ്ഭുത നിര്‍മിതിയായ അമേരിക്കയിലെ ഡെവിള്‍സ് ടവര്‍. പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ബ്ലാക്ക് ഹില്‍സ് നാഷണല്‍ ഫോറസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ലക്കോലിത്താണ് ഡെവിള്‍സ് ടവര്‍. പുല്‍മൈതാനത്തില്‍ രൂപപ്പെടുന്ന മലയുടെ രൂപത്തിലുള്ള പ്രതിഭാസമാണ് ലക്കോലിത്ത് എന്നറിയപ്പെടുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിനുമുകളില്‍ ഉയരമുണ്ട് ഡെവിള്‍സ് ടവറിന്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയസ്മാരകങ്ങളിലൊന്നാണ് ഈ ശിലാസ്തംഭം. 20 ഓളം തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളുടെ പുണ്യ സ്ഥലം കൂടിയാണിവിടം. ഡെവിൾ ടവറിന്റെ സൗന്ദര്യം ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. കൂടാതെ സഞ്ചാരികള്‍ക്കായി ഹൈക്കിങ് ടൂറുകളും ഒരുക്കിയിട്ടുണ്ട്. റോക്ക് ക്ലൈമ്പിങ്ങിനും ഇവിടം പേരു കേട്ടതാണ്. പാറകളുടെ വിണ്ടുകീറിയ ഭാഗമാണ്  ക്ലൈംബിങ്ങിന് അനുയോജ്യമാക്കുന്നത്. 

പര്‍വതാരോഹകനായ റിച്ചാര്‍ഡ് ഇര്‍വിംഗ് ഡോഡ്ജാണ് ഡെവിള്‍സ് ടവര്‍ എന്ന പേരുനൽകിയത്. 20ാം നൂറ്റാണ്ടോടെ പേരുമാറ്റണമെന്ന ആവശ്യം നിരവധി ആളുകള്‍ ഉന്നയിച്ചെങ്കിലും പേരു മാറ്റൽ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും എന്നു വിലയിരുത്തിയാണ് ആ  പദ്ധതി വേണ്ടന്നുവച്ചത്.

1893ല്‍ വില്യം റോജേഴ്‌സ്, വില്യാര്‍ഡ് റിപ്ലി എന്നിവര്‍ ചേര്‍ന്ന് ആദ്യമായി ഡെവിള്‍സ് ടവര്‍ കീഴടക്കിയിരുന്നു. ഗോത്രവര്‍ഗക്കാരുടെ ആഘോഷങ്ങളും പരമ്പരാഗത അനുഷ്ഠാനങ്ങളുമൊക്കെ കൂടുതലായും നടക്കുന്നത് ജൂൺ മാസത്തിലാണ്. അതിനാൽ ജൂണിൽ ക്ലൈമ്പിങ് ഇവിടെ അനുവദിക്കില്ല.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഡെവിൾസ് ടവറും താൽക്കാലികമായി അടച്ചിരിക്കുകയാണ്.

English Summary: Devils Tower National Monument

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA