കല്യാണം കഴിഞ്ഞുള്ള ട്രിപ്പാണല്ലോ സാധാരണ പ്ലാനിംഗ് എന്നാൽ...

miya-george
SHARE

ചെറിയ മഴയത്ത് പാട്ടൊക്കെ കേട്ട് യാത്ര ചെയ്യുമ്പോൾ വല്ലാത്തൊരു ഫിലാണെന്ന് മിയ. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ മിയയുടെ വിവാഹനിശ്ചയവാർത്തകളാണ്. കോട്ടയം സ്വദേശിയായ അശ്വിനെയാണ് മിയ വിവാഹം ചെയ്യുന്നത്. മനസമ്മതദിവസം അശ്വിന് മിയ ഒരുക്കിയ സർപ്രൈസുമെല്ലാം ഇപ്പോൾ വൈറലാണ്. ഡ്രൈവിങ് ഏറെ ഇഷ്ടപ്പെടുന്ന, ട്രാഫിക്കിൽ അധികം സമയം കളയാൻ ഇഷ്ടപ്പെടാത്ത മിയ ജോർജ്ജിന്റെ യാത്ര വിശേഷങ്ങളിലേയ്ക്ക്. 

miya-travel5

കൊറോണയൊക്കെ ആയതിനാൽ അധികം യാത്രകളൊന്നും ഈയടുത്ത് നടത്തിയിട്ടില്ല. കല്യാണമായിട്ടുപോലും ഷോപ്പിങ്ങിന് പോലും ഞാൻ അധികം പുറത്തിറങ്ങിയില്ല എന്നുവേണം പറയാൻ. അത്യാവശ്യം വേണ്ട കാര്യങ്ങൾ വാങ്ങാനും മറ്റും മാത്രമായിരുന്നു ഈ കോവിഡ് കാലത്ത് ഇറങ്ങിയത്.കല്യാണം കഴിഞ്ഞാട്ടെണെങ്കിലും അധികം ദൂരത്തേക്കൊന്നും യാത്ര പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ബന്ധുവീടുകളിലേയ്ക്കോ നമ്മുടെ സ്വന്തം വീടുകളിലേക്കോ അല്ലാതെ ഈയടുത്ത കാലത്തൊന്നും ഒരു യാത്ര സാധ്യമാകുമെന്നും തോന്നുന്നില്ല. അതുകൊണ്ട് വിവാഹം കഴിഞ്ഞ് സ്പെഷ്യൽ ട്രിപ്പ് എന്നുള്ള പ്ലാനുകളൊന്നും ഇപ്പോഴില്ലെന്നും മിയ. 

ഒറ്റയ്ക്കുള്ള യാത്രയോട് താൽപര്യമില്ല

miya-travel1

എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഒട്ടുമിഷ്ടമില്ല. ആരെങ്കിലുമൊക്കെ കമ്പനിയ്ക്ക് വേണം. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താൽപര്യമുള്ള ഒത്തിരിപ്പേരുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്നെക്കൊണ്ട് അത് പറ്റില്ല. എനിക്ക് ആരെങ്കിലും ഒരാളെങ്കിലും കൂടെ വേണം. ഡ്രൈവിങ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കൂടി പറ്റില്ല. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത വിവാഹനിശ്ചയചടങ്ങിനായി മിയ എറണാകുളത്തേയ്ക്ക് സ്വയം വാഹനമോടിച്ചാണ് പോയത്. കോവിഡ്കാലത്തെ ചടങ്ങായിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗൗരവം ഒട്ടും ചോരാതെ വളരെ കുറച്ച് ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിനുണ്ടായിരുന്നത്. 

കാലങ്ങളായുള്ള ആഗ്രഹം സഫലീകരിക്കാനായി

കുറെ കാലം മനസ്സിൽ കൊണ്ടുനടന്നൊരാഗ്രഹമായിരുന്നു സ്കൈ ഡൈവിങ് ചെയ്യുക എന്നുള്ളത്. അങ്ങനെ ഒടുവിൽ അമേരിക്കയിൽ ഒരു പ്രോഗ്രാമിന് പോയപ്പോൾ അതിനുള്ള അവസര ഒത്തുവന്നു. വർഷങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹത്തിന് ഒടുവിൽ സാഫല്യം കിട്ടി. 11,000 അടി മുകളിൽ നിന്നായിരുന്നു എന്റെ ചാട്ടം. ഒരിക്കലും മറക്കാനാവാത്തൊരു യാത്രയും അനുഭവവുമാണത്. എനിക്കൊപ്പം മമ്മിയും അന്ന് ഡൈവിംഗ് നടത്തി. അതുപോലെ തന്നെയായിരുന്നു സ്കൂബ ഡൈവിംഗും. അനാർക്കലി സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് സ്കൂബ ഡൈവിംഗ് നടത്താനുള്ള ചാൻസ് കിട്ടുന്നത്. കടലിനടിയിലെ കാഴ്ച്ചകളൊക്കെ നമ്മൾ പലയിടത്തും വിഡിയോയായും ഫോട്ടോയായുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും എന്നെങ്കിലും അത് റിയലായി ഒന്നറിയണമെന്നുണ്ടായിരുന്നു. അന്ന് അതും സാധിച്ചു. അങ്ങനെ എന്റെ ലൈഫിലെ രണ്ട് വലിയ സ്വപ്നങ്ങൾ പ്രാവർത്തികമായി.

miya-travel3

കണ്ടതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ടയിടം സ്വിസ്റ്റർലൻഡാണെന്ന് മിയ പറയുന്നു. ആ നാടിന്റെ ശാന്തതയും പ്രകൃതിഭംഗിയുമെല്ലാം ആരെയും ആകർഷിക്കുമെന്നും  തിരക്കും ബഹളുമൊന്നും ഇല്ലാത്തൊരു സ്ഥലമായതിനാൽ സുഖമായൊരു യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നും മിയ. അവിടുത്തെ ആളുകളുടെ പെരുമാറ്റത്തിലും ഇടപഴകലിലുമെല്ലാം ശാന്തതയും സൗഹൃദവുമാണെന്നും അതുകൊണ്ടാണ് തനിക്ക് യാത്ര ചെയ്തതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടയിടം സിസ്റ്റ്ലൻഡാകുന്നതെന്നും മിയ. ഒരു ഡ്രൈവ് ഒക്കെ പോകാനാണെങ്കിലും നല്ല ഭംഗിയുള്ള സ്ഥലമാണിത്. 

miya-travel8

കല്യാണം കഴിഞ്ഞുള്ള ട്രിപ്പാണല്ലോ സാധാരണ പ്ലാനിംഗ്,,എന്നാൽ,,, 

miya-betrothel

ഡ്രീം ഡെസ്റ്റിനേഷൻ, അല്ലെങ്കിൽ ഡ്രീം ജേർണി എന്നൊക്കെയുള്ള സംഭവങ്ങളൊന്നും ഇപ്പോൾ താൻ ആലോചിക്കുന്നില്ലെന്നാണ് മിയ പറയുന്നത്. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ എവിടെപോകാനും സാധിക്കാത്തതിനാൽ പ്ലാനിംഗൊന്നും നടത്തിയിട്ടില്ല. സാധാരണ മിക്കവരും കല്യാണം കഴിഞ്ഞുള്ള ഹണിമൂൺ ട്രിപ്പും മറ്റുമൊക്കെ തകർപ്പനായി പ്ലാൻ ചെയ്ത് കിടിലൻ സ്ഥലങ്ങളൊക്കെ കണ്ടുപിടിച്ചാണല്ലോ എക്സ്പ്ലോർ ചെയ്യുന്നത്. എന്നാൽ ഞാൻ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. കൊറോണ എല്ലാം താറുമാറാക്കിയതിനാൽ യാത്രകളെക്കുറിച്ചുള്ള ചിന്തകൾ തന്നെ ഞാൻ വേണ്ടെന്ന് വച്ചു.എനിക്ക് സത്യം പറഞ്ഞാൽ കാണാത്ത കുറേ സ്ഥലങ്ങളിലേയ്ക്ക് യാത്രപോകണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതെല്ലാം മുഴുവനായും തലയിൽ നിന്നും ഞാൻ മാറ്റി. ഇനിയിതൊക്കെ മാറുന്ന കാലത്ത് എങ്ങോട്ടെങ്കിലും പോകാമെന്നേയുള്ളുവെന്ന് മിയ. 

miya-travel2

ഓണം ഫുൾ ഫാമിലിയ്ക്കൊപ്പം

ഇത്തവണത്തെ ഓണം ഫുൾ ഫാമിലിയ്ക്കൊപ്പം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് മിയ. മിയയുടെ സഹോദരിയും കുടുംബവും മിയയും എല്ലാം ചേർന്നൊരു ഗംഭീര ഓണമായിരിക്കുമത്രേ ഇത്തവണത്തേത്.

miya-travel4

കൊറോണയായതിനാൽ പുറത്തെവിടേയും പോകാനൊന്നും പറ്റില്ലല്ലോ. എന്നാൽ ആ സങ്കടം പിള്ളേർക്കൊപ്പം ഓണമാഘോഷിക്കുമ്പോൾ മാറുമെന്നും മിയ പറയുന്നു. തന്റെ വീട്ടിലെ ഓണത്തിന് സദ്യയ്ക്കും പായസത്തിനും ഒപ്പം നിർബന്ധമായും ഉള്ളയൊരു കാര്യം ഊഞ്ഞാലാണത്രേ. ഊഞ്ഞാലില്ലാതെ എന്ത് ഓണമെന്ന് പറഞ്ഞ് പുഞ്ചിരിക്കുന്ന മിയയ്ക്ക് ഓണാശംസകൾ നേരുന്നതിനൊപ്പം നല്ലൊരു കുടുംബജീവിതവും നമുക്ക് ആശംസിക്കാം. എല്ലാവർക്കും തന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് മിയയും.

English Summary: Celebrity Travel Actress Miya George

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA