ADVERTISEMENT

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരേ പോലെ പരിചിതമായ മുഖമാണ് പൂജ ഹെഗ്‌ഡെയുടേത്. 2010- ൽ നടന്ന മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ ശേഷം മൈസ്കിന്‍റെ തമിഴ് ചിത്രമായ 'മുഗമുദി'യിലൂടെ 2012-ല്‍ വെള്ളിത്തിരയിലെത്തിയ എംകോം ബിരുദധാരിയായ ഈ മുംബൈക്കാരിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

View this post on Instagram

Happy New Year everyone 🥰❤️ #welcome2020

A post shared by Pooja Hegde (@hegdepooja) on

 

View this post on Instagram

Work.Shop.Travel.Repeat. ✈️👜🧥❤️

A post shared by Pooja Hegde (@hegdepooja) on

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് പൂജ. വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന നിരവധി മനോഹരമായ ചിത്രങ്ങള്‍ പൂജയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. ഈയിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂജ തന്‍റെ ഇഷ്ടങ്ങളും യാത്രാവിശേഷങ്ങളും പ്ലാനുകളും പങ്കുവച്ചിരുന്നു. പൂജയുടെ യാത്രാവിശേഷങ്ങളിലേക്ക്. 

 

യാത്രകളില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് പറയാമോ?

 

ന്യൂയോര്‍ക്കും ലണ്ടനുമാണ് എന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങള്‍. പാരീസും വളരെ സുന്ദരമായിരുന്നു. റിലാക്സ് ചെയ്യാന്‍ വേണ്ടി ഒരു യാത്ര പോവുകയാണെങ്കില്‍ അത് പാരീസിലേക്കായിരിക്കും. 

 

സൗദിഅറേബ്യയില്‍ പോയപ്പോള്‍ ആദ്യം വിചാരിച്ചത് അവിടെ കാണാന്‍ എന്താണ് ഉള്ളത് എന്നതായിരുന്നു. അവിടെ എന്തൊക്കെയാണ് കാണാനുള്ളതെന്ന് നമുക്കറിയില്ലല്ലോ. അപ്പോഴാണ്‌ അവിടെയുള്ള അലൂല എന്ന സ്ഥലത്തേക്ക് പോകുന്നത്. നിറയെ മാളുകള്‍ ഒക്കെ ഉള്ള ഒരു സ്ഥലം. ആ യാത്ര ഏറെ മനോഹരവും അതുല്യമായ ഒരു അനുഭവവുമായിരുന്നു. കൂടെ ഒരാളോ അല്ലെങ്കില്‍ കൂട്ടുകാരോ ഉണ്ടാകുന്നതാണ് ഒറ്റയ്ക്ക് പോകുന്നതിനേക്കാള്‍ ഇഷ്ടം.ഇതുവരെ പോയതില്‍ വച്ച് ഏറ്റവും റൊമാന്റിക് ആയ ഡെസ്റ്റിനേഷന്‍പാരീസ് ആണ്.

 

സ്വിറ്റ്സര്‍ലന്‍ഡില്‍ പോയപ്പോള്‍ പാരാഗ്ലൈഡിങ്ങ് ചെയ്തു.  എനിക്ക് ഉയരം വളരെ പേടിയുള്ള ഒന്നായിരുന്നു. അല്‍പ്പം പേടി തോന്നിയെങ്കിലും വളരെ മനോഹരമായ അനുഭവമായിരുന്നു അത്.പാരാഗ്ലൈഡിങ്ങ് നടത്തിയത് മറക്കാനാവില്ല.

 

യാത്രയ്ക്ക് മുമ്പുള്ള അന്വേഷണം

 

യാത്ര പോകുന്നതിനു മുമ്പ് സ്ഥലങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാറുണ്ട്. കൂട്ടുകാരോട് അന്വേഷിക്കാറുണ്ട്‌. പിന്നെ ഗൂഗിള്‍ ചെയ്യും. വെക്കേഷന്‍ സമയത്തും രാവിലെ തന്നെ എഴുന്നേല്‍ക്കും. പോകുന്നതിനു മുന്നേ തന്നെ ആ സ്ഥലങ്ങളില്‍ എന്തൊക്കെ കാണാന്‍ ഉണ്ട്,അവിടുത്തെ പ്രധാന കാഴ്ചകൾ, ചെയ്യാനുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നൊക്കെ കൃത്യമായി പ്ലാന്‍ ചെയ്യും. ഓരോ സ്ഥലത്തിന്‍റെ ചരിത്രവും മനസിലാക്കിയ ശേഷമാണ് അവിടേക്ക് യാത്ര പോകുന്നത്. എന്‍റെ സുഹൃത്തുക്കള്‍ ഒക്കെ എന്നെ കളിയാക്കും, എന്‍റെ കൂടെ യാത്ര ചെയ്‌താല്‍ ആ ക്ഷീണം മാറ്റാന്‍ വേറെ വെക്കേഷന്‍ വേണ്ടിവരും എന്നാണു അവര്‍ പറയാറുള്ളത്!

 

യാത്രക്കിടയിലെ ചിത്രങ്ങൾ

ഒാരോ യാത്രയിലും അവിടുത്തെ കാഴ്ചകളുടെ ഒാർമയ്ക്കായി നിരവധി ചിത്രങ്ങൾ എടുക്കാറുണ്ട്.മില്ല്യന്‍ കണക്കിന്!

 

ആളുകളാല്‍ തിരിച്ചറിയപ്പെടാതെ എങ്ങനെയാണ് ലോകയാത്ര സാധ്യമാവുക?

 

എനിക്ക് അങ്ങനെ ഉള്ള സംഭവങ്ങള്‍ ഇഷ്ടമാണ്. ഒരിക്കല്‍ ലണ്ടനിലെ ഒരു തെരുവിലൂടെ നടക്കുമ്പോള്‍  'പൂജ, പൂജ' എന്ന് വിളി കേള്‍ക്കുന്നു. നോക്കുമ്പോള്‍ ആഫ്രിക്കന്‍, അമേരിക്കന്‍ വംശജരായ കുറേ പെണ്‍കുട്ടികള്‍! ഇന്ത്യക്കാര്‍ തിരിച്ചറിയുന്നതില്‍ അത്ഭുതമില്ല, പക്ഷേ മറുരാജ്യങ്ങളില്‍ ഉള്ളവര്‍ തിരിച്ചറിയുന്നു എന്നത് വിസ്മയകരമായിരുന്നു. എന്‍റെ സിനിമകള്‍ ഒക്കെ സബ്ടൈറ്റില്‍ വച്ചാണ് കാണുന്നത് എന്നവര്‍ പറഞ്ഞു. നമ്മള്‍ ആളുകളിലേക്ക് എത്തുന്നു എന്നത് നല്ല കാര്യമാണ്. 

 

ഈയിടെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന എന്‍റെ കസിന്‍ സിസ്റ്റര്‍ മാന്‍ഹട്ടന്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഒരാള്‍ വന്നു പൂജ ഹെഗ്ഡേയുടെ സഹോദരിയാണോ എന്ന് ചോദിച്ചു. എന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അവളെ കണ്ടതാണ് അയാള്‍ക്ക്‌ തിരിച്ചറിയാന്‍ സഹായകമായത്. ഞാന്‍ അഭിനയിച്ച എല്ലാ തെലുങ്ക്‌ സിനിമകളുടെയും പേര് അയാള്‍ അവളോട്‌ പറഞ്ഞു. എന്നെ ഏറെ ഇഷ്ടമാണ് എന്നും പറഞ്ഞു എനിക്ക് തോന്നുന്നത്, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നിറവു തോന്നുന്ന നിമിഷങ്ങളാണ് അവയെന്നാണ്.

 

സ്വപ്നയാത്ര

 

നോര്‍ത്തേണ്‍ ലൈറ്റ്സ് കാണണം എന്ന് ആഗ്രഹമുണ്ട്. ഒരു പാണ്ടയെ കെട്ടിപ്പിടിക്കണം, എനിക്ക് ഭയങ്കര ഇഷ്ടമാണ് പാണ്ടയെ! ചൈനയിലും ജപ്പാനിലും പോകണമെന്നും ആഗ്രഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com