ADVERTISEMENT

ഉയരത്തില്‍ കണ്ണാടിപോലെയുള്ള പാലത്തിലൂടെ നടക്കുന്നത് ഒന്നു ഒാർത്തു നോക്കൂ, ഭയം തോന്നുണ്ടാകുമല്ലേ, പൊട്ടി പോയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിന്നും താഴെ വീഴുമെന്ന കാര്യം ഉറപ്പാണ്. താഴെ എത്തുന്നതിനു മുൻപ് എന്തായാലും ആളിന്റെ കഥ കഴിഞ്ഞിരിക്കും. ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെ നടക്കുമ്പോൾ ഏതു ധൈര്യശാലിയുടെയും കാലിടറും. ഇങ്ങനെ ഇത്ര പേടിച്ചു ആരെങ്കിലും കണ്ണാടിയിലൂടെ നടക്കുമോ! മനകട്ടിയുള്ളവർക്കുമാത്രമേ ഇങ്ങനെയൊരു സാഹസികയാത്രയ്ക്ക് തയാറെടുക്കാൻ സാധിക്കുള്ളൂ. 

glass-bridge1

 

സഞ്ചാരികളെ കാത്ത് നിരവധി അദ്ഭുത കാഴ്ചകളാണ് ചൈനയിൽ ഒരുക്കിയിരിക്കുന്നത്. വിസ്മയകാഴ്ചകളിൽ ഒന്നാണ് ചൈനയിലെ കണ്ണാടിപാലം. നിലവില്‍ 2,300 ഗ്ലാസ് പാലങ്ങളാണ് ചൈനയിലുള്ളത്. ഇപ്പോഴിതാ കണ്ണാടിയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പാലം ചൈനയില്‍ തുറന്നിരിക്കുകയാണ്. തെക്കന്‍ ചൈനയിലെ ഹുവാങ്ചുവാന്‍ ത്രീ ഗോര്‍ജസ് പ്രദേശത്തെ ലിയാന്‍ജിയാങ് നദിക്ക് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. സെജിയാങ് സർവകലാശാലയിലെ ആർക്കിടെക്ചറൽ ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ഗ്ലാസ് പാലം നിർമിച്ചിരിക്കുന്നത്. 

 

526 മീറ്റർ നീളവും ചില്ലുപോലെയുള്ള അടിവശം ഉള്ള ഇൗ പാലം സഞ്ചാരികളെ വിസ്മയിപ്പിക്കും. സന്ദർശകർക്ക് നടന്ന് കാഴ്ചകൾ ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനും പാലത്തിനോട് ചേർന്ന് പ്രത്യേക പ്ലാറ്റുഫോമും ഒരുക്കിയിട്ടുണ്ട്.1.7 ഇഞ്ച് കട്ടിയുള്ള ടെമ്പർഡ് ഗ്ലാസിന്റെ മൂന്നു പാളികൾ ചേർത്താണ് പാലത്തിന്റെ നടപ്പാത  നിർമിച്ചിരിക്കുന്നത്. കൂടാതെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഗാര്‍ഡ് റെയിലുകളുമുണ്ട്. ഗ്ലേസിംഗ് ബ്രിഡ്ജ് ഡെക്കിനെ ക്രിസ്റ്റൽ പോലുള്ള തിളക്കം, ഉയർന്ന സുതാര്യതകൊണ്ടും താഴെയുള്ള കാഴ്ചകളും വ്യക്തമായി കാണാം. കൂടാതെ ബോട്ടുകൾ നിറഞ്ഞ നദിക്കരയിൽ നിന്ന് 201 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്

English Summary: Longest-glass bridge in the world lianjiang river china

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com