വെട്ടുകിളികളെ ലഘുഭക്ഷണമാക്കുന്ന മെക്സിക്കോ, ഒരിക്കൽ പരീക്ഷിക്കേണ്ട മെനു

Fried-Grasshoppers
SHARE

പ്രതിവർഷം 20 ദശലക്ഷത്തിലധികം വിദേശ സന്ദർശകരുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് മെക്സിക്കോ. ടെക്വില, ആസ്ടെക്കുകൾ, ഏറ്റവും വലിയ പിരമിഡ്, മരിച്ചവരുടെ ദിന ഉത്സവം, ലൂച്ചാ ലിബ്രെ, കൊറോണ ബിയർ, പസഫിക്, കരീബിയൻ ഭാഗങ്ങളിലെ ബീച്ച് റിസോർട്ടുകൾ എന്നിവയ്ക്കൊക്കെ പ്രശസ്തമാണ് മെക്സിക്കോ. എന്നാൽ മെക്സിക്കോയിൽ ചെല്ലുന്നവർ തീർച്ചയായും പരീക്ഷിച്ചീരിക്കേണ്ട ഒരു ഭക്ഷണ വിഭവത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

ഭക്ഷണമായി വെട്ടുകിളി

ചൈനയിൽ ചെന്നാൽ പാമ്പിനെയും പഴുതാരയെയും എന്നുവേണ്ട എല്ലാവിധ ജീവികളെയും  കഴിക്കാൻ കിട്ടും. എന്നാൽ മെക്സിക്കോയിലെ വെട്ടുകിളികളെ വച്ച് തയാറാക്കുന്ന വിഭവം പരീക്ഷിക്കേണ്ട ഒന്ന് തന്നെയാണ്. കാരണം ഒരു രസത്തിന് കഴിക്കാനല്ല, മറിച്ച് ആരോഗ്യവും ഇത് പ്രധാനം ചെയ്യുന്നുണ്ടത്രേ. മെക്സിക്കോയിലെ ചില പ്രദേശങ്ങളിൽ സാധാരണയായി എല്ലാവരും കഴിക്കുന്ന  വെട്ടുകിളികളാണ് ചാപ്പുലൈനുകൾ. ചാപ്പുലൈനുകൾ കൂടുതലായി ഉപയോഗിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഓക്സാക്ക. അവിടെ പ്രാദേശിക വിഭവ ലിസ്റ്റിൽ  ലഘുഭക്ഷണമായി വിൽക്കുന്ന ഐറ്റമാണിത്.  

നൂറ്റാണ്ടുകളിലൂടെ പറന്ന വെട്ടുകിളികൾ

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പകുതി വരെ സ്പാനിഷ് ആക്രമണത്തിന്റെ ആദ്യകാല രേഖകളിൽ വെട്ടുകിളികളെക്കുറിച്ച് ഒരു പരാമർശമുണ്ട്. നിങ്ങൾ മെക്സിക്കോയിലെ ഓക്സാക്ക സന്ദർശിക്കുകയാണെങ്കിൽ, വെട്ടുക്കിളി  സാമ്പിൾ ചെയ്യാൻ ശ്രമിക്കേണ്ട ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്.

മെക്സിക്കോയിലുടനീളം ചാപ്പുലൈൻ വിഭവങ്ങൾ കണ്ടെത്താൻ കഴിയും. ഈ വെട്ടുക്കിളികളെ മെയ് മുതൽ ഒക്ടോബർ അവസാനം വരെ നീളുന്ന സീസണിലാണ് ശേഖരിക്കുന്നത്. ചാപ്പുലൈനുകൾ ഉപ്പിലിട്ട് വളരെക്കാലം സൂക്ഷിച്ചുവയ്ക്കും. ഓക്സാക്കയിലുടനീളമുള്ള ഏതെങ്കിലും പ്രാദേശിക വിപണികൾ സന്ദർശിക്കുക, മുളക്, നാരങ്ങ, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് തയാറാക്കിയ രുചികരമായ വെട്ടുകിളി ഒന്ന് ടേസ്റ്റ് ചെയ്യാം.

ഔഷധ ഗുണം

ഈ വെട്ടുകിളിയെയൊക്കെ ചുമ്മാ അങ്ങ് കഴിക്കാൻ പറ്റുമോ എന്നാണ് ചിന്തിക്കുന്നത്. എങ്കിൽ അതിന് ശാസ്ത്രീയമായി ഉറപ്പു നൽകുകയാണ് മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിലെ ബയോളജി ഇൻസ്റ്റിറ്റ്യൂട്ട്. അവരുടെ അഭിപ്രായത്തിൽ ഉയർന്ന എ, ബി, സി വിറ്റാമിൻ ഈ ചാപ്പുലൈൻ വെട്ടുകിളികളിൽ അടങ്ങിയിരിക്കുന്നു. ഫൈബർ, മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവയും ഇവയിൽ സമ്പന്നമാണ്. മാത്രമല്ല ദഹനശക്തി വർദ്ധിപ്പിക്കുന്ന പ്രോട്ടീൻ അളവും കൂടുതലാണ്. ചാപ്പുലൈനുകളിൽ  62 ശതമാനത്തിലധികം പ്രോട്ടീൻ ആണ്. അതിൽ 90 ശതമാനവും ദഹിപ്പിക്കാവുന്നവയാണ്.

കുറഞ്ഞത് അഞ്ച് സഹസ്രാബ്ദങ്ങളായി ഓക്സാക്കയിലെ ഫുഡ് മെനുവിലെ പ്രധാന ഭക്ഷണമാണ് ചാപുലൈനുകൾ. യു‌എസിൽ‌, ലോസ് ഏഞ്ചൽ‌സിലെ നിരവധി റെസ്റ്റോറന്റുകളിൽ‌ ചാപ്പുലൈനുകൾ‌ മെനുവിലുണ്ട്. വെട്ടുകിളികൾ തായ്‌ലൻഡിലും ഉഗാണ്ടയിലും ലഘുഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ഇനി മെക്സിക്കോയ്ക്ക് ഒരു ട്രിപ്പ് പുറപ്പെടുമ്പോൾ വെട്ടുകിളികളെ കഴിക്കാൻ മറക്കണ്ട.

English Summary: Oaxaca’s Fried Grasshoppers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA