മാലിന്യക്കൂമ്പാരത്തിൽ നിന്ന് രൂപപ്പെട്ട ഗ്ലാസ് ബീച്ച്, ഇത് മെർമെയ്ഡിന്റെ കണ്ണുനീർ

glass-beach2
SHARE

ബീച്ചുകളിലേക്ക് പോകുവാന്‍ മിക്കവർക്കും പ്രിയമാണ്. ആരെയും അതിശയിപ്പിക്കുന്ന നിരവധി ബീച്ചുകൾ ലോകത്തിലുണ്ട്.അങ്ങനെയൊരിടമാണ് കവായ് ഗ്ലാസ് ബീച്ച്. കവായിയുടെ തെക്കൻ തീരത്തുള്ള പോർട്ട് അല്ലെൻ എന്ന ചെറിയ പട്ടണത്തിൽ, "മെർമെയ്ഡിന്റെ കണ്ണുനീർ" എന്ന് വിളിക്കുന്ന ഒരു ബീച്ചാണിത്. തീരം മുഴുവൻ പലനിറത്തിലുള്ള ഗ്ലാസ് കഷണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഹവായിയിലെ ഈ ബീച്ചിന്റെ പ്രത്യേകതയും ആകർഷണവും ഇൗ സുന്ദരകാഴ്ചയാണ്.

ഗാർഡൻ ഐലന്റ് എന്ന് വിളിപ്പേരുള്ള കവായി ബീച്ച്  നൂറ്റാണ്ടുകളുടെ മണ്ണൊലിപ്പിനാൽ രൂപപ്പെട്ടതാണ്. ഭൂമിയിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലമായി ഇത് അറിയപ്പെടുന്നു. ഗ്ലാസ് കഷ്ണങ്ങളും കറുത്ത മണലും തന്നെയാണ് ഈ കടൽതീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.തവിട്ട്, അക്വാ, വെള്ള, നീല തുടങ്ങിയ നിറങ്ങളിൽ ഉള്ള ചെറു ഗ്ലാസ് കഷണങ്ങൾ കടൽത്തീരത്ത് ആകമാനം കാണാൻ കഴിയും. കറുത്ത മണലിൽ പൊതിഞ്ഞു കിടക്കുന്ന തീരത്തിന്റെ പലവർണ്ണങ്ങളിലെ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.

വർഷങ്ങൾക്കുമുമ്പ് ബീച്ച് വലിയൊരു മാലിന്യക്കൂമ്പാര മേഖലയായിരുന്നുവത്രേ. അടുത്തുള്ള വ്യവസായ മേഖലയിൽ നിന്നും ഇവിടെ പുറന്തള്ളിയിരുന്ന ഗ്ലാസ്സുകളിൽ നിന്നാണ് തീരത്തിന് ഇങ്ങനെയൊരു സവിശേഷത ലഭിച്ചതെന്നുമുള്ള ഒരു കഥയുണ്ട്. കാലാന്തരങ്ങളിൽ അവയൊക്കെയും തിരമാലകളുടെ നിരന്തരമായ സ്പർശനമേറ്റ് മിനുസപ്പെടുകയും തീരത്തടിഞ്ഞുകൂടി വലിയൊരു വിസ്മയമായി തീരുകയും ചെയ്തു. ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കടലിലിറങ്ങിയുള്ള കുളി ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും ഇവിടെ ചുറ്റിക്കറങ്ങാനും കാണാനും കാഴ്ചകൾ നിരവധിയുണ്ട്. ബീച്ച് സന്ദർശിക്കുന്ന മിക്കവരും ഈ ഗ്ലാസ് കഷണങ്ങൾ  ശേഖരിച്ച് കൊണ്ടു പോകുന്നതിനാൽ അധികകാലം ഈ കാഴ്ച കാണാനാവില്ല എന്നാണ് പറയപ്പെടുന്നത്. ലോകത്ത് പലയിടത്തും പലതരത്തിലുള്ള ഗ്ലാസ് ബീച്ചുകൾ ഉണ്ടെങ്കിലും ഹവായിയിലേതാണ് ഏറ്റവും മനോഹരമായത്.

English Summary:  Glass Beach, Kauai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA