ചെലവ് ചുരുക്കാം;വണ്ടി വീടാക്കി ലോകം ചുറ്റാൻ അറിയാം ഇൗക്കാര്യങ്ങൾ

rv-travel
SHARE

വാന്‍ പോലുള്ള വാഹനങ്ങള്‍ മോഡിഫൈ ചെയ്ത്, ഒരു വീടിനുള്ളില്‍ ഉണ്ടാകുന്ന എല്ലാവിധ സൗകര്യങ്ങളും അതിനുള്ളില്‍ ഒരുക്കി നാടു ചുറ്റാന്‍ ഇറങ്ങുന്ന സഞ്ചാരികള്‍ ഇന്നത്തെ കാലത്ത് പുതുമയല്ല. ഓമനമൃഗങ്ങളെ  കൂടെ കൂട്ടാം, ഇഷ്ടമുള്ളിടത്ത് തമ്പടിക്കാം, സമയലാഭം തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ ഇങ്ങനെയുള്ള യാത്രയ്ക്കുണ്ട്.  യാത്ര പേഴ്സണല്‍ വാഹനങ്ങളിലേക്ക് ചുരുക്കുമ്പോള്‍ മറ്റാളുകളുമായുള്ള നിര്‍ബന്ധിത സമ്പര്‍ക്കം ഏകദേശം പൂര്‍ണ്ണമായും തന്നെ കുറയ്ക്കാം എന്നത് സമകാലിക പ്രസക്തമായ മറ്റൊരു കാര്യം. 

ലോകം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ഇത്തരം 'റീക്രിയേഷണല്‍ വെഹിക്കിളു'കളെ കണ്ടു തുടങ്ങുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഇത് ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പലതും ചെറുതും ഒന്നോ രണ്ടോ യാത്രക്കാർ‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമാണ്. ഡിസൈൻ‌ വേണമെങ്കില്‍ യാത്രികരുടെ ആവശ്യകതയ്ക്കനുസരിച്ച് മെച്ചപ്പെടുത്താം. ഒരു ഫാമിലി സെഡാൻ‌ പോലെ എളുപ്പത്തില്‍ ഡ്രൈവ് ചെയ്തു പോകാം. 

കൂടുതല്‍ പേര്‍ ഇങ്ങനെയുള്ള യാത്ര തെരഞ്ഞെടുക്കുന്ന ഇക്കാലത്ത്, ഗുണങ്ങള്‍ പോലെതന്നെ ഇങ്ങനെയുള്ള യാത്രയുടെ ദോഷങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ഗുണങ്ങള്‍ 

* എയര്‍പോര്‍ട്ടുകളില്‍ പോയി വരി നില്‍ക്കുന്നതും ഏറെ നേരമുള്ള കാത്തിരിപ്പും ഒഴിവാകുന്നതു മൂലം സമയലാഭം. 

* സ്വന്തം സമയത്തിനും സൗകര്യത്തിനുമനുസരിച്ച് യാത്ര ഷെഡ്യൂള്‍ ചെയ്യാം. 

* ആവശ്യമുള്ളത്ര ലഗേജ് കൂടെ കൊണ്ടുപോകാം.

* ഓമനമൃഗങ്ങളെ വിട്ടുപിരിഞ്ഞ് യാത്ര പോകാന്‍ വിഷമം വേണ്ട. അവയെയും ഇത്തരം വാഹനങ്ങളില്‍ കൂടെ കൂട്ടാം.

* സമ്പര്‍ക്കം ഒഴിവാകുന്നതുമൂലം കൊറോണ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ മികച്ച ജാഗ്രത പുലര്‍ത്താന്‍ സാധിക്കുന്നു.

* വഴി നീളെ കാഴ്ചകള്‍ കാണാനായി ഇഷ്ടമുള്ളിടത്ത് നിര്‍ത്താം. എത്ര സമയം വേണമെങ്കിലും അവിടങ്ങളില്‍ ചെലവഴിക്കാം.

ദോഷങ്ങള്‍

* സമയലാഭം പോലെത്തന്നെ ദൂരയാത്രകള്‍ ചെയ്യുമ്പോള്‍ സമയനഷ്ടവും ഉണ്ടാവും. വിമാനത്തില്‍ ഒന്നോ രണ്ടോ മണിക്കൂറില്‍ എത്തുന്ന യാത്രകള്‍ക്ക് ഇത്തരം വാഹനങ്ങളില്‍ ആകുമ്പോള്‍ ദിവസങ്ങളോളം വേണ്ടി വന്നേക്കാം. 

* ഒരു ദിവസം മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഡ്രൈവ് ചെയ്യാന്‍ പറ്റൂ. ബാക്കി സമയം പര്യവേഷണത്തിനായി ചെലവഴിക്കണം എന്ന് ഇങ്ങനെ യാത്ര ചെയ്യുന്നവരും ഏറെക്കാലത്തെ മുന്‍പരിചയമുള്ളവരുമായ സഞ്ചാരികള്‍ പറയുന്നു.

* വാഹനത്തിന്‍റെ തുടക്കവില ലക്ഷങ്ങള്‍ ആയതിനാല്‍ പലര്‍ക്കും ഇത്തരം വാഹനങ്ങള്‍ വാങ്ങാന്‍ പറ്റിയെന്നു വരില്ല 

* മികച്ച പ്ലാനിംഗ് ഇല്ലാതെയുള്ള യാത്ര ഒരിക്കലും ഗുണകരമാവില്ല. ഓരോ ദിവസവും എവിടെയൊക്കെ പോകണം, എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ഗവേഷണം നടത്തി വേണം യാത്ര തുടങ്ങാന്‍.

* മിക്കവയിലും ടോയ്‌ലറ്റ് മുതലായ സൗകര്യങ്ങള്‍ കാണില്ല. പ്രാഥമികാവശ്യങ്ങള്‍ക്കായി ഹോട്ടലുകള്‍ മുതലായ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു.

English summary: Biggest Pros And Cons Of RV Travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA