യാത്രയിൽ ഈ വാച്ചിനെ ഒപ്പം കൂട്ടൂ, കോവിഡ് ലക്ഷണം നേരത്ത അറിയാം

apple-watch
SHARE

കോവിഡ് രോഗലക്ഷണങ്ങൾ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന വാഗ്ദാനവുമായി ആപ്പിള്‍ വാച്ച് സീരീസ് 6. ഫാമിലി സെറ്റപ്പ്, സ്ലീപ്പ് ട്രാക്കിംഗ്, ഓട്ടോമാറ്റിക് ഹാൻഡ് വാഷിംഗ് ഡിറ്റക്ഷൻ, പുതിയ വർക്ക് ഔട്ടുകള്‍ തുടങ്ങി ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന മറ്റു നിരവധി ഫീച്ചറുകള്‍ വാച്ചിലുണ്ട്.

ലക്ഷണം പോലുമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം രാജ്യത്തെങ്ങും വർധിക്കുകയാണ്, അതിനാൽ തന്നെ യാത്രകൾ ഏറെ ക്ലേശകരമായ കാര്യമായി തീർന്നു. സഞ്ചാരികൾക്കും ആപ്പിൾ വാച്ച് ഫലപ്രദമായി ഉപയോഗിക്കാം. തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാത്രക്കിടയിലും ബോധവാൻമാരായിരിക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ ആപ്പിൾ വാച്ചിലുണ്ട്. രോഗ ലക്ഷണങ്ങളും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും നേരത്തെ അറിയാനും ഇതിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി പരിശോധന നടത്താനും വാച്ച് സഹായിക്കും. ദീർഘകാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ഏറ്റവും ഉപകാരം ചെയ്യുന്ന ഇലക്ട്രോണിക് ഡിവൈസാകും ഈ വാച്ച് എന്നതിൽ സംശയം വേണ്ട.

എങ്ങനെ അറിയാം ലക്ഷണം

ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഒരു ബ്ലഡ് ഓക്സിജൻ ഫീച്ചര്‍ ആണ് ഈ വാച്ചിനെ വിപ്ലവകരമായ ഒരു പ്രോഡക്റ്റ് ആക്കി മാറ്റുന്നത്. ശ്വാസകോശങ്ങളിൽ നിന്നും നിന്ന് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ചുവന്ന രക്താണുക്കൾ കൊണ്ടുപോകുന്ന ഓക്സിജന്‍റെ ശതമാനമാണ് ഓക്സിജൻ സാച്ചുറേഷൻ. ശരീരത്തിലുടനീളം ഈ ഓക്സിജൻ ഉള്ള രക്തം എത്രത്തോളം വിതരണം ചെയ്യപ്പെടുന്നുവെന്നും അത് സൂചിപ്പിക്കുന്നു. ഇത് അറിയുന്നതിനായി പ്രത്യേക ബ്ലഡ് ഓക്സിജന്‍ സെന്‍സര്‍ പുതിയ വാച്ചിലുണ്ട്.

ഇൻഫ്ലുവൻസ, കോവിഡ് -19 തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നത് ശ്വസനവ്യവസ്ഥയെയാണ് എന്നതിനാല്‍ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് ഓക്സിജന്‍ സെന്‍സര്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനഫലമായി ഇവ നേരത്തെ അറിയാന്‍ സാധിക്കും എന്നാണു പറയപ്പെടുന്നത്. ഇതിന്‍റെ കൃത്യത സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി വിവിധ ഗവേഷണകേന്ദ്രങ്ങളുമായി ചേര്‍ന്നുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

വൈറസ് മൂലമുള്ള രോഗങ്ങള്‍ക്ക് ഇനിയുമേറെ സാധ്യത പ്രവചിക്കപ്പെടുന്ന ഭാവികാലത്ത് അവ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സാധ്യതയേറുകയാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് ഇത്തരം ഫീച്ചറുകള്‍ ഉള്ള ഉപകരണങ്ങള്‍ ഇനിയും ധാരാളം എത്തിയേക്കാം. താരതമ്യേന അസുരക്ഷിതവും അനിശ്ചിതത്വം നിറഞ്ഞതുമായ യാത്രാവേളകളിലാണ് ഇവ ഏറെ ഉപകാരപ്രദമാവുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA