ADVERTISEMENT

കടലിനടിയിലെ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ തയാറാണോ? സാഹസികത ആഗ്രഹിക്കുന്ന സഞ്ചാരിയാണെങ്കിൽ ഫിലിപ്പൈൻസിലേയ്ക്ക് പോകാം. പസഫിക് സമുദ്രത്തിലെ ഈ 7,107 ദ്വീപുകൾ അവിശ്വസനീയമാം വിധം സമ്പന്നവും വൈവിധ്യവുമാർന്ന സമുദ്രജീവികളാൽ നിറഞ്ഞതുമാണ്. നിരവധി ജനപ്രിയ ഡൈവിംഗ് സ്പോട്ടുകൾ കൊണ്ടും ഈ ദ്വീപസമൂഹം പേരുകേട്ടതാണ്. ഫിലിപ്പീൻസിൽ എത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട 3 മികച്ച അണ്ടർ വാട്ടർ ഡൈവിംഗ് സ്പോട്ടുകൾ ഇതാ. 

1. തുബ്ബതഹ റീഫ്സ് നാച്ചുറൽ പാർക്ക്, പലവാൻ

സുലു കടലിലെ തുബ്ബതാഹയ്ക്ക് ചുറ്റുമുള്ള വെള്ളത്തിനടിയിൽ 300 ലധികം പവിഴങ്ങളും 400 ഓളം മത്സ്യങ്ങളും വളരുന്നു.ഹാമർഹെഡ് സ്രാവുകൾ, സ്കോർപിയൻ ഫിഷ്, നീല-പുള്ളി ലഗൂൺ, ബ്ലാക്ക് ടിപ്പ് റീഫ് സ്രാവുകൾ എന്നിവ കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയത്താണ് സന്ദർശനം എങ്കിൽ ഈ പറഞ്ഞതൊക്കെ ഗംഭീരമായി കാണാം. ഫിലിപ്പീൻസിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷിത പ്രദേശമാണിത്.

Tubbataha-Reefs-Natural-Park--Palawan

2. സതേൺ ലെയ്റ്റ് പ്രവിശ്യ

സതേൺ ലെയ്റ്റിലെ 30 ഓളം വരുന്ന ഡൈവിംഗ് ഏരിയയിൽ നിരവധി അണ്ടർവാട്ടർ അദ്ഭുതങ്ങളാണ് സഞ്ചാരികൾക്കായി ഉള്ളത്. നാപന്റാവോ ഡൈവ് സാങ്ച്വറിയിൽ, നിങ്ങൾ പാരറ്റ് ഫിഷ്, ഡ്രമ്മറുകൾ, മിഡ്നൈറ്റ് സ്നാപ്പർമാർ, ഇടയ്ക്കിടെ തിമിംഗല സ്രാവുകളുടെ കൂട്ടം, വൈറ്റിപ്പ് സ്രാവുകൾ, ഡോൾഫിനുകൾ എന്നിവ കാണാം. 

3. കോറോൺ, പലവാൻ

Southern-Leyte-Province

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലിനടിയിലെ അവശിഷ്ടങ്ങൾ കാണണമെങ്കിൽ പലവാനിലെ കൊറോണിൽ ഡൈവ് ചെയ്താൽ മതി. ഇവിടെ തന്നെയുള്ള മൊറാസൻ മാരു റെക്ക് ഡൈവിംഗിന് ജനപ്രിയമാണ്. നിരവധി മത്സ്യ ഇനങ്ങൾ, ആമകൾ, കടൽ പാമ്പുകൾ തുടങ്ങി നമ്മൾ എന്നുവരെ കാണാത്തതും അറിയാത്തതുമായ ജീവജാലങ്ങളെ കടലിനടിയിൽ കൺമുമ്പിൽ കാണാൻ ഇവിടെ അവസരമൊരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com