ADVERTISEMENT

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സിനിമാതാരങ്ങളടക്കം മിക്കവരും പുറത്തേക്ക് യാത്രപോകാനാകാതെ വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയാണ്. പണ്ടു പോയ യാത്രകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഒാർമകളിലൂടെ യാത്രചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം ഇല്യാന ഡിക്രൂസ് ഫിജി യാത്രകളുടെ ഓർമകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.

 

View this post on Instagram

Me running away from my responsibilities 🤓 #byeeee

A post shared by Ileana D'Cruz (@ileana_official) on

അടുത്തവർഷം സമാനമായ ഒരു യാത്ര തനിക്ക് നടത്താൻ ആകുമെന്ന പ്രതീക്ഷയിലാണെന്ന് ഇല്യാന പറയുന്നു. സർഫിങ് ബോർഡ് റോയിങ് ചെയ്യുന്ന വിഡിയോയോടൊപ്പമാണ് തന്റെ നൊസ്റ്റാൾജിക് യാത്രയുടെ വിശേഷങ്ങൾ ഇല്യാന പങ്കുവച്ചിരിക്കുന്നത്. ഞാനെന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നു എന്നാണ് ഈ വിഡിയോയ്ക്ക് താരം നൽകിയ അടിക്കുറിപ്പ്.

 

ഇൻസ്റ്റാഗ്രാമിൽ ഇല്യാന നടത്തിയ യാത്രകളുടെ ചിത്രങ്ങളും സ്വീം സ്യൂട്ട് ഫോട്ടോഷൂട്ടുകളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

🧜🏽‍♀️♾✨ 📸 @bhushanbagadiapositives

A post shared by Ileana D'Cruz (@ileana_official) on

കൊറോണ വൈറസ് വ്യാപനം കാരണം യാത്ര പോകാനാകാതെ വീടുകളിൽ ഒതുങ്ങിക്കൂടുന്ന ആരാധകർക്കായി താൻ അവസാനം നടത്തിയ ഫിജി യാത്രയുടെ ഓർമകളിലൂടെ സന്തോഷം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.

 

2017 മുതൽ ഫിജി ടൂറിസം ബോർഡിന്റെ ഇന്ത്യൻ അംബാസിഡർ ആണ് ഇല്യാന ഡിക്രൂസ്. ഫിജി ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളിൽ പങ്കാളികൂടിയാണ് ഈ താരം.ഫിജിയൻ വ്യവസായ, വാണിജ്യ, ടൂറിസം ധാതുവിഭവ വകുപ്പ് മന്ത്രി ഫയാസ് കോയയ്‌ക്കൊപ്പം ഇല്യാന ഒരിക്കൽ അവിടുത്തെ സ്‌കൂളുകളിൽ സന്ദർശനവും നടത്തിയിട്ടുണ്ട്.

 

തെക്കൻ പസഫിക്കിൽ സ്ഥിതി ചെയ്യുന്ന ഫിജി 300 ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ്. ഈന്തപ്പനയുള്ള ബീച്ചുകൾ, പവിഴപ്പുറ്റുകൾ, ക്രിസ്റ്റൽ ക്ലിയർ തടാകങ്ങൾ, സുന്ദര പ്രകൃതിദൃശ്യങ്ങൾ എന്നിവ നിരവധി കായിക സാഹസങ്ങളും യാത്രാനുഭവവും യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 12.8 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ഇല്യാന ഈ വർഷം ആദ്യം ഫിജിയിൽ നടത്തിയ സ്നോർക്കലിംഗിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com