വെളുത്ത പോത്ത് ജനിച്ചു;‘കണ്ണു വയ്ക്കാതിരിക്കാൻ’ നാട്ടുകാർ ഗ്രാമം അടച്ചു

white-buffalo
SHARE

പുരാണകഥയിൽ ദേവേന്ദ്രന്റെ വാഹനമാണ് ഐരാവതം. ഐരാവതത്തിനു വെളുത്ത നിറമാണെന്ന് ഐതിഹ്യം. ഐരാവതത്തിന്റെ ശിൽപം ഐശ്വര്യത്തിന്റെ പ്രതീകമെന്നു വിശ്വാസം. ഭാരതത്തിന്റെ ഐരാവതം പോലെ അനുഗ്രഹത്തിന്റെ അടയാളമാണ് മൊണ്ടാനക്കാർക്ക് വെളുത്ത പോത്ത്. വെളുത്ത പോത്ത് ജനിക്കുന്നത് ഭാഗ്യമായി കരുതുന്നു അവിടുത്തെ കൃഷിക്കാർ. മറ്റുള്ളവരുടെ ‘കണ്ണു വീഴാതിരിക്കാൻ’ വെളുത്ത പോത്തിനെ പാർപിക്കാൻ അവർ സുരക്ഷിതമായ മുറിയുണ്ടാക്കി. മൊണ്ടാന സന്ദർശിക്കുന്നവരിൽ പലരും വെളുത്ത പോത്തിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അവിടുത്തെ കർഷകർ അനുമതി നൽകിയില്ല.

അമേരിക്കയിലെ മൊണ്ടാനയിൽ ബിറ്റർറൂട്ട് താഴ്‌വരയിലുള്ള ലോലോ പ്രവിശ്യയിലാണ് ‘അൽഭുത പിറവി’. പശുക്കളെ വളർത്തി ജീവിക്കുന്നവരുടെ സ്ഥലമാണു ബിറ്റർറൂട്ട്. ഇവിടെ മൂന്നൂറ് ഏക്കർ സ്ഥലത്തു കൃഷിയാണ്. ഗോത്രവിശ്വാസങ്ങൾ പിൻതുടരുന്നവരാണ് തദ്ദേശീയർ.

white-buffalo1

നൂറു വർഷത്തിനിടെ രണ്ടാമതും വെളുത്ത പോത്ത് പിറന്നത് വലിയ വാർത്തയായി. മാധ്യമങ്ങൾ ക്യാമറയുമായി ചെന്നെങ്കിലും ‘ഭാഗ്യം നഷ്ടപ്പെടാതിരിക്കാൻ’ കൃഷിക്കാർ വെളുത്ത പോത്തിനെ വീടിനുള്ളിൽ ഒളിപ്പിച്ചു. തൊണ്ണൂറു വർഷം മുൻപാണ് മൊണ്ടാനയിൽ ആദ്യത്തെ വെളുത്ത പശു ജനിച്ചത്. പോത്തിന്റെ കണ്ണുകൾക്കു നീല നിറമായിരുന്നു. ദൈവത്തിന്റെ പ്രതിരൂപമായി പിറന്നതാണു നീലക്കണ്ണുള്ള വെളുത്ത പോത്തെന്ന് അവിടത്തുകാർ വിശ്വസിച്ചു. ഐതിഹ്യത്തിലെ അനേകം ദൈവിക കഥാപാത്രങ്ങളിൽ ഒന്നിന്റെ അവതാരമായി പോത്തിനെ ഗോത്രവാസികൾ ആരാധിച്ചു. പോത്ത് ചത്തപ്പോൾ സംസ്കരിച്ച് സ്റ്റഫ് ചെയ്ത് ‘അമരത്വം’ പ്രഖ്യാപിച്ചു. അതു സൂക്ഷിക്കാൻ സ്മാരകം നിർമിച്ചു. വെളുത്ത പോത്തിന്റെ സ്മൃതികുടീരം ക്ഷേത്ര തുല്യമായി അവിടെ പരിപാലിക്കപ്പെടുന്നു.

പിന്നീട് തൊണ്ണൂറു വർഷങ്ങൾക്കു ശേഷം, 2020 ഓഗസ്റ്റിൽ അവരുടെ ഗോത്രത്തിൽ വീണ്ടും വെളുത്ത പോത്ത് ജനിച്ചു. സമൂഹത്തിലെ തിന്മകൾ വർധിക്കുമ്പോൾ നേർവഴി തെളിക്കാൻ ദൈവം അവതരിച്ചുവെന്ന് ഗോത്രവാസികൾ പറയുന്നു. വെളുത്ത പോത്ത് ജനിച്ച ദിവസം മുതൽ ഒരാഴ്ച ഗോത്രവാസികൾ ആഘോഷം സംഘടിപ്പിച്ചു.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA