ഇത് മനുഷ്യ ദൃഷ്ടിയിൽ നിന്നും പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന സൗന്ദര്യധാമങ്ങൾ

CEBU,-PHILIPPINES
Maxim Krivonos/Shutterstock
SHARE

ഫിലിപ്പീൻസ് മനോഹരമായ വെള്ളച്ചാട്ടങ്ങളും ചെറുദീപുകളും അനേകം പ്രകൃതിമനോഹര സ്ഥലങ്ങളും നിറഞ്ഞയിടമാണ്. ഫിലിപ്പീൻസ് സന്ദർശിക്കുന്ന സഞ്ചാരികൾ പതിവായി പോകുന്ന ചില ഇടങ്ങളുണ്ട്. എന്നാൽ മിക്ക സഞ്ചാരികളുടെയും ശ്രദ്ധയിൽപെടാത്ത ചില മനോഹരസ്ഥലങ്ങളും ഇവിടെയുണ്ട്. മനുഷ്യദൃഷ്ടിയിൽ നിന്നു പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന സൗന്ദര്യധാമങ്ങൾ എന്നു വേണമെങ്കിൽ പറയാം. 

ഫിലിപ്പീൻസിലെ ഒരു ചെറിയ ദ്വീപാണ് സെബു. വെള്ളച്ചാട്ടങ്ങളുടെ നാട് എന്നാണ് ലോക സഞ്ചാര ഭൂപടത്തിൽ ഈ ദ്വീപിന്റെ പേര്.പല സഞ്ചാരികളും ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളുടെ ആരാധകരാണ്. എന്നാൽ ആരെയും ആകർഷിക്കുന്ന വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഗുഹാകുളങ്ങളും ഒക്കെ നിറഞ്ഞതാണ് ഇവിടം എന്ന് പലർക്കും അറിഞ്ഞുകൂടാ.

ഇനാംബാക്കൻ ഫോൾസ്

100 അടി ഉയരമുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് ഇനാംബാക്കൻ. സമൃദ്ധമായ കാടിന്റെ പച്ചപ്പ് കൊണ്ട് ചുറ്റപ്പെട്ട ഇവിടം തീർച്ചയായും  അദ്ഭുതകരമായ കാഴ്ച തന്നെയാണ്. ഇനാംബാക്കൻ വെള്ളച്ചാട്ടത്തെ അവിസ്മരണീയ സാഹസികതയാക്കുന്നത് വ്യത്യസ്ത കുളങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള മൾട്ടി ലെവൽ ട്രെക്കാണ്. 100 അടി ഉയരത്തിൽനിന്നു വെള്ളച്ചാട്ടം നേരേ പതിക്കുന്നത് താഴെ നീല ജലാശയത്തിലേക്കാണ്. ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ ആ ജലാശയത്തിന്റെ  മനോഹാരിത അവർണനീയമാണ്.

INAMBAKAN-FALLS
Tatiana Nurieva/Shutterstock

അഞ്ചു തട്ടുകളുള്ള ഈ വെള്ളച്ചാട്ടത്തിന്റെ മൂന്നാമത്തെ തട്ടിൽ ക്ലിഫ് ജംപിങ്ങിന് അനുയോജ്യമായ, തെളിഞ്ഞ വെള്ളം നിറഞ്ഞ ഒരു കുളമുണ്ട്.

കവാസൻ ഫാൾസ് കാനിയറിങ്

ഒരു മലയിടുക്കിലെ നീല നീരൊഴുക്കിലൂടെ ഒഴുകി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ. എങ്കിൽ അത് നേരിട്ട് അനുഭവിക്കാം കവാസൻ ഫോഴ്സിൽ എത്തിയാൽ. ദ്വീപിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര പ്രവർത്തനങ്ങളിലൊന്നാണിത്. പ്രതിദിനം ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഇവിടെ സാഹസികതയിൽ പങ്കെടുക്കുന്നു. 

KAWASAN-FALLS-CEBU-CANYONEERING1
ArtNat/Shutterstock

മലയിടുക്ക് ആരംഭിക്കുന്നത് കാട്ടിൽ നിന്നാണ്, നിങ്ങൾ ഹെൽമെറ്റും ലൈഫ് ജാക്കറ്റും ധരിച്ച് ഒരു ഗൈഡിനൊപ്പം വെള്ളത്തിലേക്ക് ചാടി മലയിടുക്കിലൂടെ ഒഴുകാൻ തുടങ്ങും.സുരക്ഷിതമായി  വെള്ളച്ചാട്ടത്തിലേക്ക് നിങ്ങൾ വീഴും. സെബുവിലെ ഏറ്റവും തിരക്കേറിയ വെള്ളച്ചാട്ടമാണിത്.

കബുട്ടോംഗൻ വാട്ടർഫാൾ ട്രെക്ക്

സിബൂ ദ്വീപിലെ ഏറ്റവും മാന്ത്രിക അനുങവം നൽകുന്ന സാഹസിക വിനോദങ്ങളിലൊന്നാണ് കബുട്ടോംഗൻ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് പിന്നിൽ ഒരു മറഞ്ഞിരിക്കുന്ന ഗുഹയും നിരവധി ക്ലിഫ് ജമ്പുകളും കാണാം. 30 മിനിറ്റ് മാത്രമെടുക്കുന്ന നടപ്പാതയിലൂടെയാണിവിടെയെത്തുക. ഒരു ഗൈഡ് ഇല്ലാതെയും പോകാമെങ്കിലും ഇതുപോലുള്ള പ്രകൃതിദത്ത പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ഗൈഡ് പ്രധാനമാണ്, അവർ നിങ്ങളെ സുരക്ഷിതമായി എത്തിച്ചേരാൻ സഹായിക്കും. നടപ്പാത നദി മുറിച്ചുകടക്കുന്നു. പാറക്കല്ലുകൾക്കിടയിലൂടെയും മുന്തിരിവള്ളികളിലൂടെയും ഉള്ള യാത്ര കാടിന്റെ അനുഭവം നൽകും.

KAWASAN-FALLS-CEBU-CANYONEERING
oneinchpunch/Shutterstock(KAWASAN FALL)

വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിൽ നിന്നാൽ പാറ കൊണ്ട് മറഞ്ഞ വെള്ളച്ചാട്ടത്തിന്റെ പകുതി മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ. എന്നാൽ ചുവടെയുള്ള കുളത്തിലിറങ്ങിയാൽ വെള്ളച്ചാട്ടം പൂർണരൂപത്തിൽ കാണാം. 

വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിന് താഴെ ഇടതുവശത്ത് നീന്തിക്കൊണ്ട് നിങ്ങൾക്ക് ഗുഹയിലേക്ക് പ്രവേശിക്കാം. ഗുഹയ്ക്കുള്ളിൽ, വെള്ളത്തിന് മനോഹരമായ നീല നിറമാണ്. കബുട്ടോംഗനിലെ ക്ലിഫ് ജമ്പുകൾ വളരെ ആകർഷണീയമാണ്. 

ഡാവോ വെള്ളച്ചാട്ടം 

ഈ ഐതിഹാസിക വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിലെ ട്രെക്കിങ്ങാണ്.ഡാവോ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷേ വെള്ളത്തിലൂടെ പാറക്കെട്ടുകൾക്കിടയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. കവാസൻ വെള്ളച്ചാട്ടത്തിൽനിന്ന് വളരെ അകലെയുള്ള അവിശ്വസനീയമെന്നു തോന്നുന്ന പ്രകൃതിദൃശ്യങ്ങളുള്ള ഒരു സാഹസിക വിനോദയിടമാണിത്.

പച്ചനിറത്തിലുള്ള ഫർണുകൾ, ഈന്തപ്പനകൾ, വനസസ്യങ്ങൾ എന്നിവയാൽ നിറഞ്ഞതാണ് കാവോ വെള്ളച്ചാട്ടത്തിന്റെ പരിസരം. നടപ്പാതയുടെ അവസാനത്തിൽ നാട്ടുകാർ ഒരു ഗോവണി പണിതിട്ടുണ്ട്, ഇത് വെള്ളച്ചാട്ടം കഠിനവും കുത്തനെയുള്ളതുമായതിനാൽ അത്യാവശ്യമാണ്. നടപ്പാതയുടെ വളരെ മനോഹരമായ ഒരു ഭാഗമാണിത്. പടിക്കെട്ടുകളുടെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് ഡാവോ വെള്ളച്ചാട്ടത്തിന്റെ ഒരു കാഴ്ച ലഭിക്കും. 

ഡാവോ വെള്ളച്ചാട്ടം ഏകദേശം 40-50 മീറ്റർ ഉയരത്തിൽ ഒരു വലിയ കുളത്തിലേക്ക് ഒഴുകുന്നു. ഒഴുക്ക് ശക്തമല്ലാത്തപ്പോൾ നിങ്ങൾക്ക് കുളത്തിലും വെള്ളച്ചാട്ടത്തിനടുത്തും സുരക്ഷിതമായി നീന്താം, പക്ഷേ സാഹചര്യങ്ങൾക്കനുസരിച്ച് ശ്രദ്ധിക്കുക.

English Summary: Experience Cebu Philippines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA