ആഡംബര ഫ്ളാറ്റുകൾ തോറ്റുപോകും ഈ വില്ലക്ക് മുമ്പിൽ; ഇത് ലോകത്തിലെ ഏറ്റവും വലിയ വാട്ടർ വില്ല

Soneva-Fushi
Image From soneva-fushi official site
SHARE

ലോകത്തിലെ ഏറ്റവും വലിയ ഓവർ വാട്ടർ വില്ലകൾ മാലദ്വീപിൽ തുറന്നു. സെപ്റ്റംബർ 25 നാണ് ഓവർ വാട്ടർ വില്ലകൾ ഉൾപ്പെടുന്ന സോനെവ ഫുഷി റിസോർട്ട് തുറന്നത്. ഒരു സ്വകാര്യ ദ്വീപായ കുൻഫുനാഥൂവിലാണ് ഈ ലക്ഷ്വറി റിസോർട്ട്.

മാലദ്വീപിൽ ഓവർ‌വാട്ടർ വില്ലകൾ സാധാരണമാണെങ്കിലും സോനെവ ഫുഷി വ്യത്യസ്തമാകുന്നത് അതിന്റെ വലുപ്പം കൊണ്ടു തന്നെയാണ്. ഒന്ന്, രണ്ട് ബെഡ്റൂം വില്ലകളാണ് റിസോർട്ടിൽ. അതിൽ വൺ ബെഡ് റൂം വില്ലകൾ 6,286 ചതുരശ്ര അടിയിലും ടു ബെഡ്റൂം വില്ലകൾ 9,224 ചതുരശ്ര അടിയിലുമാണ്  നിർമിച്ചിരിക്കുന്നത്. നിരവധി മാലദ്വീപ് ഹോട്ടലുകളിൽ ഓവർ വാട്ടർ വില്ലകൾ ഉണ്ടെങ്കിലും ഇപ്പോൾ ലഭ്യമായ ഏറ്റവും വലിയ ഒന്ന്, രണ്ട് കിടപ്പുമുറി വില്ലകൾ ഇവയാണ്.

വാട്ടർ റൂമുകൾ എന്നറിയപ്പെടുന്ന എട്ട് സ്യൂട്ടുകളാണ് ഇപ്പോൾ ബുക്കിങ്ങിനു ലഭ്യമായത്. ഈ എട്ട് വില്ലകളിലും ഗ്ലാസ് ഫ്ലോർ പാനലുകൾ ഉണ്ട്. അതായത്, മുറിയിലിരുന്ന് കടലിന്റെ  ആഴക്കാഴ്ചകളും പവിഴപ്പുറ്റുകളും മത്സ്യങ്ങളുമെല്ലാം അടുത്തു കാണാം.സ്വകാര്യ ഔട്ട്‌ഡോർ ബാത്ത് ടബുകൾ, സൺ ലോഞ്ചറുകളുള്ള വുഡ് പോർച്ചുകൾ, പ്രൈവറ്റ് പൂൾ, കിടപ്പുമുറിയിൽ ബെഡിൽ കിടന്നുകൊണ്ട് തന്നെ ഉള്ളിലേക്ക് ചുരുക്കിവെക്കാവുന്ന റൂഫ്, വാട്ടർ സ്ലൈഡ് തുടങ്ങി നിരവധി സവിശേഷതകൾ വില്ലകൾക്കുണ്ട്. ഓപ്പൺ ചെയ്യാവുന്ന മേൽക്കൂര മാസ്റ്റർ ബെഡ്‌റൂമിന് മുകളിലാണ്. അതിനാൽ അതിഥികൾക്ക് രാത്രിയിൽ നക്ഷത്രങ്ങൾ കണ്ട് കിടക്കാം.19 മീറ്റർ നീളമുള്ള വാട്ടർ സ്ലൈഡ് നിങ്ങളെ നേരിട്ട് സമുദ്രത്തിലേക്ക് കൊണ്ടുപോകും. ജംഗിൾ ക്യാബിനുകൾക്കും ഇത് പ്രശസ്തമാണ്.

വൺ ബെഡ് റൂം വില്ലകളുടെ നിരക്ക് ഒരു രാത്രിക്ക് 3,740 ഡോളർ മുതലാണ്. ടു ബെഡ് റൂം വില്ലകൾക്ക് 7,454 ഡോളർ വരും. മാലദ്വീപിലെ ഏറ്റവും ആഡംബര സ്വകാര്യ റിസോർട്ടുകളിലൊന്നാണ് സോനേവ ഫ്യൂഷി. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള വിനോദസഞ്ചാരികൾക്കും മാലദ്വീപിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാകു. കർശനമായ ആരോഗ്യ പരിശോധനയും സുരക്ഷാ നടപടികളും കഴിഞ്ഞാണ് ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നത്.

English Summary: The Soneva Fushi resort  largest overwater villa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA