ADVERTISEMENT

ആയിരക്കണക്കിനു വിനോദസഞ്ചാരികൾ എത്തുന്ന തിരക്കേറിയ ദേശീയോദ്യാനമാണ് ഗ്രേറ്റ് ബേസിൻ നാഷനൽ പാർക്ക്. വളരെ പുരാതനമായ ബ്രിസിൽകോൺ പൈൻ മരങ്ങൾക്കു പ്രസിദ്ധമാണ് ഈ ഉദ്യാനം. വീലർ പീക് മലയുടെ താഴ്‍‍‍വാരത്തുള്ള ലേമാൻ ഗുഹകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.

കിഴക്കൻ നെവാഡയിലെ ഗ്രേറ്റ് ബേസിൻ നാഷനൽ പാർക്ക് സന്ദർശിക്കുന്നത് വരണ്ട കാലാവസ്ഥയിൽനിന്ന് ഉയർന്ന ആൽപൈനിലേക്ക് മിനിറ്റുകൾക്കുള്ളിൽ ടെലിപോർട്ട് ചെയ്യുന്നതിന് തുല്യമാണ്. ‘അമേരിക്കയിലെ ഏകാന്തമായ റോഡ്’ എന്ന് വിളിക്കപ്പെടുന്ന ഹൈവേ 50-ൽ ആറ് മണിക്കൂർ യാത്ര ചെയ്താൽ എത്തിച്ചേരുക സമൃദ്ധമായ പൈൻ വനത്തിലേക്കാണ്. ഗ്രേറ്റ് ബേസിൻ നാഷനൽ പാർക്കിലെ ഈ പൈൻ വനത്തിന് ഒരു പ്രത്യേകതയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മരങ്ങൾ ഇവിടെ കാണാം. ഏറ്റവും പഴക്കം ചെന്നത് എന്ന് പറയുമ്പോൾ മിക്ക ബ്രിസിൽകോൺ പൈനുകൾക്കും 2,000 മുതൽ 3,500 വർഷം വരെ പഴക്കമുണ്ട്. എന്നാൽ ഇവിടെ കണ്ടെത്തിയ ഏറ്റവും പ്രായം കൂടിയ മരത്തിന് എത്ര വയസ്സ് ഉണ്ടെന്ന് അറിയാമോ, 5,000.

 

ഏറ്റവും പുരാതനമായ വൃക്ഷങ്ങൾ കാണാൻ കഴിയുന്ന വളരെ കുറച്ച് സ്ഥലങ്ങളിൽ ഒന്നാണ് ഗ്രേറ്റ് ബേസിൻ നാഷനൽ പാർക്ക്. തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ ഉയർന്ന പർവതങ്ങളിൽ കാണപ്പെടുന്ന, വളരെക്കാലം ജീവിക്കുന്ന വൃക്ഷമാണ് ഗ്രേറ്റ് ബേസിൻ ബ്രിസിൽകോൺ പൈൻസ് അഥവാ പിനസ് ലോംഗേവ. അമേരിക്കയിലെ ആറ് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ വരണ്ട പർവതപ്രദേശങ്ങളിൽ ഒറ്റപ്പെട്ട തോട്ടങ്ങളിൽ ബ്രിസിൽകോൺ പൈനുകൾ വളരുന്നു, എന്നാൽ ഏറ്റവും പഴക്കമുള്ളവ ഗേറ്റ് ബേസിൻ പാർക്കിലെ പുരാതന ബ്രിസിൽകോൺ പൈൻ വനത്തിലാണ് കാണപ്പെടുന്നത്. വളരെ കഠിനവും വെല്ലുവിളി നിറഞ്ഞതുമായ അന്തരീക്ഷത്തിൽ അതിജീവിക്കാൻ ഈ വൃക്ഷങ്ങൾക്കു കഴിവുണ്ട്. വാസ്തവത്തിൽ, 5,000 വർഷത്തിലധികം ആയുർദൈർഘ്യമുള്ള, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജീവികൾ ഇവയാണെന്ന് വിശ്വസിക്കപ്പെടുന്നു.

 

ട്രിസ്റ്റ് ലൈനിന് തൊട്ടുതാഴെയായി 5,000 മുതൽ 10,000 അടി വരെ ഉയരത്തിൽ ബ്രിസിൽകോൺ പൈനുകൾ വളരുന്നു. ഈ വലിയ ഉയരങ്ങളിൽ, കാറ്റ് നിരന്തരം വീശുകയും താപനില പൂജ്യത്തിന് താഴെയാകുകയും ചെയ്യും. പ്രതിവർഷം ഒരു അടിയിൽ താഴെ മഴ ലഭിക്കുന്ന ഇവിടുത്തെ മണ്ണ് വരണ്ടതാണ്. ഈ അവസ്ഥ കാരണം, മരങ്ങൾ വളരെ സാവധാനത്തിൽ വളരുന്നു, ചില വർഷങ്ങളിൽ വളർച്ചയുടെ ഒരു അംശം പോലും സംഭവിക്കുന്നില്ല എന്ന് വേണം പറയാൻ.5 മുതൽ 16 മീറ്റർ വരെ ഉയരമുള്ള ചെറുതും ഇടത്തരവുമായ മരങ്ങളാണ് ഇവ.

 

 2017 ലെ കണക്കനുസരിച്ച് 5,062 വർഷം പഴക്കമുള്ള ഒരു വൃക്ഷം ഇപ്പോഴും ഗ്രേറ്റ് ബേസിൻ നാഷനൽ പാർക്കിലുണ്ട്. വൈറ്റ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന "മെതുസെല" എന്ന വിളിപ്പേരുള്ള മറ്റൊരു വൃക്ഷം 4,843 വർഷം പഴക്കമുള്ളതാണത്രേ. പക്ഷേ വിനോദസഞ്ചാരികളും മറ്റും മരങ്ങൾക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ രണ്ട് മരങ്ങളുടെയും കൃത്യമായ സ്ഥാനം രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു. മുമ്പ്, 4,862 വർഷം പഴക്കമുള്ള ‘പ്രോമിത്തിസ്’ എന്ന് വിളിപ്പേരുള്ള ഒരു ബ്രിസിൽകോൺ പൈൻ 1964 ൽ ഒരു ജിയോളജി ബിരുദധാരി ഐസ് ഏജ് ഹിമാനികളുടെ തെളിവുകൾക്കായി വെട്ടിക്കളഞ്ഞത് വലിയ വിവാദമായിരുന്നു. ഈ വാർത്തയ്ക്ക് ശേഷമാണ് ഗ്രേറ്റ് ബേസിൽ നാഷനൽ പാർക്ക് കൂടുതൽ ശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. ഇന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന തിരക്കേറിയ ദേശീയ ഉദ്യാനമാണിത്.. 

 

കലിഫോർണിയയിലെ വൈറ്റ് പർവതനിരകളിലെ പുരാതന ബ്രിസിൽകോൺ പൈൻ ഫോറസ്റ്റ്, നെവാഡയിലെ ഗ്രേറ്റ് ബേസിൻ നാഷനൽ പാർക്ക് എന്നിവിടങ്ങളിലായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള നിരവധി പ്രദേശങ്ങളിൽ ഇപ്പോൾ ബ്രിസിൽകോൺ പൈനുകൾ പരിരക്ഷിച്ചു വരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com