ADVERTISEMENT

കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്നു സാഹചര്യത്തിൽ യാത്രകൾ പോകാനും എല്ലാവർക്കും പേടിയാണ്. യാത്ര  സുരക്ഷിതമാകുമോ എന്നതാണ് മിക്കവരുടെയും ചിന്ത.ഇനി മുന്നോട്ടുള്ള യാത്രകളിൽ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് താമസ സൗകര്യത്തെക്കുറിച്ചായിരിക്കും. യാത്രകളിൽ പല ഹോട്ടലുകളിൽ തങ്ങേണ്ടി വരുമ്പോൾ ആരോഗ്യ സുരക്ഷ ഒരു വെല്ലുവിളി തന്നെയായിരിക്കും ഈ സാഹചര്യത്തിലാണ് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്കായി ഫ്രാൻസിലെ ഒരു കമ്പനി വാഹനത്തിൽ ഘടിപ്പിച്ച് കൊണ്ടുപോകാവുന്ന രീതിയിലുള്ള ട്രെയിലറുകൾ നിർമിച്ചിരിക്കുന്നത്. 

Carapates-trailer1

 

Carapates-trailer3

കാരാപേറ്റ് എന്ന കമ്പനിയാണ് ഈ ട്രെയിലറുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം. 65 ചതുരശ്ര അടി മാത്രമാണ് ഈ  ട്രെയിലറുകളുടെ വിസ്തീർണ്ണമെങ്കിലും  രണ്ട് മുതിർന്നവർക്കും ഒരു കുട്ടിയ്ക്കും ഇതിൽ സുഖമായി കിടന്നുറങ്ങാൻ കഴിയും.പുറമെയുള്ള കാഴ്ചയും, ഇന്റീരിയർ ഡ്രോയറുകൾ, സ്റ്റോറേജ് കമ്പാർട്ടുമെന്റുകൾ, മടക്കാവുന്ന അലമാരകൾ,നീക്കം ചെയ്യാവുന്ന കട്ടിൽ, സ്കൈലൈറ്റ് എന്നിവയെല്ലാം ഉൾപ്പെടുത്തി പരമാവധി സ്ഥലം പ്രയോജനപ്പെടുത്തിയാണ് ഇത് നിർമിച്ചിരിക്കുന്നത്.

Carapates-trailer4

 

ട്രെയിലറുകൾ ഭാരം കുറഞ്ഞതും മിക്ക കാറുകളുമായി ഘടിപ്പിക്കാവുന്നതുമാണ്. ഒരു ബോട്ടിന്റേതുപോലെ വാർണിഷ് ചെയ്ത തടി ഭാഗങ്ങൾ ഉപയോഗിച്ചാണ് പുറംഭാഗം നിർമിച്ചിരിക്കുന്നത്. ട്രെയിലറിനകത്തും പുറത്തും അടുക്കളയായി ഉപയോഗിക്കാൻ സ്ലൈഡ്- ഔട്ട് ഡ്രോയറമുണ്ട്.നിലവിൽ സ്പെയിൻ, ജർമനി, ഇറ്റലി, പോർച്ചുഗൽ, ബെൽജിയം, ലക്സംബർഗ്, നെതർലാന്റ്സ്, സ്വിറ്റ്സർലൻഡ്, യുകെ എന്നിവിടങ്ങളിലേക്കാണ് ഇത് എത്തിക്കുന്നത്.വരും നാളുകളിൽ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക്  കയറ്റുമതി ചെയ്യുന്നതിനായുള്ള ശ്രമത്തിലാണി കമ്പനി.

 

ദീർഘദൂര യാത്രകൾ പോകുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കമ്പനി പ്രധാനമായും ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. കാറിൽ ദൂരയാത്ര പോകുമ്പോൾ സ്വന്തം വാഹനത്തിൽ തന്നെ കിടന്നുറങ്ങാൻ യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്ന ഈ ട്രെയിലറുകൾക്ക് യൂറോപ്പിലുടനീളം ജനപ്രീതി വർധിച്ചുവരുകയാണിപ്പോൾ.

English Summary:  Mini Caravane Carapate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com