കണ്ണു തള്ളേണ്ട; കുത്തനെയുള്ള പാറകളില്‍ പിടിച്ചു കയറാം

Eldorado-Canyon-State-Park1
SHARE

കുത്തനെയുള്ള പര്‍വ്വതങ്ങളില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഉപയോഗിച്ച് പിടിച്ചു കയറുന്ന സാഹസിക സഞ്ചാരികളെ കണ്ട് പലപ്പോഴും കണ്ണു തള്ളി നിന്നിട്ടില്ലേ? അപകടസാധ്യത ഏറെയുള്ള ഇത്തരം വിനോദങ്ങള്‍ ചില സഞ്ചാരികള്‍ക്ക് ഒരു ഹരമാണ്. അല്‍പ്പം കുഴപ്പം പിടിച്ച ഇങ്ങനെയുള്ള അനുഭവങ്ങള്‍ ആസ്വദിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാന്‍ പറ്റുന്ന ഇടമാണ് കൊളറാഡോയിലുള്ള എൽഡോറാഡോ കാന്യന്‍ സ്റ്റേറ്റ് പാർക്ക്.

ബോൾഡർ നഗരത്തിനടുത്തുള്ള ബോൾഡർ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്നർ കാന്യന്‍ (വികസിത പ്രദേശം), ക്രസന്റ് മെഡോസ് (അവികസിത പ്രദേശം) എന്നിങ്ങനെ രണ്ട് മേഖലകളാണ് പാർക്കിൽ ഉള്ളത്. ഏകദേശം 3.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്കിൽ സഞ്ചാരികള്‍ക്ക് വിനോദത്തിനായുള്ള നിരവധി അവസരങ്ങളുണ്ട്. കുത്തനെയുള്ള പര്‍വ്വതാരോഹണമാണ് അവയില്‍ ഏറ്റവും പ്രധാനം.

ആയിരത്തോളം റോക്ക് ക്ലൈംബിംഗ് റൂട്ടുകൾ എൽഡോറാഡോ മലയിടുക്കിലുണ്ട്. ഈ പാറകള്‍ക്ക് കേടുവരുത്തുന്ന ഒന്നും ഇവിടെ അനുവദനീയമല്ല. പ്രൈറി ഫാൽക്കണുകളുടെ പ്രജനനകാലമായ ഫെബ്രുവരി 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലത്ത് പാര്‍ക്കിന്‍റെ ഒരു ഭാഗം അടച്ചിരിക്കും. പാർക്ക് സൂര്യാസ്തമയ സമയത്ത് അടക്കും, രാത്രിയിൽ പര്‍വ്വതാരോഹണത്തിന് അനുവാദമില്ല. 

പാർക്ക് സന്ദർശകർക്ക് 18 കിലോമീറ്റർ നീളമുള്ള മനോഹരമായ പാതകളിൽ കാൽനടയാത്ര നടത്തുകയോ മൗണ്ടൻ ബൈക്കിംഗ് ചെയ്യുകയോ ആവാം. ശൈത്യകാലത്ത് നടത്തുന്ന ഹൈക്കിംഗും ക്രോസ്-കൺട്രി സ്കീയിംഗും സ്നോ‌ഷൂയിംഗും ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

Eldorado-Canyon-State-Park

ഇതുകൂടാതെ കയാക്കിങ്ങിനും ഇവിടെ  അനുയോജ്യമാണ്. ഗ്രോസ് റിസര്‍വോയറിന് തൊട്ടുതാഴെയായി നിങ്ങൾ ഭയപ്പെടുന്നതുവരെ സൗത്ത് ബോൾഡർ ക്രീക്കിൽ കയാക്കിംഗ് നടത്താം.  മെയ്, ജൂൺ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ഇവിടെ കൂടുതല്‍ ജലമുണ്ടാവുക. സുരക്ഷാ കാരണങ്ങളാൽ ട്യൂബിംഗ്, റാഫ്റ്റിംഗ് മുതലായവ ഇവിടെ അനുവദനീയമല്ല. 

സാഹസിക വിനോദങ്ങള്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് പിക്നിക് നടത്തുന്നതിനായി എൽ‌ഡോറാഡോ മലയിടുക്കിൽ 33 പിക്നിക് ടേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി ബുക്കിംഗ് ഇല്ല, ആദ്യം വരുന്നവര്‍ക്ക് ഇവ ഉപയോഗപ്പെടുത്താം. കൂടാതെ, ഇവിടെ വൃത്തിയുള്ള വിശ്രമമുറികളും കുടിവെള്ളവും ലഭ്യമാണ്.

തണുത്ത മാസങ്ങളിൽ പൊതുവെ വളരെ ശാന്തമാണ് ഇവിടത്തെ പിക്നിക് കേന്ദ്രങ്ങള്‍. മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലും വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പാര്‍ക്കില്‍ നിറയെ ആളുകള്‍ എത്തുന്നു.

English Summary:  Rock Climbing in Eldorado Canyon State Park 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA