സ്വര്‍ഗം കണ്ടെത്തിയെന്ന് കത്രീന കൈഫ്‌; അവധിക്കാലം ആഘോഷമാക്കി നടി

katrina-kaif
SHARE

മാലദ്വീപിലെ ഷൂട്ട്‌ സമയം അവധിക്കാലമാക്കി ആഘോഷിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്‌. കഴിഞ്ഞ കുറച്ചു ദിനങ്ങളായി മനോഹരമായ നിരവധി ചിത്രങ്ങള്‍ കത്രീന തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കു വയ്ക്കുന്നുണ്ട്‌. മാലദ്വീപിലെ ദിനങ്ങള്‍ ആസ്വദിച്ചു കൊണ്ട്  മഴവില്‍ നിറങ്ങളിലുള്ള ടോപ്പണിഞ്ഞ് സുന്ദരിയായി കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രത്തിനു ശേഷം വെളുത്ത ബിക്കിനിയണിഞ്ഞ്,  മാലദ്വീപിലെ സൊനേവ ഫുഷി റിസോര്‍ട്ടില്‍ നിന്നും എടുത്ത ചിത്രമാണ് കത്രീന ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തത്. മേക്കപ്പില്ലാതെ പോലും നടിയെ കാണാന്‍ എന്തൊരു സൗന്ദര്യമാണ് എന്നാണ് ആരാധകര്‍ ഈ ചിത്രത്തിനടിയില്‍ കുറിക്കുന്നത്.

കൊറോണയ്ക്ക് ശേഷം വീണ്ടും ജോലിയില്‍ തിരിച്ചെത്തിയതിന്‍റെ ഉത്സാഹത്തിലാണ് നടി. ആ സന്തോഷം മുഴുവന്‍ കത്രീന പങ്കുവെച്ച ചിത്രങ്ങളില്‍ കാണാം. ''സ്വര്‍ഗം കണ്ടെത്തി'' എന്നാണ് സൊനേവ ഫുഷി റിസോര്‍ട്ടിനെക്കുറിച്ച് കത്രീന പറയുന്നത്. സെലിബ്രിറ്റികള്‍ താമസത്തിനായി സാധാരണയായി തിരഞ്ഞെടുക്കുന്ന ആഡംബര റിസോര്‍ട്ടുകളില്‍ ഒന്നാണിത്.

മാലദ്വീപിലെ ബാ അറ്റോൾ യുനെസ്കോ ബയോസ്ഫിയർ റിസർവിനുള്ളിലെ ഇടതൂർന്ന ഉഷ്ണമേഖലാ മഴക്കാടുകളിൽ സ്ഥിതിചെയ്യുന്ന ഒരു ആഡംബര റിസോര്‍ട്ടാണ് സൊനേവ ഫുഷി. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന വാസ്തുവിദ്യയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.  ഈ റിസോര്‍ട്ടിനുള്ളില്‍ ഒന്ന് വരെ ആറ് കിടപ്പുമുറികള്‍ ഉള്ള 34 പൂൾ വില്ലകളുണ്ട്.

ഉദയ, അസ്തമയക്കാഴ്ചകള്‍ക്കായി പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ റിസോര്‍ട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സ്നോര്‍ക്കലിങ് മുതലായ ജലവിനോദങ്ങളും സ്പാ, വാട്ടര്‍ സ്ലൈഡ്, ലൈബ്രറി, ജിം, ഓപ്പണ്‍ എയര്‍ ബാത്ത്റൂമുകള്‍, വൈന്‍ സെല്ലര്‍, കുട്ടികള്‍ക്കായുള്ള മുറി തുടങ്ങിയവയുമെല്ലാമുണ്ട്. 

മാലി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും അരമണിക്കൂര്‍ സീപ്ലെയിനില്‍ യാത്ര ചെയ്തോ അല്ലെങ്കില്‍ ഇവിടെ നിന്നും ധാരവന്ധൂ എയർപോർട്ടിലേക്ക് ഒരു ആഭ്യന്തര വിമാനത്തില്‍ പറന്ന ശേഷം അവിടെ നിന്നും 12 മിനിറ്റ് സ്പീഡ് ബോട്ടിലോ ആണ് സൊനേവ ഫുഷിയില്‍ എത്തിച്ചേരുന്നത്.

English Summary: Katrina Kaif shares Bright Beach Pics From Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA