കടലും ആഡംബര റിസോർട്ടുകളും ബോളിവുഡ് സൂപ്പർ താരങ്ങളും, മേൽവിലാസം മാറുന്ന മാലദ്വീപ്

maldives-trip
SHARE

മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് നടി ദിഷ പട്ടാണിയും ടൈഗർ ഷ്രോഫും.യാത്രക്കിടെ എടുത്ത റൊമാന്റിക് ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കറുത്ത സ്വിം സ്യൂട്ടണിഞ്ഞ് കടലിലേക്ക് നോക്കി നില്‍ക്കുന്ന മനോഹരമായ ചിത്രം ദിഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരുന്നു. ചുവന്ന ബിക്കിനിയിട്ട് കടല്‍ത്തീരത്തു കൂടി നടക്കുന്ന ചിത്രമാണ് ദിഷ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ മാലദ്വീപിലേക്ക് പറന്ന ഇരുവരുടെയും ദീപാവലി ആഘോഷവും ഇക്കുറി മാലദ്വീപിലാണ്. 

മാലദ്വീപിൽ വന്നിറങ്ങിയ ചാർട്ടേഡ് വിമാനത്തിന് മുന്നിൽ നിന്നുള്ള ചിത്രം ടൈഗർ ഷ്രോഫും പോസ്റ്റ് ചെയ്തിരുന്നു. ഇതു കൂടാതെ താമസസ്ഥലമായ ഇന്‍റര്‍കോണ്ടിനന്‍റില്‍ നിന്നുള്ള പൂള്‍ ചിത്രങ്ങളും നടന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ദിഷയും ടൈഗറും മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നത് ഇതാദ്യമല്ല. 2018 ലും മാലദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു.

ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരമായ ഒരു അവധിക്കാല ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മാലദ്വീപ്. ടൈഗർ ഷ്രോഫിനും ദിഷ പട്ടാണിക്കും മുന്‍പേ തപ്‌സി പന്നു, വരുൺ ധവാൻ, എല്ലി അവ്രാം , മൗനി റോയ്, നേഹ ധൂപിയ, അംഗദ് ബേഡി തുടങ്ങി ബോളിവുഡിലെ നിരവധി നടീനടന്മാര്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം അവധിക്കാലം ചെലവഴിച്ചത് മാലദ്വീപിലായിരുന്നു. ഈയിടെ വിവാഹിതരായ തെന്നിന്ത്യന്‍ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും മാലദ്വീപിൽ മധുവിധു ആഘോഷിക്കുകയാണ് ഇപ്പോള്‍. അതിസുന്ദരമായ നിരവധി ചിത്രങ്ങളും കാജല്‍ പങ്കുവച്ചിട്ടുണ്ട്.

ലോക്ഡൗൺ കാലത്തിനു ശേഷം ജൂലൈയിലാണ് വിനോദസഞ്ചാരികൾക്കായി മാലിദ്വീപ് വീണ്ടും തുറന്നത്. ഒക്ടോബർ 15 ന് രാജ്യാന്തര സന്ദർശകർക്കായി ഗസ്റ്റ്ഹൗസുകളും വീണ്ടും തുറന്നിരുന്നു.

പ്രകൃതി മനോഹാരിതയ്ക്ക് പുറമേ നിലവില്‍ യാത്രാ നിയന്ത്രണങ്ങളൊന്നും ഇല്ല എന്നതും ഇവിടം തിരഞ്ഞെടുക്കാന്‍ സഞ്ചാരികള്‍ക്ക് പ്രചോദനമേകുന്ന കാര്യമാണ്. നെഗറ്റീവ് കോവിഡ് പരിശോധനാഫലം കയ്യിലുള്ള ആര്‍ക്കും ഇവിടം സന്ദര്‍ശിക്കാം. യാത്രയ്ക്ക് മുന്നേ മാലിദ്വീപിലെ പൗരന്മാരൊഴികെയുള്ള മറ്റെല്ലാവരും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ്  ഫലം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം, ലബോറട്ടറിയുടെ പേരും വിലാസവും സാമ്പിള്‍ എടുത്ത തീയതിയും വ്യക്തമായി കാണിക്കുന്നതാവണം സര്‍ട്ടിഫിക്കറ്റ് എന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത് ട്രാവലർ ഹെൽത്ത് ഡിക്ലറേഷൻ ഫോമിൽ അറ്റാച്ചുചെയ്യുകയും എത്തിച്ചേരുന്നതിന് 24 മണിക്കൂറിനുള്ളിൽ ഓൺലൈനായി സമർപ്പിക്കുകയും വേണം.

English Summary: Celebrity Travel to Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA