ADVERTISEMENT

ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുന്‍മിംഗില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഡോങ്ചുവാന്‍ എന്ന കൊച്ചുമലയോര ഗ്രാമം. അവിടുത്തെ സുന്ദരകാഴ്ച തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. തട്ടുകളായി കുന്നിന്‍ മുകള്‍ഭാഗങ്ങള്‍ ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളാണ് ആരെയും വിസ്മയിപ്പിക്കുന്നത്. ചൈനീസ് കൃഷിരീതിയായ ടെറസ് വയല്‍കൃഷിയ്ക്കായി ഉഴുതിട്ടിരിക്കുന്ന പാടങ്ങളാണ് നിറങ്ങളുടെ വിസ്മയം തീര്‍ത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 

ഇരുമ്പിന്റെയും ചെമ്പിന്റെയും സമ്പന്നമായ നിക്ഷേപത്തില്‍ നിന്നാണ് മണ്ണിന് ഈ നിറവ്യത്യാസം വന്നിരിക്കുന്നത്.എല്ലാ വര്‍ഷവും വസന്തകാലത്ത്, ഈ പ്രദേശം കൃഷിക്കായി ഉഴുതിടുമ്പോള്‍, ധാരാളം സന്ദര്‍ശകരും ഫോട്ടോഗ്രാഫര്‍മാരും പുതുതായി ഉയര്‍ന്നുവന്ന ചുവന്ന ഭൂമിയുടെ കാഴ്ച കാണാന്‍ ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്.

Red-Earth-Terraces

ചുവപ്പും ഉജ്ജ്വലവുമായ പച്ച നിറത്തിലുള്ള ഈ കുന്നുകള്‍ അതിരുകളില്ലാത്ത നീലാകാശത്തിന് കീഴില്‍ പ്രകൃതിയില്‍ നിന്ന് ഒരു പെയിന്റിങ് പോലെ നില്‍ക്കുന്നത് വിവരിക്കാനാവാത്തവിധം മനോഹരമാണ്. 1990 കളുടെ പകുതിയില്‍ ഒരു ചൈനീസ് ഫോട്ടോഗ്രാഫര്‍ ഈ സ്ഥലത്ത് എത്തുന്നതുവരെ ഡോങ്ചുവാന്റെ സുന്ദരകാഴ്ച പുറം ലോകത്തിന് അറിയില്ലായിരുന്നുവെന്നുവത്രേ.  പീന്നിട് കുറേനാള്‍ ഈ ഫോട്ടോഗ്രാഫര്‍ ഈ സ്ഥലം രഹസ്യമായി സൂക്ഷിക്കുകയും തന്റെ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്ന ചിത്രങ്ങൾ നിര്‍മിക്കുകയും ചെയ്തുവെന്നാണ് കഥ. രഹസ്യ സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒടുവില്‍ ചോര്‍ന്നു, ഇപ്പോള്‍ കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഈ അദ്ഭുതകരമായ സ്ഥലത്തിന്റെ ആദ്യ അനുഭവം നേടുന്നതിന് മലകളിലേക്ക് യാത്ര നടത്തുന്നു.

ഡോങ്ചുവാന്‍ റെഡ് സോയില്‍ ലാന്‍ഡ് അടിസ്ഥാനപരമായി വര്‍ഷം മുഴുവനും കാണാന്‍ കഴിയുന്ന മികച്ച ലക്ഷ്യസ്ഥാനമാണ്. എന്നാല്‍ വസന്തകാലത്ത്, പുഷ്പങ്ങളുടെ സമുദ്രം ഈ പ്രദേശത്തെ വര്‍ണ്ണാഭമായ പ്രകൃതിദൃശ്യമാക്കി മാറ്റും. വേനല്‍ക്കാലത്ത് ഇവിടം ധാന്യവിളകളുടെ മനോഹരമായ തിരമാലയായിത്തീരും. ശരത്കാലത്തിലാണ് ഇത് ഭൂമിയിലെ ഫെയറിലാന്റായി മാറുന്നത്.

വിനോദസഞ്ചാരം മികച്ച രീതിയില്‍ പ്രദേശത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഡോങ്ചുവാന്‍ ഇന്നും അതിന്റെ ഇടയ ജീവിതശൈലി സംരക്ഷിച്ചുപോരുന്നു. ഇവിടുത്തെ ജനത പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. കുതിരവണ്ടികളിലോ കന്നുകാലികളായ ആടുകളിലോ ധാന്യങ്ങളും മറ്റുമായി ചുവപ്പുവിരിച്ച മണ്‍പാതകളിലൂടെ ഇവര്‍ കടന്നുപോകുമ്പോള്‍ പഴയ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് നമുക്ക് മുമ്പില്‍ വരച്ചിടുന്നത്. മിക്ക നാട്ടുകാരും ഇംഗ്ലീഷ് സംസാരിക്കില്ല.ചൈനയിലെ പ്രധാന ഭാഷയായ മാന്‍ഡരിന്‍ പോലും ഈ പ്രദേശത്ത് വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ, കാരണം മിക്ക നിവാസികളും അവരുടെ പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നത്. ഗ്രാമീണജീവിതത്തിന്റെ ഊഷ്മളമായ കാഴ്ച്ചയും ഒപ്പം പ്രകൃതിയുടെ വിരുന്നും ഒന്നിക്കുമ്പോള്‍ ഈ കൊച്ചുഗ്രാമം ഭൂമിയിലെ മറ്റൊരു മായാലോകമായി മാറുന്നു.

English Summary: Red Earth Terraces of Dongchuan, China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com