ജാക്കിനെ റോസ് പ്രേമിച്ച പഴയ ടൈറ്റാനിക്കിലേക്ക് ടൂർ: ഒരു വർഷം മുൻപ് ബുക്ക് ചെയ്യണം

titanic-tour
SHARE

ആദ്യ യാത്രയുടെ ആരവം അടങ്ങുന്നതിനു മുൻപ് ആഴക്കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാൻ കടലിന്റെ അടിത്തട്ടിലേക്ക് സാഹസിക യാത്ര. വാഷിങ്ടൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് എക്സ്പെഡീഷനാണ് vനോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സന്ദർശകരെ കൊണ്ടു പോകുന്നത്. അഞ്ചു പേരുള്ള സംഘങ്ങളായാണ് യാത്ര. ഓരോ സംഘത്തിനുമൊപ്പം വഴികാട്ടി ഉണ്ടാകും. ഇന്റർവ്യൂ ജയിക്കുന്നവർക്കു മാത്രമാണ് അവസരം. രജിസ്ട്രേഷൻ ആരംഭിച്ചു. മുപ്പത്താറു പേർ രജിസ്റ്റർ ചെയ്തെന്ന് ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷൻ പ്രസിഡന്റ് േസ്റ്റാക്ടൻ റഷ് അറിയിച്ചു. 2021, 2022 വർഷങ്ങളിലാണ് യാത്ര നടത്തുക.

titanic-tour3

കാനഡയിൽ നിന്നു 370 കി.മീ. കടലിലൂടെ യാത്ര ചെയ്താൽ ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് എത്താം. സമുദ്രത്തിൽ മൂവായിരത്തി എണ്ണൂറ് അടി ആഴത്തിലാണ് പൊളിഞ്ഞ കപ്പൽ കിടക്കുന്നത്. 1985ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. പിന്നീട് നൂറ്റി നാൽപതു പേർ കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചു. അവരെല്ലാം ഗവേഷകരാണ്.

സതാംപ്റ്റണിൽ നിന്നു ന്യൂയോർക്കിലേക്കു പുറപ്പെട്ട ആഡംബര കപ്പൽ 1912 ലാണ് മഞ്ഞുകട്ടയിൽ ഇടിച്ച് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നത്. ആഡംബര കപ്പലിന്റെ കന്നി യാത്രയിൽ 2224 യാത്രക്കരുണ്ടായിരുന്നു. ഇതിൽ 1517 പേർ മുങ്ങി മരിച്ചു.

titanic-tour1

കപ്പൽ മുങ്ങിയതിന്റെ ‘സെന്റിനറി’ ഓർമകളുമായാണ് കടലിന്റെ അടിത്തട്ടിലേക്ക് സംഘം ചേർന്നു യാത്ര ഒരുക്കിയിട്ടുള്ളത്. ഗവേഷകർ ഉപയോഗിക്കുന്ന ‘സൈക്ലോപ്സ് ക്ലാസ് സബ്മെർസിബിൾ’ ഉപയോഗിച്ചാണ് യാത്ര. സമുദ്രാന്തർ യാത്രയ്ക്ക് ഗവേഷകർ ഉപയോഗിക്കുന്ന ‘ചെറു അന്തർവാഹിനിയാണ് സബ്മെർസിബിൾ. 

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA