ADVERTISEMENT

2020 എന്ന വര്‍ഷം പലര്‍ക്കും യാത്രാനഷ്ടങ്ങളുടെ കണക്കുകള്‍ പറയേണ്ട വര്‍ഷമാണ്. കൊവിഡ് 19 മഹാമാരിയുടെ പിടിയിലമര്‍ന്നപ്പോള്‍ പലരുടേയും യാത്രാ സ്വപ്‌നങ്ങള്‍ കാറ്റില്‍ പറന്നു. എന്നാല്‍ ആ നഷ്ടങ്ങളെല്ലാം വരും വര്‍ഷം നികത്താനാകുമെന്ന പ്രതീക്ഷയില്‍ സഞ്ചാരികൾ. അടുത്ത വർഷത്തേക്കുള്ള യാത്രാസ്വപ്നങ്ങളിലാണ് മിക്കവരും. ഇന്റര്‍നെറ്റിലെ തിരയലുകള്‍ അതിന് തെളിവാണ്. രാജ്യാന്തര ട്രാവല്‍ വെബ്സൈറ്റുകളായ എക്‌സ്പീഡിയയുടെ 2021 ട്രാവല്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ അമേരിക്കക്കാർ യാത്ര ചെയ്യാനാഗ്രഹിക്കുന്നത് മെക്‌സിക്കോയിലേക്കാണ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഹോട്ടല്‍ തിരയലുകള്‍ നോക്കിയപ്പോള്‍ അമേരിക്കക്കാര്‍ ബീച്ച് അവധിക്കാാല വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കായി മികച്ച സ്ഥങ്ങൾ അന്വേഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

mexico

പട്ടികയില്‍ മെക്‌സിക്കോ ആധിപത്യം പുലര്‍ത്തി, അതില്‍ കാന്‍കന്‍ ഒന്നാം സ്ഥാനവും റിവിയേര മായ, പ്ലായ ഡെല്‍ കാര്‍മെന്‍, എന്നി ഇടങ്ങൾ രണ്ടും മൂന്നൂം സ്ഥാനത്തുമെത്തി. മെക്‌സിക്കോയിലെ ലോസ് കാബോസും പട്ടികയില്‍ ഇടം പിടിച്ചു. കടല്‍ത്തീരങ്ങളാണ് കൂടുതൽ സഞ്ചാരികളും തെരഞ്ഞെടുത്തിരിക്കുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂന്ത കാനയ്ക്കൊപ്പം ഫ്രഞ്ച് പോളിനേഷ്യ, മാലദ്വീപ്, മൗയി, ഒവാഹു പോലുള്ള മറ്റ് സ്ഥലങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

maldives-travel

എക്‌സ്പീഡിയയുടെ ട്രാവല്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 2021 ലെ ഏറ്റവും മികച്ച ട്രെന്‍ഡു ചെയ്യുന്ന സ്ഥലങ്ങള്‍:

1. കാന്‍കന്‍, മെക്‌സിക്കോ

2. റിവിയേര മായ, പ്ലായ ഡെല്‍ കാര്‍മെന്‍, തുലൂം, മെക്‌സിക്കോ

3. ലാസ് വെഗാസ്, നെവാഡ

4. ഒര്‍ലാന്‍ഡോ, ഫ്‌ലോറിഡ

5. പൂന്ത കാന, ഡൊമിനിക്കന്‍ റിപ്പബ്ലിക്

6. ഓഹു,ഹവായ്

7. മൗയി, ഹവായ്

8. മിയാമി, ഫ്‌ലോറിഡ

9. ലോസ് കാബോസ്, മെക്‌സിക്കോ

10. മാലദ്വീപുകള്‍

English Summary: The Top Trending Destinations for 2021, According to Internet Searches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com