ADVERTISEMENT

കാത്തിരുന്നു കിട്ടിയ അവധിക്കാലവും വിശേഷാവസരങ്ങളും പരമാവധി ആഘോഷമാക്കുകയാണ് താരങ്ങള്‍. അതിനായി തിരഞ്ഞെടുക്കുന്നതോ, എല്ലാ യാത്രക്കാരുടെയും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ മാലദ്വീപും. ഈയിടെയായി നിരവധി താരങ്ങള്‍ ഇവിടെ വെക്കേഷന്‍ ചെലവഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. 

 

പ്രിയപ്പെട്ടവരോടൊപ്പം മാലദ്വീപില്‍ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ ബോളിവുഡ് നടിയായ രാകുല്‍ പ്രീത് സിംഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പച്ച സ്വിം സ്യൂട്ടണിഞ്ഞു അതിമനോഹരിയായാണ് രാകുല്‍ ഈ ചിത്രത്തില്‍ ഉള്ളത്. ധിധൂഫിനോലു ദ്വീപിലുള്ള ലക്സ് സൗത്ത് അരി അറ്റോളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. 

 

നടി നേഹ ധൂപിയയാണ് മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വച്ച മറ്റൊരു സെലിബ്രിറ്റി. മകള്‍ മെഹറിന്‍റെ രണ്ടാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു കുടുംബത്തോടൊപ്പമുള്ള ഈ വെക്കേഷന്‍ യാത്ര. നവംബര്‍ പതിനെട്ടിനാണ് മെഹറിന് രണ്ടു വയസ്സ് തികഞ്ഞത്. മകളോടൊപ്പമുള്ള സുന്ദരനിമിഷങ്ങളുടെ ചിത്രം ഭര്‍ത്താവ് അംഗദ് ബേദിയും പങ്കു വച്ചിട്ടുണ്ട്. 

 

 

ഓറഞ്ചു നിറത്തിലുള്ള ബിക്കിനിയണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്ത താര സുതാരിയയാണ് ഇക്കൂട്ടത്തിലെ അടുത്ത സെലിബ്രിറ്റി. ഇരുപത്തഞ്ചാം പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായാണ് നടി മാലിദ്വീപില്‍ എത്തിയത്. ഒപ്പം ബോയ്‌ഫ്രെണ്ടായ ആദാര്‍ ജെയ്നും ഉണ്ട്. നീലക്കടലിന്‍റെയും നീലാകാശത്തിന്‍റെയും പശ്ചാത്തലത്തില്‍ തീനാളത്തിന്‍റെ നിറമുള്ള വസ്ത്രമണിഞ്ഞ്‌ നില്‍ക്കുന്ന നടിയുടെ ചിത്രം ഏറെ സുന്ദരമാണ്. 

 

കൂടാതെ നടിമാരായ പ്രണിത സുഭാഷ്‌, ശിബാനി ദണ്ഡേക്കര്‍ എന്നിവരും മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച സെലിബ്രിറ്റികളുടെ കൂട്ടത്തിലുണ്ട്.  

 

ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരമായ ഒരു അവധിക്കാല ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മാലദ്വീപ്. മുന്‍പേ ടൈഗർ ഷ്രോഫ്, ദിഷ പട്ടാണി, തപ്‌സി പന്നു, വരുൺ ധവാൻ, എല്ലി അവ്രാം , മൗനി റോയ് തുടങ്ങി ബോളിവുഡിലെ നിരവധി നടീനടന്മാര്‍ മാലദ്വീപില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഈയിടെ വിവാഹിതരായ തെന്നിന്ത്യന്‍ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും മാലിദ്വീപിൽ മധുവിധു ആഘോഷിച്ച അതിസുന്ദരമായ ചിത്രങ്ങളും വൈറലായിരുന്നു.

 

ലോക്ഡൗൺ കാലത്തിനു ശേഷം ജൂലൈയിലാണ് വിനോദസഞ്ചാരികൾക്കായി മാലിദ്വീപ് വീണ്ടും തുറന്നത്. മികച്ച സൗകര്യങ്ങള്‍ക്കൊപ്പം നിലവില്‍ യാത്രാ നിയന്ത്രണങ്ങളൊന്നും ഇല്ല എന്നതാണ് ഇവിടം തിരഞ്ഞെടുക്കാന്‍ സഞ്ചാരികള്‍ക്ക് പ്രചോദനമേകുന്നത്. നെഗറ്റീവ് കോവിഡ് പരിശോധനാഫലം കയ്യിലുള്ള ആര്‍ക്കും ഇവിടം സന്ദര്‍ശിക്കാം. യാത്രയ്ക്ക് മുന്നേ മാലദ്വീപിലെ പൗരന്മാരൊഴികെയുള്ള മറ്റെല്ലാവരും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ്  ഫലം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

 

English Summary: Maldives Celebrity Hotspots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com