ADVERTISEMENT

മിയാമി ബീച്ച് ലോക പ്രസിദ്ധമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട അവധിക്കാല കടല്‍ത്തീരം. ഇനി മിയാമി ബിച്ചിലക്ക് യാത്ര പോകുന്നവരെ കാത്തിരിക്കുന്നത് മറ്റൊരു അദ്ഭുതമാണ്. അണ്ടര്‍വാട്ടല്‍ റസ്റ്റോറന്റും അക്വേറിയവുമെല്ലാം നമ്മള്‍ സര്‍വ്വസാധാരണമായി കേള്‍ക്കുന്ന കാര്യമാണ്. ഇവിടെ ഒരുക്കിയിക്കുന്ന കാഴ്ച അതിലും ഗംഭീരമാണ്. കടലിനടിയില്‍ ശില്‍പശാല. മിയാമി കടല്‍ത്തീരത്ത് വിനോദസഞ്ചാരികള്‍ക്കായി ഒരു അണ്ടര്‍വാട്ടര്‍ ശില്‍പശാല അടുത്ത വര്‍ഷം ഡിസംബറില്‍ തുറക്കും. ഈ അണ്ടര്‍വാട്ടര്‍ ശില്‍പശാല കാണണമെങ്കില്‍ സ്‌നോര്‍ക്കലിങ്ങിലൂടെ മാത്രമേ സാധിക്കു. ലോകപ്രശ്‌സതരായ കലാകാരന്‍മാര്‍ ഈ ശില്‍പശാലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. മിയാമിയുടെ തീരത്ത് 7 മൈല്‍ നീളത്തിലാണ് ഈ ശില്‍പശാല ഒരുങ്ങുന്നത്. 

underwater-sculpture-park-3
Image From OMA (projects/the-reefline)

ഫ്ളോറിഡയില്‍ ശില്‍പ പാര്‍ക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനും പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുന്നതായി പഠനങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി ഇവര്‍ രംഗത്തുവന്നത്. പരിസ്ഥിതി വ്യതിയാനത്തെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ അണ്ടര്‍വാട്ടര്‍ ശില്‍പ പാര്‍ക്കിന്റെ  പേര് റീഫ് ലൈന്‍ എന്നാണ്. 20 അടി വെള്ളത്തിനടിയിലും 900 അടി ഓഫ്ഷോറിലും അടുക്കിയിരിക്കുന്ന ജ്യാമിതീയ കോണ്‍ക്രീറ്റ് രൂപത്തിലാണ് ഈ പാര്‍ക്കിന്റെ രൂപഘടന. നഗരത്തിന്റെ തെക്കേ അറ്റത്തുള്ള സൗത്ത് ബീച്ചില്‍ നിന്ന് വടക്കേ അറ്റത്തേക്ക് ഏഴു മൈല്‍ ദൂരത്തിലായാണ് ഇതിന്റെ നിര്‍മാണം. 

underwater-sculpture-park-1
Image From OMA (projects/the-reefline)

കടല്‍ത്തീരത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയിലേക്ക് ലയിച്ചിരിക്കുന്ന വിധമാണ് റീഫ്‌ലൈനിന്റെ മാസ്റ്റര്‍പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗത്ത് ബീച്ചില്‍ നിന്ന് വടക്ക് ഭാഗത്തേക്ക് വിന്യസിക്കാനും ക്രമീകരിക്കാനും കഴിയുന്ന കോണ്‍ക്രീറ്റ്, ജ്യാമിതീയ മോഡുലാര്‍ യൂണിറ്റാണിത്. പടിക്കെട്ടുകളിലൂടെ താഴേയ്ക്ക് ഇറങ്ങാനും കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ശില്‍പങ്ങള്‍ കാണാനും ഇതിലൂടെ കഴിയും. അക്വേറിയത്തിനുള്ളിലെ കാഴ്ച്ചകള്‍ കണ്ടിട്ടുള്ളവർക്ക് ഇനി അതിനേക്കാള്‍ ഭംഗിയായി ഒരു ശില്‍പശാല തന്നെ കടലിനടിയില്‍ കണ്ടാസ്വദിക്കാം.

English Summary: Underwater Sculpture Park is Coming to Miami Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com