'ഇവിടം സ്വര്‍ഗമാണ്' വേദിക, താമസിച്ചത് ദിവസം 1.50 ലക്ഷം രൂപ നിരക്കുള്ള റിസോര്‍ട്ടിൽ

vedhika-trip
SHARE

മാലദ്വീപില്‍ വെക്കേഷന്‍ അടിച്ചു പൊളിച്ച് തെന്നിന്ത്യന്‍ നടി വേദിക. ഡാന്‍സും അഭിനയവും ഒരുപോലെ കൊണ്ടു പോകുന്നതോടൊപ്പം തന്നെ ഫിറ്റ്‌നസിനും ഏറെ പ്രാധാന്യം കൊടുക്കുന്ന നടി മാലദ്വീപില്‍ നിന്നുള്ള നിരവധി മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മാലദ്വീപിലെ എമറാള്‍ഡ് റിസോര്‍ട്ട് ആന്‍ഡ്‌ സ്പായില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് വേദിക പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നീലക്കടലിന്‍റെയും തെളിഞ്ഞ മനോഹരമായ ആകാശത്തിന്‍റെയും പശ്ചാത്തലത്തില്‍ ഓപ്പണ്‍ ബാത്ത് ടബ്ബിനരികെ നീല വസ്ത്രമണിഞ്ഞു നില്‍ക്കുന്ന ചിത്രവും രാത്രിയില്‍ രുചിനിറച്ച വിഭവങ്ങളുമായി ഭക്ഷണം കഴിക്കാനിരിക്കുന്ന ചിത്രവുമൊക്കെ താരം പങ്കുവച്ചിട്ടുണ്ട്. 

 കടല്‍ത്തീരത്തു കൂടി നടക്കുന്നതും കടലിനു മുകളില്‍ വലിച്ചു കെട്ടിയ വലയിലും മണലിലുമെല്ലാം ഇരിക്കുന്നതും മരത്തില്‍ പിടിച്ചു നില്‍ക്കുന്നതുമെല്ലാമായ ചിത്രങ്ങള്‍ കാണുമ്പോള്‍ ഏതൊരു സഞ്ചാരിക്കും മാലദ്വീപിലേക്ക് യാത്ര ചെയ്യാന്‍ തോന്നും. വീഡിയോകളും ഇക്കൂട്ടത്തില്‍ ഉണ്ട്. മനോഹരമായ ആമ്പല്‍ക്കുളത്തിനു നടുവിലായി, നുരയുന്ന വെള്ളത്തില്‍ സ്വിംസ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വേദികയുടെ വീഡിയോയും അതിസുന്ദരമാണ്. 

ഇത് സ്വര്‍ഗമാണ് എന്നാണു വേദിക ഈ റിസോര്‍ട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 

മാലിദ്വീപിന്‍റെ വടക്കു ഭാഗത്തായി രാ അറ്റോളിലാണ് ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്ള എമറാള്‍ഡ് റിസോര്‍ട്ട് ആന്‍ഡ്‌ സ്പാ ഉള്ളത്. ചുറ്റും ഒന്നര കിലോമീറ്റര്‍ വിസ്തൃതിയില്‍ മനോഹരമായ പഞ്ചാരമണല്‍ വിരിപ്പാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇരുപതു ഹെക്ടറിലായി 120 വില്ലകള്‍ ഇവിടെയുണ്ട്. ഇതില്‍ 60 എണ്ണം ദ്വീപിലും ബാക്കി 60 കടലിലുമായാണ് സ്ഥിതിചെയ്യുന്നത്. 

പ്രകൃതിയോടിണങ്ങിച്ചേര്‍ന്നുള്ള രീതിയിലാണ് ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് പണിതിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മുള, പ്രകൃതിദത്തമായ കല്ലുകള്‍, ലങ്ഘി ലങ്ഘി ഇലകള്‍ എന്നിവ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നു. പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള നടത്തിപ്പിനൊപ്പം, ഊര്‍ജ്ജോപയോഗം പരമാവധി കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

മാലി എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍പ്ലെയ്നില്‍ നാല്‍പ്പതു മിനിറ്റ് യാത്ര ചെയ്താല്‍ ഇവിടെയെത്താം. ഇത് കൂടാതെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ അര മണിക്കൂര്‍ സ്പീഡ്ബോട്ട് യാത്രയുമുണ്ട്. 

സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള വില്ലകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു പേര്‍ക്ക് ഒരു രാത്രിക്ക് 70,000 മുതല്‍ മുകളിലേക്കാണ് നിരക്ക്. ഒന്നര ലക്ഷം രൂപ വരെ ഒരു ദിവസത്തേക്ക് വാടക വരുന്ന വില്ലകള്‍ ഇവിടെ ലഭ്യമാണ്. ഉച്ചക്ക് രണ്ടുമണി മുതല്‍ പിറ്റേ ദിവസം ഉച്ചക്ക് പന്ത്രണ്ടു മണി വരെയാണ് ഒരു ദിവസമായി കണക്കാക്കുന്നത്. എല്ലാ വില്ലകളിലും പൂര്‍ണ്ണ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്. 

English Summary: Celebrity Travel Vedhika in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA