ADVERTISEMENT

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് പോലെയുള്ള സിനിമകളിലൊക്കെയാണ്  തലകീഴായ വീടും കെട്ടിടങ്ങളുമെല്ലാം മിക്കവരും കണ്ടിട്ടുണ്ടാവുക. അത്തരം കാഴ്ചകള്‍ സിനിമയില്‍ മാത്രമല്ല, പോളണ്ടിലെ ഒരു ഗ്രാമത്തില്‍  തലകീഴായി നിര്‍മിച്ചിരിക്കുന്ന ഒരു വീടുണ്ട്. 

 

തലകീഴായ വീട്

 

ഒരു പോളിഷ് ബിസിനസുകാരനും സാമൂഹീക പ്രവര്‍ത്തകനുമായ ഡാനിയേല്‍ സാപിയേവ്‌സ്‌കി സൃഷ്ടിച്ച ഒരു പ്രോജക്ടാണ് ദ അപ്സൈഡ് ഡൗണ്‍ ഹൗസ് എന്ന തലകീഴായ വീട്. പോളണ്ടിലെ ചെറിയ ഗ്രാമമായ സിംബാര്‍ക്കിലാണ് ഇൗ വീട് സ്ഥിതിചെയ്യുന്നത്. 1970 കളിലെ സോഷ്യലിസ്റ്റ് ശൈലി മനസ്സില്‍ വച്ചുകൊണ്ടാണ് ഡാനിയല്‍ ഇത് പണികഴിപ്പിച്ചത്.

 

2007 ല്‍ നിര്‍മിച്ച തലകീഴായ വീട് ഇന്ന് ഈ പ്രദേശത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് മേല്‍ക്കൂരയിലുള്ള ജാലകത്തിലൂടെ വീടിനകത്തേക്ക് കയറാം. വീടിനുള്ളില്‍ നടക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, എന്നാല്‍ അതേ സമയം രസകരവുമാണ്. അല്‍പം തലകറക്കമൊക്കെ അനുഭവപ്പെടാം, ഫര്‍ണിച്ചറുകള്‍ അടക്കം എല്ലാം തലകീഴായി കാണുന്നത് ഒന്ന് ആലോചിച്ചുനോക്കൂ. 

 

വീട് നിര്‍മിക്കുന്ന സമയം തെഴിലാളികള്‍ പോലും പലപ്പോഴും ആശയക്കുഴപ്പത്തിലായിട്ടുണ്ടത്രേ. അതുകൊണ്ട് സാധാരണ ഭവനനിര്‍മാണ കാലയളവിനേക്കാളും കൂടുതല്‍ സമയമെടുത്താണ് ഈ വീട് പണിതത്. വീടിനുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ നടക്കുക സീലിംഗിലൂടെയായിരിക്കും. താഴോട്ട് വീണുപോകുന്നതുപോലെ അനുഭവപ്പെടും. ഒരല്‍പ്പസമയമെടുത്താലേ ആ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാകൂ. 

 

English Summary: Amazing Upside Down House Poland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com