ADVERTISEMENT

ബോളിവുഡ് താരങ്ങളുടെ പാത പിന്തുടര്‍ന്ന്, മാലദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് മുന്‍ ലോകസുന്ദരി മാനുഷി ചില്ലര്‍. നീലക്കടലിനരികില്‍, നീലാകാശത്തിനു കീഴില്‍, നീല നിറത്തിലുള്ള ബിക്കിനിയിട്ട് പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രം മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 

2017-ലാണ് മാനുഷി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. ഇപ്പോള്‍ അക്ഷയ് കുമാറിനൊപ്പം, 'പൃഥിരാജ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മാനുഷി. യാഷ്‌രാജ് ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

മാലദ്വീപിലെ യുനെസ്കോ ബയോസ്ഫിയര്‍ റിസര്‍വായ രാ അറ്റോളിലുള്ള ലക്ഷ്വറി റിസോര്‍ട്ടായ ഇന്‍റര്‍കോണ്ടിനന്‍റല്‍ മാല്‍ദീവ്സ് മാമുനാഗു റിസോര്‍ട്ടില്‍ നിന്നാണ് മാനുഷി ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ട കേന്ദ്രമായ ഇവിടെ പ്രൈവറ്റ് ബീച്ച്, ഓവര്‍വാട്ടര്‍, ലഗൂണ്‍ വില്ലകള്‍, സ്യൂട്ടുകള്‍, സ്പാ, സാഹസിക ജലവിനോദങ്ങള്‍ക്കുള്ള സൗകര്യം, ഗെയിം റൂം തുടങ്ങി ഒട്ടനവധി ഹൈ എന്‍ഡ് സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മുന്‍പേ ടൈഗര്‍ ഷ്രോഫ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ഇവിടെ നിന്നുമുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരമായ ഒരു അവധിക്കാല ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മാലദ്വീപ്. സോനാക്ഷി സിന്‍ഹ, രാകുല്‍ പ്രീത് സിംഗ്, നേഹ ധൂപിയ, താര സുതാരിയ, ടൈഗർ ഷ്രോഫ്, ദിഷ പട്ടാണി, തപ്‌സി പന്നു, വരുൺ ധവാൻ, എല്ലി അവ്രാം , മൗനി റോയ് തുടങ്ങി നിരവധി നടീനടന്മാര്‍ മാലിദ്വീപില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. തെന്നിന്ത്യന്‍ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും മാലിദ്വീപിൽ മധുവിധു ആഘോഷിച്ച ചിത്രങ്ങളും ഓണ്‍ലൈനില്‍ വൈറലായിരുന്നു.

കോവിഡ് മൂലം ഏറെ നാളത്തെ ലോക്ഡൗൺ കാലത്തിനു ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് മാലദ്വീപിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറന്നത്.

English Summary: Celebrity Travel Manushi Chhillar Maldives Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com