ADVERTISEMENT

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശകാഴ്ച കാണാൻ കൊതിക്കാത്തവർ ആരുമില്ല. പണ്ടു മുതല്‍ മനുഷ്യനെ ആകാംക്ഷാഭരിതമാക്കിയ രാത്രികാഴ്ചയായിരുന്നു നക്ഷത്രങ്ങളുടെ കൂട്ടമായ ആകാശഗംഗ അല്ലെങ്കിൽ ക്ഷീരപഥം. കണക്കുകളനുസരിച്ച്, ലോകത്തിലെ 80 ശതമാനം മനുഷ്യരും പ്രകൃതിയുടെ അദ്ഭുതകരമായ ആകാശഗംഗ  കണ്ടിട്ടില്ല.

അറ്റ്‌ലാന്റയില്‍ നിന്ന് രണ്ടു മണിക്കൂര്‍ അകലെ ജോര്‍ജിയ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഡീര്‍ലിക് ജ്യോതിശാസ്ത്ര ഗ്രാമം നിങ്ങളെ നക്ഷത്രങ്ങളെ കാണാനും പഠിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പേര് പോലെ തന്നെ ജ്യോതി ശാസ്ത്രസൗകര്യങ്ങളുള്ള ഒരു ഗ്രാമമാണിത്. ഇവിടുത്തെ താമസക്കാരെക്കാള്‍ കൂടുതല്‍ നക്ഷത്ര നിരീക്ഷണത്തിന് എത്തുന്നവരാണ് അധികവും. 

96 ഏക്കര്‍ വിസ്തൃതിയുള്ള ഡീര്‍ലിക് ജ്യോതിശാസ്ത്ര ഗ്രാമം  ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഡിര്‍ലിക്കിന്റെ സ്ഥാനം ജ്യോതിശാസ്ത്രത്തിന് വളരെ അഭികാമ്യമാണ്. 100 ഓളം ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണമാണിതെങ്കിലും ‌ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ആയിരങ്ങൾ കടക്കും. ഇരുണ്ട ആകാശത്തിനപ്പുറമുള്ള നക്ഷത്രക്കൂട്ടങ്ങളുടെ കാഴ്ചയും രഹസ്യങ്ങളും അറിയാനുമായി നിരവധിപേരാണ് ഇവിടേയ്ക്ക് യാത്ര നടത്തുന്നത്. 

ജ്യോതിശാസ്ത്രപരമായ എല്ലാ കാര്യങ്ങൾക്കുമുള്ള കമ്മ്യൂണിറ്റിയും സ്റ്റേജിംഗ് ഏരിയയുമാണ് ഡീര്‍ലിക്ക്. ഇവിടെ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഒഴിച്ച് മറ്റാര്‍ക്കും അവിടെ വീട് നിർമിച്ച് സ്ഥിരമായി താമസിക്കുവാൻ സാധിക്കില്ല. ‌എന്നാല്‍ പൊതുജനങ്ങള്‍ക്ക് സ്റ്റാര്‍ വ്യൂ പാര്‍ട്ടികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫീസ് അടച്ച് അവിടെ പ്രവേശിക്കാം. കൂടാതെ, പാട്ടത്തിനെടുക്കാവുന്ന ചില സ്ഥലങ്ങളും ഉണ്ട്, അവിടെ ചെറിയ സ്ഥിരം നിരീക്ഷണാലയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഇപ്പോഴും വില്‍പ്പനയ്ക്കും വാടകക്കും ലഭ്യമാണ്. നക്ഷത്രകാഴ്ച ആസ്വദിക്കുവാനും പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയുവാനും എത്തുന്ന സഞ്ചാരികളുടെ ഗ്രൂപ്പിന് നിരീക്ഷണാലയങ്ങള്‍ വാടകയ്ക്ക് എടുത്ത് ഇഷ്ടാനുസരണം നക്ഷത്രനീരിക്ഷണം നടത്താം. 

English Summary: Deerlick Astronomy Village Lets You Really See the Stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com