ADVERTISEMENT

സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളുടെ നഗരമാണ് സിഡ്നി. ഹാർബർ ബ്രിഡ്ജ്, പാറകൾ നിറഞ്ഞ കടൽതീരം, റോക്ക്സ് ഡിസ്കവറി മ്യൂസിയം, റോയൽ ബൊട്ടാണിക് ഗാർഡൻ, മ്യൂസിയം ഓഫ് കന്റെംപ്രറി ആർട്സ്, ഡാർലിങ് ഹാർബർ, ഓസ്ട്രേലിയൻ നാഷനൽ മാരിടൈം മ്യൂസിയം, ചൈനീസ് ഗാർഡൻ ഓഫ് ഫ്രണ്ട്ഷിപ്പ് എന്നിവയാണ് മറ്റു പ്രധാന കാഴ്ചകൾ. കൂടാതെ  സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകളും സിഡ്നിയിലുണ്ട്. ഇവിടെയെത്തുന്ന സന്ദർശകരെ ഏറെ അതിശയിപ്പിക്കുന്നത് സിഡ്‌നിയിലെ റോഡ് ക്രോസിങ് ആണ്. മഴവില്ല് പോലെയാണ് റോഡിൽ വരച്ചിരിക്കുന്നത്. 

ഈ മഴവില്‍ ക്രോസിംഗിന് പിന്നിലൊരു ചരിത്രംകൂടിയുണ്ട് 

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലെ ഐക്കണിക് ടെയ്‍‍ലർ സ്‌ക്വയറിലാണ് ഈ മനോഹരമായ മഴവില്ല് ക്രോസിങ് ഉള്ളത്. സ്വവര്‍ഗാനുരാഗികളോടുള്ള ആദരസൂചകമായിട്ടാണ് റോഡ് ക്രോസിങ്ങിന് മഴവില്ലിന്റെ ഏഴ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ണ്ണാഭമായ ക്രോസ് വാക്ക് ക്യാമ്പ്ബെല്‍, ബോര്‍ക്ക് സ്ട്രീറ്റുകളുടെ ഇടയിലായിട്ടാണ്. മറ്റ് മഴവില്ല് രീതിയിലുള്ള ക്രോസ്വാക്കുകള്‍ പലയിടത്തും നിലവിലുണ്ടെങ്കിലും, സിഡ്‌നിയില്‍ സ്ഥിതിചെയ്യുന്നത് വളഞ്ഞ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ക്രോസിങ് ആണിത്. 

കാല്‍നടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കാരണം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഇത് നീക്കം ചെയ്തിരുന്നു. ഈ ക്രോസ് വാക്കിന്റെ ഭംഗി കണ്ടാല്‍ ആരും നോക്കിനിന്നുപോകും. പിന്നീട് 2019 ല്‍ വീണ്ടും ഇത് പ്രാബല്യത്തില്‍ വന്നു. അതിനുശേഷം ഇൗ കാഴ്ച ഇവിടെ എത്തുന്ന സഞ്ചാരികളിലും ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി.

സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ട്ടിസ്റ്റ് ഗില്‍ബെര്‍ട്ട് ബേക്കര്‍ ആണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹോളിവുഡ്, സാന്‍ ഫ്രാന്‍സിസ്‌കോ, പാരീസ്, ന്യൂസിലാന്റിലെ വെല്ലിംഗ്ടണ്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള പല നഗരങ്ങളിലും സ്വവര്‍ഗാനുരാഗാവകാശ പ്രഖ്യാപനമെന്നോണം ഇത്തരം മഴവില്‍ ക്രോസിങ്ങുകൾ ഉണ്ട്.  അവയെല്ലാം സാധാരണ ക്രോസ് ലൈനിങ് പോലെ റോഡിന് കുറുകെയുള്ളവയാണ്. എന്നാല്‍ സിഡ്‌നിയിലേത്  മഴവില്ല് അഴകിലാണ്. 

 

English Summary: Rainbow Crossing Sydney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com