ഈ സ്ഥലങ്ങളിൽ ക്രിസ്മസ് ഡിസംബർ 25 അല്ല ! അതിനു പിന്നിലെ കാരണം?

Russia
SHARE

ലോകമെമ്പാടും ആഘോഷങ്ങളുടെ സമയമാണ് ക്രിസ്മസ് കാലം. ലോകം മുഴുവൻ ഓരോ വ്യത്യസ്ത തരത്തിലാണ് ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിലും ചില രാജ്യങ്ങളിൽ ഈ ദിവസമല്ല ക്രിസ്മസ്. പുതു വര്‍ഷത്തിലെ ആദ്യമാസമായ ജനുവരിയിലാണ് ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നത്.

Kazakhstan

ബെലാറസ്, ഈജിപ്ത്, ജോര്‍ജിയ, എത്യോപ്യ, കസാക്കിസ്ഥാന്‍, സെര്‍ബിയ എന്നിവിടങ്ങളിലാണ് ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. മധ്യേഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും ഈ രാജ്യങ്ങള്‍ ഡിസംബര്‍ 25 കഴിഞ്ഞ് 13 ദിവസത്തിന് ശേഷമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അതായത് ജനുവരി 6-7 തിയതികളിലായിരിക്കും ഇൗ രാജ്യങ്ങളിൽ ക്രിസ്മസ്. അവര്‍ പിന്തുടരുന്ന കലണ്ടറാണ് ഇതിനു പിന്നിൽ. ലോകത്തിന്റെ ഭൂരിഭാഗവും ഗ്രിഗോറിയന്‍ കലണ്ടറിനെ പിന്തുടരുമ്പോള്‍, ഈ രാജ്യങ്ങള്‍ ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. ഗ്രിഗോറിയന്‍ കലണ്ടറിന്റെ മുമ്പുണ്ടായിരുന്നതാണ് ജൂലിയന്‍ കലണ്ടര്‍.

റഷ്യയുടെ പല ഭാഗങ്ങളിലും ജനുവരി 7 ന് ക്രിസ്മസ് ആഘോഷിക്കുന്നുണ്ട്. ഇറ്റലിയില്‍, ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ആറിന് എപ്പിഫാനി എന്ന പെരുന്നാള്‍ ദിനമാണ്. യേശു ജനിച്ച് 12-ാം ദിവസം, മൂന്നു ജ്ഞാനികള്‍ അനുഗ്രഹങ്ങളും സമ്മാനങ്ങളും നല്‍കാനായി അദ്ദേഹത്തെ സന്ദര്‍ശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാരണത്താലാണ് ജനുവരി ആറിന് ഇറ്റലി ക്രിസ്മസ് ആഘോഷിക്കുന്നത്.

Georgia

ലോകവിനോദസഞ്ചാരമേഖലയിൽ ഏറ്റവും അധികം യാത്രകള്‍ നടക്കുന്നത് ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ചാണ്. മിക്കവരും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ആഘോഷങ്ങള്‍ക്കായി ചേക്കേറും. വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് പോലെ ക്രിസ്മസ് എന്ന ആഘോഷം ഇല്ലാത്ത രാജ്യങ്ങളുമുണ്ട് നമ്മുടെ ഈ ഭൂമിയില്‍. ചൈനയിലും ഭൂട്ടാനിലുമൊന്നും ഈ ആഘോഷം ഇല്ല. ഏതായാലും ക്രിസ്മസ് ആഘോഷങ്ങള്‍ കാണാനായി യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഡിസംബറില്‍ തന്നെ വേണ്ട ജനുവരിയിലും ആകാം.

English Summary: Countries that celebrate Christmas in January

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA