ഇവിടെ മീൻപിടിക്കുന്നത് പട്ടം പറത്തി

kite-fishing1
Image captured from youtube video
SHARE

മീന്‍ പിടിക്കാന്‍ പലതരത്തിലുള്ള വിദ്യകളുമുണ്ട്. എന്നാല്‍ പട്ടം പറത്തി മീന്‍ പിടിക്കുന്ന വിദ്യയെക്കുറിച്ച് ആരുമധികം കേട്ടിട്ടുണ്ടാകില്ല. ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വസാധാരണമായി ഉപയോഗത്തിലുള്ള ഒന്നാണ് കൈറ്റ് ഫിഷിങ്, ഇൗ മീൻപിടിക്കുന്ന രീതി ഇപ്പോള്‍ ഫ്‌ളോറിഡയിലെ പ്രധാന വിനോദസഞ്ചാരപ്രവര്‍ത്തനമായി മാറിയിരിക്കുകയാണ്. പട്ടം പറത്തി മീന്‍പിടിക്കുന്നതിനായി ഇവിടേക്ക് യാത്രനടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്.

ഫ്‌ളോറിഡയുടെ തെക്കുകിഴക്കന്‍ തീരം നല്ല കാറ്റുള്ളയിടമാണ്. ഇവിടെ പ്രൈം കൈറ്റ് ഫിഷിങ് ഏരിയ എന്നാണറിയപ്പെടുന്നത്.  ഇന്ന് ഇവിടെയാണ് ഏറ്റവും അധികം കൈറ്റ് ഫിഷിങ് അരങ്ങേറുന്നത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്. കൈറ്റ് ഫിഷിങ്ങിന്റെ പ്രധാന പ്രത്യേകത കരയില്‍ നിന്നോ ബോട്ടില്‍ നിന്നോ ഈ ഫിഷിങ് നടത്താം എന്നതാണ്. മത്സ്യബന്ധനത്തിനുള്ള ഒരു സങ്കീര്‍ണ മാര്‍ഗമാണിത്, ആദ്യമായി ഇൗ ഫിഷിങ് പരീക്ഷിക്കുകയാണെങ്കില്‍ പരിചയസമ്പന്നനായ ഒരു കൈറ്റ് മത്സ്യത്തൊഴിലാളിയ്ക്ക് ഒപ്പം പോകുന്നതാണ് ഉചിതം.

ആഴത്തിമുള്ളതും അല്ലാത്തതുമായ വെള്ളത്തിൽ നിന്നും കൈറ്റ് ഫിഷിങ് നടത്താവുന്നതാണ്.കൈറ്റ് ഫിഷിങ് അത്ര അയാസകരമായി ചെയ്യാനാകുന്ന ഒന്നല്ല. പട്ടത്തിന്റെ നൂലിന് അറ്റത്തായി ഒരു ചൂണ്ട കൊളുത്തിയിടും. മീൻ പിടിക്കേണ്ട ഇടത്തേക്ക് ഈ ചൂണ്ട എറിയുമ്പോൾ പട്ടം വായുവിൽ പറക്കാൻ ആരംഭിക്കും. മറ്റൊരുഭാഗം മീൻപിടുത്തക്കാരുടെ കൈയിൽ ആയിരിക്കും. മത്സ്യം ചൂണ്ടയില്‍ കൊരുക്കുന്നിടം വരെ പട്ടം വെള്ളത്തിനരികിലൂടെ ഒഴുകും. മീൻ കൊരുത്തിയാൽ പട്ടം താഴാൻ തുടങ്ങും. ചൂണ്ടയിൽ കൊത്തിയ മീനിനെയും വലിച്ചുകൊണ്ട് പട്ടം പറക്കാൻ തുടങ്ങുമ്പോൾ മനസ്സിലാക്കാം മീൻ  കിട്ടിയിട്ടുണ്ടെന്ന്. 

പുരാതനമായ പട്ടംപറത്തല്‍ മത്സ്യബന്ധനത്തില്‍ നിന്നും ഒരല്‍പം വ്യത്യസ്തമായിട്ടാണ് ഇപ്പോഴുള്ള മീന്‍പിടുത്തം. ആധുനിക കൈറ്റ് ഫിഷിങ്ങില്‍, കനത്ത കാറ്റിന്റെ അവസ്ഥയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത കടും നിറമുള്ള പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ഹീലിയം നിറച്ച ബലൂണുകളും ഘടിപ്പിക്കും. അധികം കാറ്റ് ഇല്ലാത്ത ദിവസങ്ങളില്‍ കൈറ്റ് ഫിഷിങ് ആയാസകരമായിത്തീരും. എങ്കിലും പരിശീലനത്തിന് സാധാരണയായി 5 മുതല്‍ 25 മൈല്‍ വരെ (8 മുതല്‍ 40 കിലോമീറ്റര്‍ വരെ) കാറ്റ് ആവശ്യമാണ്.വിനോദസഞ്ചാരികളാണ് ഏറ്റവുമധികം ഈ പട്ടംപറത്തി മീന്‍പിടുത്തത്തിന്റെ ആവശ്യക്കാര്‍. ഒരുദിവസത്തെ പരിശീലനത്തോടെ മീന്‍പിടുത്തത്തിന് ഇറങ്ങാം എന്നതിനാല്‍ സഞ്ചാരികളിലധികവും മീന്‍പിടിക്കാന്‍ തയാറാണ്. ഫ്‌ളോറിഡയിലെ തെക്കുകിഴക്കന്‍ തീരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ആകാശത്ത് പൊങ്ങിപ്പറക്കുന്ന പട്ടങ്ങള്‍ കണ്ടാല്‍ അതിശയിക്കണ്ട, മീന്‍പിടുത്തക്കാര്‍ ആ പട്ടത്തിന്റെ നൂലിനിപ്പുറം ഉണ്ടെന്ന് ഉറപ്പിക്കാം.

English Summary: Kite Fishing in Florida

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA