ADVERTISEMENT

മാലദ്വീപിൽ സഞ്ചാരികളെ കാത്ത് നിരവധി ആഡംബര താമസസൗകര്യങ്ങൾ ഉണ്ട്. ഇവയില്‍ കൂടുതലും സ്വകാര്യവ്യക്തികളുടെ കയ്യിലാണ്. കടലിനു നടുവില്‍ മനോഹരമായ ആഡംബര ഗൃഹം പണിത്, ബോറടിക്കുമ്പോഴൊക്കെ സ്വകാര്യവിമാനങ്ങളില്‍ പറന്നെത്തുന്ന കോടീശ്വരന്മാരുടെ എണ്ണത്തിന് കുറവൊന്നുമില്ല. 

waldorf-astoria-private-island6
Image courtesy Waldorf Astoria Maldives Ithaafushi Official Site

ദ്വീപുകള്‍ സ്വന്തമായി വാങ്ങിയാലും അതിന്‍റെ കാര്യങ്ങള്‍ നോക്കിനടത്താന്‍ സമയമില്ലാത്ത കോടീശ്വരന്മാര്‍ക്ക് വേണ്ടി അതീവ ആഡംബര സൗകര്യങ്ങള്‍ ഒരുക്കുന്ന ധാരാളം റിസോര്‍ട്ടുകളും ഇവിടെയുള്ള പല ദ്വീപുകളിലുമുണ്ട്.

waldorf-astoria-private-island
Image courtesy Waldorf Astoria Maldives Ithaafushi Official Site

അത്തരത്തിലൊന്നാണ് ഇത്താഫുഷി ദ്വീപിലെ വാല്‍ഡോഫ് ആസ്റ്റൊറിയ മാല്‍ദീവ്സ് ഇത്താഫുഷി റിസോര്‍ട്ട്. 32,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇത് മാലദ്വീപിലെ ഏറ്റവും വലിയ സ്വകാര്യ ദ്വീപാണെന്നാണ്‌ പറയപ്പെടുന്നത്. ഒരു രാത്രി ഇവിടെ താമസിക്കാന്‍ 80,000 ഡോളര്‍ അഥവാ 58,43,360 ഇന്ത്യന്‍ രൂപയാണ് വാടക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം!

waldorf-astoria-private-island3
Image courtesy Waldorf Astoria Maldives Ithaafushi Official Site

മൂന്ന് കെട്ടിടങ്ങളിലായി 24 അതിഥികള്‍ക്ക് ഈ ദ്വീപിൽ താമസിക്കാം. മാലദ്വീപ് ശൈലിയിലാണ് കെട്ടിടങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളത്. ഇൻഡോർ, ഔട്ട്‌ഡോർ റെയിന്‍ ഷവറുകൾ ഉള്ള ടു ബെഡ്റൂം ഓവർവാട്ടർ വില്ല, പൊതു സ്വീകരണമുറി, ഇൻഫിനിറ്റി പൂൾ, ജാക്കുസി, രണ്ട് നീന്തൽക്കുളങ്ങള്‍ എന്നിവയുള്ള ത്രീ ബെഡ്റൂം ബീച്ച് വില്ല, രണ്ട് കിങ് ബെഡ്റൂമും രണ്ട് ക്വീന്‍ ബെഡ്റൂമും ജാക്കുസി, കോമണ്‍ ലിവിങ് ഏരിയ എന്നിവയും ഉള്ള ഫോര്‍ ബെഡ്റൂം വില്ല എന്നിവയാണ് ഇവിടെയുള്ളത്. എല്ലാ വില്ലകളില്‍നിന്നും ബീച്ചിലേക്ക് നേരിട്ട് പ്രവേശിക്കാം. 

waldorf-astoria-private-island4
Image courtesy Waldorf Astoria Maldives Ithaafushi Official Site

തലസ്ഥാനമായ മാലെയിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. റിസോർട്ടിന്‍റെ ആറ് വിനോദക്കപ്പലുകളില്‍ ഏതെങ്കിലുമൊന്നില്‍ 40 മിനിറ്റ് യാത്ര ചെയ്താല്‍ ദ്വീപിലെത്താം. സീപ്ലെയിൻ യാത്ര വേണമെന്നുള്ളവര്‍ക്ക് 15 മിനിറ്റ് ഫ്ലൈറ്റ് ഓപ്ഷനും ലഭ്യമാണ്.

പ്രത്യേകം ഡിസൈന്‍ ചെയ്ത പത്തോളം ഡൈനിങ് ഇടങ്ങളാണ് റിസോര്‍ട്ടിന്‍റെ മറ്റൊരു പ്രത്യേകത. ഇവയിലേക്ക് യാത്ര ചെയ്യാന്‍ ബോട്ടുകളുമുണ്ട്. കൂടാതെ ജലവിനോദങ്ങള്‍, ഓവര്‍വാട്ടര്‍ സ്പാ, യോഗ പവലിയന്‍, ജിം മുതലായവയും കുട്ടികൾക്കായി മാത്രം  പ്രത്യേക പൂളും ഗെയിം ഏരിയയുമുണ്ട്.

കോവിഡ് ലോക്ഡൗണിനു ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈ 15 നാണ് മാലദ്വീപുകൾ രാജ്യാന്തര ടൂറിസം വീണ്ടും ആരംഭിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് മാലദ്വീപിലേക്കെത്തുന്നത്. ലോക ബാങ്കിന്‍റെ കണക്കനുസരിച്ച് മാലദ്വീപിന്‍റെ ജിഡിപിയുടെ മൂന്നിൽ രണ്ട് ഭാഗവും ടൂറിസത്തിൽനിന്നാണ്.

English Summary: Private Island -Waldorf Astoria Maldives Ithaafushi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com