ബുര്‍ജ് ഖലീഫക്കരികില്‍... കനിഹയുടെ ദുബായ് യാത്ര

kaniha-trip
SHARE

ദുബായ് കാഴ്ച്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി കനിഹ. ദുബായില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കനിഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫക്കരികില്‍ നിന്നും മഞ്ഞ ടോപ്പണിഞ്ഞു നില്‍ക്കുന്ന ചിത്രവും കനിഹ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ദൂരെയായി ബുര്‍ജ് ഖലീഫയുടെ മനോഹരമായ ദൃശ്യം ഈ ചിത്രത്തില്‍ കാണാം. ദുബായില്‍ എത്തിയ ഉടന്‍ ക്വാറന്റീന്‍ സമയത്തുള്ള ചിത്രവും കനിഹ പങ്കുവെച്ചിരുന്നു.

കൊറോണ മൂലമുള്ള ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദുബായ് വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തു തുടങ്ങിയത്. നടി കീര്‍ത്തി സുരേഷ്, സുസ്മിത സെന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ അടക്കം നിരവധി സഞ്ചാരികള്‍ ഇതിനോടകം ദുബായ് സന്ദര്‍ശിച്ചു കഴിഞ്ഞു. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടക്കുന്ന ഷോപ്പിങ് മാമാങ്കം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായും നിരവധിപ്പേര്‍ ദുബായില്‍ എത്തിയിരുന്നു.

കോവിഡ് കേസുകളിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവ് മൂലം യാത്രക്കാര്‍ക്കായി ചില പുതിയ നിയമങ്ങളും കഴിഞ്ഞയാഴ്ച മുതല്‍ ദുബായ് കൊണ്ടുവന്നിട്ടുണ്ട്. ബുധനാഴ്ച രാജ്യത്ത് 3,939 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി 31 മുതൽ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ പാലിക്കേണ്ട പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുഎഇ നിവാസികളും ജിസിസി പൗരന്മാരും സന്ദർശകരും ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പി‌സി‌ആർ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്‌. പിസിആർ ടെസ്റ്റുകളുടെ സാധുത കാലയളവ് 96 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി കുറച്ചിട്ടുണ്ട്.

ദുബായിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ദുബായ് വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ/ റാപ്പിഡ് ആന്റിജൻ പരിശോധന ലഭ്യമാക്കാനും കമ്മിറ്റി ദുബായ് എയർപോർട്ട്സ് കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

English Summary: Celebrity Travel Actress Kaniha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA