ADVERTISEMENT

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ദുബായ് ഐഎംജി വേള്‍ഡ്സ് ഓഫ് അഡ്വഞ്ചര്‍ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടന്‍ ആസിഫ് അലി. അവധി അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് താരം. വാക്കുകൾക്ക് അതീതമാണ് ഇവിടുത്തെ അനുഭവം. കിടിലന്‍ അഡ്വഞ്ചര്‍ സോണുകളാണ് ഐഎംജിയെന്നും മികച്ച ആഘോഷവും ഉത്സവവും ഊര്‍ജ്ജവുമെല്ലാം പകര്‍ന്നു നല്‍കുന്ന മികച്ച ഒരു പാക്കേജുകൂടിയാണെന്നും അങ്ങേയറ്റം ത്രില്ലടിപ്പിച്ച ഒരു അനുഭവമായിരുന്നു ഐഎംജി തങ്ങള്‍ക്ക് നല്‍കിയതെന്നും ആസിഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

വേള്‍ഡ്സ് ഓഫ് അഡ്വഞ്ചര്‍ ഇന്‍ഡോര്‍ അമ്യൂസ്മെന്‍റ് പാര്‍ക്ക്

ദുബായിലെ ആദ്യത്തെ മെഗാ തീംഡ് എന്‍റര്‍ടെയിന്‍മെന്‍റ് ഡെസ്റ്റിനേഷനാണ് ഐഎംജി വേള്‍ഡ്സ് ഓഫ് അഡ്വഞ്ചര്‍ ഇന്‍ഡോര്‍ അമ്യൂസ്മെന്‍റ് പാര്‍ക്ക്. 15 ദശലക്ഷം ചതുരശ്രയടിയിൽ കൂടുതൽ വിസ്തൃതിയുള്ള ഈ പാര്‍ക്ക്, ലോകത്തിലെ തന്നെ ഏറ്റവും വലിയ താപനില നിയന്ത്രിത ഇൻഡോർ തീം പാര്‍ക്കാണ്. ഒരു ദിവസം 20,000 ത്തിലധികം അതിഥികളെ സ്വീകരിക്കാനുള്ള ശേഷി ഇതിനുണ്ട്.

2016-ലാണ് പാര്‍ക്ക് ആദ്യമായി തുറന്നത്. ജനപ്രിയ കാർട്ടൂൺ നെറ്റ്‌വർക്ക് കഥാപാത്രങ്ങള്‍, മാർവൽ സൂപ്പർ ഹീറോകള്‍, ആനിമേട്രോണിക് ദിനോസറുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള റോളർ കോസ്റ്ററുകളും ത്രിൽ റൈഡുകളുമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. നാല് തീംഡ് ഏരിയകള്‍ക്കുള്ളിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ, വൈവിധ്യമാർന്ന തീം റീട്ടെയിൽ സ്റ്റോറുകളും ഡൈനിംഗ് വേദികളും 12 സ്ക്രീനുകളുള്ള നോവോ സിനിമാ കോംപ്ലക്സും ഉണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപം, സിറ്റി ഓഫ് അറേബ്യ പ്രൊജക്റ്റിനുള്ളിലാണ് പാര്‍ക്ക് ഉള്ളത്.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ദുബായ് ഈയിടെ യാത്രാ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമായി പുനരാരംഭിച്ചിരുന്നു. ഫെബ്രുവരി 28 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകൾ 70 ശതമാനം മാത്രമേ പ്രവർത്തിക്കാവൂ എന്നും ബാറുകൾ, പബ്ബുകൾ എന്നിവ താത്‌കാലികമായി അടച്ചിരിക്കണമെന്നും ദുബായിലെത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധനയുണ്ട്.

 

English Summary:  IMG Worlds of Adventure Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com