ADVERTISEMENT

ടൂറിസം പുനരാരംഭിച്ചതു മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ഹോട്ട് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മാലദ്വീപ്. ഇവിടേക്ക് നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് മാര്‍ച്ച് മൂന്നു മുതല്‍ മുംബൈയില്‍ നിന്നും പുനരാരംഭിക്കുമെന്ന്, വിസ്താര എയര്‍ലൈന്‍സ് ശനിയാഴ്ച അറിയിച്ചു. 

മാലദ്വീപുമായുള്ള ഇന്ത്യയുടെ യാത്രാ ബബിൾ പ്രകാരം മുംബൈയിൽ നിന്നും വിസ്താര ആഴ്ചയിൽ മൂന്നുതവണ മാലയിലേക്ക് സർവീസ് നടത്തും. ത്രീ ക്ലാസ് ക്യാബിൻ കോൺഫിഗറേഷനോടുകൂടിയ എയർബസ് എ 320 നിയോ വിമാനമാണ് മാലദ്വീപിലേക്ക് പറക്കാനൊരുങ്ങുന്നത്. ഇതോടെ, ഇന്ത്യയ്ക്കും മാലദ്വീപിനുമിടയിലുള്ള ഫ്ലൈറ്റുകളിൽ, ബിസിനസ്, ഇക്കോണമി ക്യാബിനുകൾക്ക് പുറമേ, യാത്രക്കാർക്ക് പ്രീമിയം എക്കണോമി തിരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കുന്ന ഏക വിമാനക്കമ്പനിയായി വിസ്താര മാറും. അതേ സമയം തന്നെ, യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷിതത്വം ഒരുക്കുന്നതിലും ഉയര്‍ന്ന ശുചിത്വ നിലവാരം പുലര്‍ത്തുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിസ്താര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെസ്ലി തങ് പറഞ്ഞു.

അതത് സർക്കാർ സ്ഥാപനങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള വീസ / എൻട്രി ആവശ്യകതകൾ പൂര്‍ത്തിയാക്കുന്ന എല്ലാ യാത്രക്കാര്‍ക്കും വിസ്താര വിമാനങ്ങളില്‍ യാത്ര ചെയ്യാം. മാലദ്വീപിലെ എല്ലാ വിനോദസഞ്ചാര സ്ഥാപനങ്ങളും ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് -19 സുരക്ഷാനടപടികള്‍ക്കൊപ്പം ഉയര്‍ന്ന ശുചിത്വനിലവാരം ഉറപ്പുവരുത്തുന്നതിനായുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ചാണ് പ്രവര്‍ത്തിച്ചു വരുന്നത്.

കോവിഡ് ലോക്ഡൗൺ കാലത്തിനു ശേഷം, ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് മാലദ്വീപ്. നടന്‍ പൃഥിരാജ്, തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ യാഷും കുടുംബവും, സാമന്ത അക്കിനേനി, രാകുല്‍ പ്രീത് സിംഗ്, വരുണ്‍ ധവാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അവധിക്കാലം അടിച്ചുപൊളിക്കാന്‍ മാലദ്വീപിലെ വിവിധ ലക്ഷ്വറി റിസോര്‍ട്ടുകളില്‍ എത്തിയിരുന്നു.

സഞ്ചാരികളുടെയും വിവിധ ടൂറിസ്റ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ കോവിഡ് മുക്തമാണ് മാലദ്വീപ് എന്നുതന്നെ പറയാം. ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ ആയതിനാല്‍ യാത്രയ്ക്ക് അധികം പ്രയാസവുമില്ല. മറ്റു വിദേശരാജ്യങ്ങളില്‍ യാത്ര അനുവദിക്കാത്തതും ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചെലവു കുറവാണ് എന്നതുമെല്ലാം മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

English Summary: Vistara to start non-stop flights to Maldives from March 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com