കുറഞ്ഞ ചെലവിൽ വിദേശയാത്ര; വിയറ്റ്നാമിലെ അതിമനോഹര സ്ഥലങ്ങളിലേക്ക് പോകാം

Mekong-Delta
SHARE

കുറഞ്ഞ ചെലവിൽ യാത്ര പോകാൻ പറ്റിയ ഇടമാണ് വിയറ്റ്നാം. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ താമസവും ഭക്ഷണവും ഉൾപ്പടെ ചെലവ് കുറച്ച് യാത്രപോകാൻ വിയറ്റനാം മികച്ചയിടമാണ്. വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമാണ് വിയറ്റ്നാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിയറ്റ്‌നാമിന്റെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്നും മാറി തിരക്കില്ലാത്തതും എന്നാല്‍ അതിമനോഹരമായ സ്ഥലങ്ങളിലൂടെ യാത്ര നടത്താം. അത്തരത്തിലുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

മെകോങ് ഡെൽറ്റ

വിയറ്റ്‌നാമിലെ ഏറ്റവും വര്‍ണാഭമായ പ്രദേശങ്ങളില്‍ ഒന്നാണെങ്കിലും, സഞ്ചാരികളുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രമാണ് മെകോങ്ഡെൽറ്റ. പ്രകൃതിയുടെ തനതുകാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. ഇവിടെ എത്തിയാൽ കൊളോണിയല്‍ കാലഘട്ടത്തിലെ വില്ലകളും, റിവര്‍ഫ്രണ്ട് മാര്‍ക്കറ്റുകളും തിരക്കേറിയ ഫ്‌ലോട്ടിങ് മാര്‍ക്കറ്റുള്ള ചൗക് എന്നീ ഗ്രാമങ്ങളിലൂടെ ചുറ്റിസഞ്ചരിക്കാം. ഒപ്പം പ്രദേശത്തിന് ചുറ്റുമുള്ള പഗോഡകളിലും ക്ഷേത്രങ്ങളിലും സന്ദര്‍ശിക്കാം.

Mekong-Delta1

കാവോ ബാംഗ്

ഈ സ്ഥലം തീര്‍ച്ചയായും സന്ദര്‍ശിക്കണം. അതിമനോഹരവും വന്യവുമായ പ്രകൃതിദൃശ്യങ്ങളാണിവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തിയാൽ ഹോംസ്‌റ്റേകളില്‍ താമസിച്ച് നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാനുമുള്ള സൗകര്യവുമുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിലേക്കുള്ള ജമ്പ്-ഓഫ് പോയിന്റു ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള അവസാനത്തെ പട്ടണമാണിത്.

പു ലുവാങ്

vietnam-Cao-Bang

നിങ്ങള്‍ ആകര്‍ഷകമായ ഹോംസ്റ്റേകളും സമൃദ്ധമായ നെല്‍പാടങ്ങളും തിരയുകയാണെങ്കില്‍, പു ലുവാങ് മികച്ച ചോയ്സായിരിക്കും. വിയറ്റ്‌നാമിലെ ആദിമ സമൂഹങ്ങളുടെ ഗ്രാമീണ ജീവിതരീതികളും മറ്റും നേരിട്ടറിയാനും ഈ നാട് നിങ്ങളെ സഹായിക്കും. പ്രധാന പട്ടണമായ ഹനോയിയില്‍ നിന്ന് അവിടെ എത്താന്‍ വെറും നാല് മണിക്കൂര്‍ മതി.

ഈ സ്ഥലത്ത് പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളും, നെല്‍വയലുകളും, പ്രകൃതിദൃശ്യങ്ങളും ധാരാളമായി കാണാം.  അവധിക്കാലം അടിപൊളിച്ച് ആഘോഷിക്കുവാനായി പു ലുവാങിൽ എത്താം. ഒരു നല്ല ഹോംസ്റ്റേയും ബുക്ക് ചെയ്യാം, ഒപ്പം ട്രെക്കിങ്ങും നടത്താം.

ഡക്ക് ലക്

vietnam-Pu-Luong

വിയറ്റ്‌നാമിലെ ഏറ്റവും വലിയ കാപ്പിചെടികൾ വളരുന്ന പ്രദേശമാണിത്. നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യങ്ങളില്‍ ജീവിക്കുന്ന പല വംശത്തിലുള്ള മനുഷ്യരാണ് ഈ ഗ്രാമത്തിലുള്ളത്. ഇവിടുത്തെ കഫേകളില്‍ ഇരുന്നും പ്രദേശത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചും നിങ്ങള്‍ക്ക് അവധിക്കാലം  ചെലവഴിക്കാന്‍ കഴിയും.

ഈ പ്രദേശത്തെ ടൂറുകള്‍ കാപ്പിത്തോട്ടങ്ങളും ആകര്‍ഷകമായ വെള്ളച്ചാട്ടങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. സഞ്ചാരികൾക്ക് ആനകളെ കാണണമെങ്കില്‍, യോക് നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാം,അവിടെ വിയറ്റ്‌നാമിലെ ആദ്യത്തെ നൈതിക ആന പര്യടനം ആസ്വദിക്കുകയുമാകാം.

English Summary: Offbeat Destinations in Vietnam

Dak-Lak
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA