ADVERTISEMENT

മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ഈ സമയത്ത്, നിറവയറുമായി ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍. ഹോങ്കോങ്ങിലെ ലാന്‍റാവോ ദ്വീപിലെ വെക്കേഷന്‍ സമയത്ത് എടുത്ത ത്രോബാക്ക് ചിത്രമാണ് ലിസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. മനോഹരമായ കടലും പാറക്കെട്ടുകളും പശ്ചാത്തലത്തില്‍ കാണാം. തലയില്‍ വലിയ വട്ടത്തൊപ്പി ധരിച്ച് കടലിലേക്ക് നോക്കി നില്‍ക്കുന്ന ലിസയാണ് ചിത്രത്തില്‍. ഈ വര്‍ഷം ജനുവരിയില്‍ എടുത്ത ചിത്രമാണിത്. 

താനും ഭർത്താവ് ഡിനോയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന് ലിസ അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. മകന്‍ സാക്കിനൊപ്പം എടുത്ത ഒരു വീഡിയോയിലൂടെയാണ് ആരാധകര്‍ക്ക് മുന്നില്‍  ലിസ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പ്രഖ്യാപിച്ചത്. ഈ ജൂണിലായിരിക്കും തന്‍റെ പെണ്‍കുഞ്ഞ് വരുന്നതെന്നും ലിസ കുറിച്ചിട്ടുണ്ട്. 

ലിസ ഹെയ്ഡന്‍- ഡിനോ ലാൽവാനി ദമ്പതിമാര്‍ക്ക് സാക്ക്, ലിയോ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. 2016-ലായിരുന്നു ഇവരുടെ വിവാഹം. കരൺ ജോഹറിന്‍റെ 'യെ ദിൽ ഹേ മുഷ്കിൽ' (2016), ടോപ്പ് മോഡൽ ഇന്ത്യ(2018 ) എന്നിവയിലായിരുന്നു ലിസയെ അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു കണ്ടത്.

കഴിഞ്ഞ കുറച്ചു ദിനങ്ങളായി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം എടുത്ത മനോഹരമായ യാത്രാ ചിത്രങ്ങള്‍ ലിസ പങ്കുവെക്കുന്നുണ്ട്. ഹോങ്കോങ്ങിലെ അറ്റവും വലിയ ദ്വീപാണ് ഇവര്‍ അവധിക്കാലം ചിലവഴിച്ച ലാന്‍റാവോ ദ്വീപ്‌. എൻഗോംഗ് പിംഗ് പീഠഭൂമി, പോ ലിന്‍ മൊണാസ്ട്രി, തായ് ഓ ഫിഷിംഗ് വില്ലേജ്, ടുംഗ് ചുംഗ് ഫോര്‍ട്ട്‌, ട്രാപ്പിസ്റ്റ് ഹേവൻ മൊണാസ്ട്രി, ഹോങ്കോംങ് ഡിസ്നിലാൻഡ് തുടങ്ങി നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. 

ദ്വീപിന്‍റെ 50% ത്തിലധികം ദേശീയ പാർക്കുകളാണ്. ഈ ദേശീയ പാർക്കുകളിൽ ക്യാമ്പ് സൈറ്റുകളും യൂത്ത് ഹോസ്റ്റലുകളുമുണ്ട്. ച്യൂംഗ് ഷായാണ് ദ്വീപിലെ ഏറ്റവും നീളമേറിയ ബീച്ച്. കൂടാതെ, ഹോങ്കോങ്ങിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ സൺസെറ്റ് പീക്കി(തായ് തുംഗ് ഷാൻ)ലേക്കുള്ള ഹൈക്കിങ്ങും പ്രശസ്തമാണ്. പിങ്ക് ഡോള്‍ഫിന്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറ്റ് ഡോള്‍ഫിന്‍, വാട്ടര്‍ ബഫല്ലോ തുടങ്ങിയ അപൂര്‍വ്വ ജീവികളെയും ഇവിടെ കാണാം.

 

English Summary: Lisa Haydon Debuts her Baby Bump in Bikini Picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com