സെക്സ് ടൂറിസം മാത്രമല്ല തായ്‌‍‍‍ലൻഡിൽ; നിത്യഹരിതവനങ്ങളുടെ സ്വര്‍ഗഭൂമിയാണിവിടം

Khun-Chae-National-Park
SHARE

തായ്‌ലന്‍‍ഡിലേക്കാണ് യാത്ര എന്നുപറയുമ്പോൾ തന്നെ മിക്കവരും നെറ്റിചുളിക്കും. സെക്സ് ടൂറിസം മാത്രമല്ല തായ്‍‍ലൻഡിൽ. ബീച്ച് പാർട്ടികൾ, സഫാരികൾ, രാത്രിമാർക്കറ്റുകൾ, നൈറ്റ്ക്ലബ്ബുകൾ, സ്ട്രീറ്റ് ഫൂഡ്, വിസ്മയകരങ്ങളായ ഷോകൾ എന്നു വേണ്ട സകലതും ഇൗ സുന്ദരഭൂമിയിലുണ്ട്. പകലിനെ വെല്ലുന്ന വെളിച്ചത്തിൽ അതിനേക്കാൾ മനോഹരമായ കാഴ്ചകളുള്ള നഗരങ്ങളിലൊന്നാണ് തായ്‌‌ലൻഡ്. കുടുംബമായും അല്ലാതെയും ഇവിടേക്ക് എത്തിചേരുന്നവരും കുറവല്ല.

നിത്യഹരിതവനങ്ങളുടെ സ്വര്‍ഗഭൂമി

ഇൗ സുന്ദരകാഴ്ചകൾക്കപ്പുറം സഞ്ചാരികളെ അതിശയിപ്പിരക്കുന്ന മറ്റൊരു മുഖവും തായ്‌‌ലൻഡിന് സ്വന്തമാണ്. നിത്യഹരിതവനങ്ങളുടെ സ്വര്‍ഗഭൂമിയാണിവിടം എന്ന് പലര്‍ക്കു അറിയില്ല. വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇപ്പോള്‍ പ്രശസ്തിയാര്‍ജ്ജിച്ചുവരുന്ന ദേശിയോദ്യാനമാണ് ഖുന്‍ ചായ്. ഖുന്‍ ചായ് ദേശീയോദ്യാനത്തില്‍ പല തരത്തിലുള്ള വനങ്ങളാണുള്ളത്. ഇലപൊഴിക്കുന്ന ഡിപ്‌റ്റെറോകാര്‍പ്പ് ഫോറസ്റ്റ്, മിക്‌സഡ് ഫോറസ്റ്റ്, മൊബൈല്‍ ഫോറസ്റ്റ്, അര്‍ദ്ധ-നിത്യഹരിത വനം, മൊണ്ടെയ്ന്‍ ഫോറസ്റ്റ്, പൈന്‍ ഫോറസ്റ്റ് തുടങ്ങി വൈവിധ്യങ്ങളാല്‍ നിറഞ്ഞ ദേശിയോദ്യാനമാണിത്. മഞ്ഞുമൂടികിടക്കുന്ന മലനിരകളില്‍ രാത്രി ക്യാമ്പ് ചെയ്യാനും ട്രെക്കിങ് നടത്താനും നിരവധി സഞ്ചാരികളും ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്. നഗരത്തിരക്കുകളിൽ നിന്നും മാറി ശാന്തസുന്ദരമായ പ്രകൃതിയുടെ മടിത്തട്ടിലേക്ക് യാത്രചെയ്യാൻ ഖുന്‍ ചായ് ദേശീയോദ്യാനം മികച്ച ചോയ്സാണ്.

Khun-Chae-National-Park1

പ്രകൃതിദത്ത പാതകളും വര്‍ഷം മുഴുവന്‍ തണുത്ത കാലാവസ്ഥയും പ്രദാനം ചെയ്യുന്ന ഇവിടം  മികച്ച അവധിക്കാല ഡെസ്റ്റിനേഷനാണ്.1995 ലാണ് ഖുന്‍ ചായ് നാഷണല്‍ പാര്‍ക്ക് സ്ഥാപിതമായത്. വിവിധ വന്യജീവികളും പ്രകൃതിദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ പാര്‍ക്കിന്റെ ആകർഷണം. പലരൂപത്തിലും ഭാവത്തിലുമുള്ള വെള്ളച്ചാട്ടങ്ങളും ഈ പാര്‍ക്കിലുണ്ട്.

7 ഘട്ടങ്ങളുള്ള മേ തോ വെള്ളച്ചാട്ടമാണ് അതില്‍ പ്രധാന ആകര്‍ഷണം. ഈ വെള്ളച്ചാട്ടം മുഴുവനായും കണ്ടുതീര്‍ക്കാന്‍ 2 മണിക്കൂറെങ്കിലും വേണം. പാര്‍ക്കിന്റെ പേരില്‍ തന്നെയുള്ള ഖുന്‍ വെള്ളച്ചാട്ടമാണ് മറ്റൊന്ന്. 6 തട്ടുകളുള്ള വെള്ളച്ചാട്ടമാണ് ഖുന്‍ ചായ് വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിന് സമീപം സന്ദര്‍ശകര്‍ക്ക് സമയം ചെലവഴിക്കാന്‍ കഴിയുന്ന പ്രദേശവുമുണ്ട്. ഡോയി മോഡ് എന്നാണ് ഇൗ വിശ്രമകേന്ദ്രം അറിയപ്പെടുന്നത്.ഈ പ്രദേശം മഴക്കാടുകളിലാണ് സ്ഥിതിചെയ്യുന്നത്. ഏതുസമയത്തും തണുത്ത കാലാവസ്ഥയാണിവിടെ.നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഈ ദേശിയോദ്യാനം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

English Summary: Khun Chae National Park Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA