കാഴ്ചയിൽ ഭയം തോന്നും ഇൗ രൂപങ്ങൾ ; സഞ്ചാരികളെ വിസ്മയിപ്പിക്കും ഈ പാറക്കെട്ടുകൾ

Chudnite-Skali1
SHARE

മനോഹരമായ ശിൽപങ്ങളെന്നു തോന്നിപ്പിക്കുന്ന പാറകൾ. ഓരോന്നിനും വ്യത്യസ്തമാർന്ന രൂപങ്ങൾ. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ പാറക്കെട്ടുകളുടെ പേരും കാഴ്ചയെ അന്വർത്ഥമാക്കുന്ന തരത്തിൽ തന്നെയാണ്. ചുട്നൈറ്റ് സ്‌കാലി അഥവാ വണ്ടർഫുൾ റോക്ക്സ്. ബൾഗേറിയയിലെ സോനേവോ ഡാമിനോട് ചേർന്നാണ് ഈ പർവത കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്.

നാൽപതു മുതൽ അമ്പതു മീറ്റർ വരെ ഉയരത്തിൽ പത്തോളം പർവതങ്ങൾ ഇവിടെ വിവിധ രൂപങ്ങളിൽ ഉയർന്നു നിൽക്കുന്നതു കാണാം. കാഴ്ചയിൽ ഭയവും അതിലേറെ അദ്ഭുതവും തോന്നുന്ന രീതിയിലാണ് ഇവിടുത്തെ കാഴ്ച.

മുത്തശ്ശിക്കഥകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള വഴിയും തുരങ്കപാതയും ഇവിടെയെത്തുന്നവർക്കു മനോഹര കാഴ്ച ഒരുക്കുന്നുണ്ട്. ഡാമിനടുത്തായി നിന്നാൽ വളരെ വ്യക്തമായി തന്നെ ഈ പാറക്കൂട്ടങ്ങൾ കാണാവുന്നതാണ്.

Wonderful-Rocks-in-Bulgaria

ധാരാളം പേർ സന്ദർശകരായി എത്തുന്നതു കൊണ്ടുതന്നെ ഈ ഭാഗമിപ്പോൾ അറിയപ്പെടുന്നത് വണ്ടർഫുൾ റോക്‌സിന്റെ പേരിലാണ്. സ്വന്തം വാഹനത്തിൽ ഇവിടം സന്ദർശിക്കാവുന്നതാണ്. താമസക്കാർ അധികമില്ലാത്ത പ്രദേശമാണിത്.  സഞ്ചാരികളും മീൻ പിടിക്കാനായി എത്തുന്നവരും മാത്രമാണ് ഈ ഭാഗത്തെ സജീവമാക്കുന്നത്.

അസാധാരണമായ രീതിയിലുള്ള ഈ പാറക്കൂട്ടങ്ങൾക്കു കാരണം ലൂദ കാംഷിയ നദിയിൽ നിന്നുള്ള കാറ്റും വെള്ളത്തിന്റെ ഒഴുക്കും മണ്ണൊലിപ്പുമാണെന്നാണ്.

ഇവ മൂലം ദൃഢമല്ലാത്ത ചുണ്ണാമ്പുകല്ലുകൾക്കു കാലക്രമേണ തേയ്മാനം സംഭവിക്കുകയും കാഴ്ചയിൽ വളരെ ആകർഷണീയമായ രൂപങ്ങളായി പരിണമിക്കുകയും ചെയ്തു. നൈറ്റ് ജൈന്റ്, ഹാൻഡ്, വോൾഫ് ഹെഡ് തുടങ്ങിയ പേരുകളിലാണ് ഈ പാറക്കൂട്ടങ്ങൾ അറിയപ്പെടുന്നത്. 

English Summary: Wonderful Rocks in Bulgaria

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA