ADVERTISEMENT

സമാനതകളില്ലാത്ത ഭംഗിയും അതിശയകരമായ വെള്ളമണല്‍ കടല്‍ത്തീരങ്ങളും അമ്പരപ്പിക്കുന്ന സമുദ്രാന്തർ ടൂറിസവും മാലദ്വീപിനെ മറ്റേതൊരു വിനോദ സഞ്ചാരകേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമാണ് മാലദ്വീപ്. കടലും കരയും കൈകോര്‍ത്തിരിക്കുന്ന മാലദ്വീപിലേക്ക് വര്‍ഷാവര്‍ഷം എത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണ്. എന്നാല്‍ മാല ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡ് മോളിവുഡ് ടോളിവുഡ് വ്യത്യാസമില്ലാതെ ഇന്ത്യന്‍ ചലചിത്രലോകത്തെ താരങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്.

 

ഇപ്പോഴിതാ ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ്. അവധിക്കാല ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യമാണ് ഇരുവരും മാലദ്വീപിലേക്ക് പറന്നത്. സെലിബ്രേറ്റികളടക്കമുള്ള സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് മാലദ്വീപ്. 

 

ശിൽ‌പ ഷെട്ടിയും രാജ് കുന്ദ്രയും ബീച്ച് ഡെസ്റ്റിനേഷനിൽ അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.ഇരുവരും മിക്കവാറും  വെക്കേഷൻ ആഘോഷിക്കാൻ തെരഞ്ഞെടുക്കാറുള്ളത് മാലിദീപ് പോലെയുള്ള ബീച്ച് ഡെസ്റ്റിനേഷനുകളാണ്. രാജ് കുന്ദ്ര പങ്കുവച്ച വിഡിയോയിൽ ശിൽപയും സുഹൃത്ത് ആകാശ മൽഹോത്രയും കടലിന് അഭിമുഖമായുള്ള റസ്റ്റോറന്റിൽ നിന്നും പ്രഭാത ഭക്ഷണം കഴിക്കുന്നതും കാണാം.

 

 

എന്തുകൊണ്ട് മാലദ്വീപിലേക്ക് പോകുന്നു

 

ലോക്ഡൗൺ കാലത്തിനു ശേഷം ജൂലൈയിലാണ് വിനോദസഞ്ചാരികൾക്കായി മാലദ്വീപ് വീണ്ടും തുറന്നത്. മികച്ച സൗകര്യങ്ങള്‍ക്കൊപ്പം നിലവില്‍ യാത്രാ നിയന്ത്രണങ്ങളൊന്നും ഇല്ല എന്നതാണ് ഇവിടം തെരഞ്ഞെടുക്കാന്‍ സഞ്ചാരികള്‍ക്ക് പ്രചോദനമേകുന്നത്. നെഗറ്റീവ് കോവിഡ് പരിശോധനാഫലം കയ്യിലുള്ള ആര്‍ക്കും ഇവിടം സന്ദര്‍ശിക്കാം. 

 

∙ സഞ്ചാരികൾ‌ക്ക് വളരെ സുരക്ഷിതമായും സുഗമമായും എത്തിച്ചേരാവുന്ന സുന്ദരയിടം

∙ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളിൽ ലഭിക്കുന്ന ഊഷ്മള വരവേൽപ്

∙ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലവിനോദങ്ങളും.

∙ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അതിഥി മന്ദിരങ്ങളും റിസോർട്ടുകളും

∙ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ മാലദ്വീപില്‍ ചെലവഴിക്കാം

∙ കാഴ്ചകൾക്കൊപ്പം രുചിനിറഞ്ഞ ഭക്ഷണം വിളമ്പുന്ന ഒരു രാജ്യം കൂടിയാണ് മാലദ്വീപ്.

 

English Summary: Celebrity Travel , Shilpa Shetty And Raj Kundra Vacation Trip to Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com