പോപ്കോണ്‍ വാരിവിതറിയ ബീച്ചോ? മനോഹരം ഈ കടൽതീരം

Popcorn-Bay3
By Maciek Grabowicz/shutterstock
SHARE

സുന്ദരമായ അനേകം കടല്‍ത്തീരങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെങ്കിലും ചിലതൊക്കെ നിറം കൊണ്ടും ഘടനകൊണ്ടും വേറിട്ടുനില്‍ക്കുന്നതാണ്. ഈ വ്യത്യസ്തത തന്നെയാണ് സഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകവും. അങ്ങനെയൊരു മനോഹര കടൽതീര പ്രദേശമാണ് പോപ്‌കോൺ ബേ.

Popcorn-Bay
By Lapa Smile/shutterstock

ബീച്ചിൽ മുഴുവനും പോപ്കോണ്‍ വാരിവിതറിയ പോലെയാണ് പോപ്‌കോൺ ബേയിലെ കാഴ്ച. മൃദുവായ പോപ്‌കോണ്‍ മൂടിയിരിക്കുന്നതായി തോന്നുന്ന തീരപ്രദേശം. സ്‌പെയിനിലെ കാനറി ദ്വീപിൽ ഫോട്ടെ വെഞ്ചുറയിലെ കോറർ ലജോ എന്ന പട്ടണത്തിലാണ് പോപ്കോൺ ബീച്ച് അല്ലെങ്കിൽ പോപ്കോൺ ബേ. സഞ്ചാരികളെ ആകർഷിക്കുന്ന ഇൗ ബീച്ചിൽ പോപ്‌കോണുകൾ പോലെയുള്ളവ ചെറിയ കല്ലുകളാണ്. വിചിത്രമായ ശകലങ്ങൾ യഥാർത്ഥത്തിൽ വെളുത്ത പവിഴങ്ങളാണ്. അഗ്നിപർവത പാറകളും മണൽത്തരികളുമായി കൂടിച്ചേർന്നാണ് അവ ഇൗ രൂപത്തിലും നിറത്തിൽ കാണപ്പെടുന്നത്.

Popcorn-Bay2
By Xavi Martin/shutterstock

പവിഴ മണലിന്റെ പ്രത്യേകതയ്ക്ക് പേരുകേട്ട ഈ ബീച്ച് ഇപ്പോൾ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. പോപ്പ്കോൺ പൊതിഞ്ഞ ബീച്ചിന്റെ രസകരവും അതിശയകരവുമായ ചിത്രങ്ങളും സമൂഹമാധ്യത്തിൽ വൻഹിറ്റാണ്. പോപ്കോണിന്റെ കാഴ്ചയിലുള്ള ഇൗ പവിഴ ബീച്ച് തേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്.

English Summary: Popcorn Bay: Fuerteventura’s beach with PopCorn-like sand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA