മാലദ്വീപില്‍ തിരണ്ടികള്‍ക്കൊപ്പം കടലില്‍ നീന്തിത്തുടിച്ച് നടി

tanishaamukerji
SHARE

മാലദ്വീപില്‍ കടലില്‍ നീന്തുന്ന വീഡിയോ പങ്കുവെച്ച് ബോളിവുഡ് നടി കജോളിന്‍റെ സഹോദരിയും നടിയുമായ തനിഷ മുഖര്‍ജി. സമുദ്രത്തിനടിയില്‍ നീന്തുന്നതിനിടെ തിരണ്ടികള്‍ മുഖത്തിനടുത്തേക്ക് വരുന്നത് വല്ലാതെ ലഹരി പിടിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു എന്ന് തനിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഡൈവിങ് യാത്രക്കായി ഇറങ്ങിപ്പുറപ്പെട്ട തനിഷ തുടർച്ചയായി തന്‍റെ അവധിക്കാല ആഘോഷ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. 

തന്‍റെ ഫിറ്റ്‌നെസ് ഇൻസ്ട്രക്ടർ നമ്രത പുരോഹിത്തിനൊപ്പമാണ് 43 കാരിയായ തനിഷയുടെ യാത്ര. തനിഷയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷവും മാലദ്വീപില്‍ തന്നെയായിരുന്നു. വനിതാദിനത്തില്‍ നമ്രതക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം തനിഷ പങ്കുവച്ചിരുന്നു. മാലദ്വീപില്‍ സ്രാവുകള്‍ക്കൊപ്പം നീന്തിയ മറ്റൊരു അനുഭവവും കഴിഞ്ഞയാഴ്ച തനിഷ പോസ്റ്റ് ചെയ്തിരുന്നു.

സെലിബ്രേറ്റികളുടെ ഇഷ്ടയിടം

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, ബിപാഷ ബസു, ശില്‍പ്പ  ഷെട്ടി, ആലിയ ഭട്ട്, സാറ അലി ഖാന്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ ഈയിടെ മാലദ്വീപില്‍ അവധി ആഘോഷിക്കാനായി എത്തിയിരുന്നു. കോവിഡ് കാലത്തിനു ശേഷം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മാലദ്വീപ് ഇപ്പോള്‍. കഴിഞ്ഞ ജൂലൈയില്‍ വിനോദസഞ്ചാരം വീണ്ടും പുനരാരംഭിച്ച ശേഷം, ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ മാലദ്വീപ് കൈക്കൊണ്ടിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 ന് എയർ ബബിൾ ക്രമീകരണം ആരംഭിച്ചതിനുശേഷം, ഏകദേശം 410 ഫ്ലൈറ്റുകളിലായി ഏകദേശം 56,000 സഞ്ചാരികളാണ് മാലദ്വീപിലേക്ക് പറന്നതെന്ന് കണക്കുകള്‍ പറയുന്നു. ഇത് കണക്കിലെടുത്ത് മാര്‍ച്ച് മൂന്നുമുതല്‍ മുംബൈയില്‍ നിന്നും മാലദ്വീപിലേക്ക് വിസ്താര എയര്‍ലൈന്‍സ് വിമാനഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. വിമാനങ്ങള്‍ വീണ്ടും സര്‍വ്വീസ് തുടങ്ങിയതും യാത്രാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതും മുംബൈയിൽ നിന്നുള്ള യാത്രക്കാരുടെ പ്രിയ ഡെസ്റ്റിനേഷനാക്കി മാലദ്വീപിനെ മാറ്റുന്നു.

English Summary: Celebrity Travel Tanisha Mukherjee Maldives trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA