നീലക്കടലിന്റെ മനോഹര കാഴ്ച: അവധി ആഘോഷമാക്കി കനിഹ

kaniha_
SHARE

മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സെലിബ്രിറ്റികളുടെ കൂട്ടത്തിലേക്ക് തെന്നിന്ത്യന്‍ താര സുന്ദരി കനിഹയും. മാലദ്വീപില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വിഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മനോഹരമായ നീലക്കടലിനരികെ, റിസോര്‍ട്ടില്‍ ഉല്ലസിക്കുന്ന വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

ചുവന്ന ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ്‌, കയ്യില്‍ വൈന്‍ ഗ്ലാസ് പിടിച്ച് ഇരിക്കുന്ന മറ്റൊരു ഫോട്ടോയും കനിഹ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മാലദ്വീപിലെ വാരു ബൈ അറ്റ്‌മോസ്ഫിയര്‍ റിസോര്‍ട്ടിലാണ് കനിഹയുടെ താമസം. മാലെ വിമാനത്താവളത്തിൽ നിന്ന് ഒരു സ്വകാര്യ സ്പീഡ് ബോട്ടില്‍ 40 മിനിറ്റോളം സഞ്ചരിച്ച് എത്തിച്ചേരുന്ന ഈ റിസോര്‍ട്ട്, നഗരത്തിന്‍റെ വടക്കുഭാഗത്തുള്ള ഒരു അറ്റോളിലാണ് ഉള്ളത്. 

വാരു ബൈ അറ്റ്‌മോസ്ഫിയര്‍ റിസോര്‍ട്ട്

ഓള്‍ ഇന്‍ക്ലൂസീവ് വിഭാഗത്തില്‍പ്പെട്ട ഒരു റിസോർട്ടാണ് വാരു. ബഫെ റെസ്റ്റോറന്റിലെ ഭക്ഷണവും, കോക്ടെയിലുകളും മോക്ക്ടെയിലുകളും, മിനിബാറിലെ സപ്ലൈകളും പരിധിയില്ലാത്ത ഗൈഡഡ് സ്നോർക്കെല്ലിങ് സെഷനുകളുമെല്ലാം മുൻകൂർ അടയ്ക്കുന്ന വാടകയില്‍ ഉൾപ്പെടുത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്. കൂടാതെ, സ്പാ ചികിത്സ, സൂര്യാസ്തമയ ഫിഷിങ് സെഷൻ, സ്റ്റാർഗേസിങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വാട്ടർ വില്ലകൾ, പൂളുകള്‍ അടക്കമുള്ള വാട്ടർ വില്ലകൾ, ബീച്ച് വില്ലകൾ, പൂളുകള്‍ അടക്കമുള്ള ബീച്ച് വില്ലകൾ മുതലായ എട്ട് വിഭാഗങ്ങളിലായി 108 മുറികളാണ് റിസോര്‍ട്ടില്‍ ഉള്ളത്. കുടുംബത്തിനൊപ്പം എത്തുന്നവര്‍ക്ക് വാട്ടർ സ്യൂട്ട്, പൂളോട് കൂടിയോ അല്ലാതെയോ ഉള്ള ഫാമിലി ബീച്ച് വില്ല/ മജ്‌ലിസ്, പൂളോട് കൂടിയ  രണ്ട് കിടപ്പുമുറി പ്രീമിയം സ്യൂട്ട് തുടങ്ങിയവ തിരഞ്ഞെടുക്കാം. 

റിസോർട്ടിൽ നാല് റെസ്റ്റോറന്റുകളും രണ്ട് ബാറുകളുമുണ്ട്. യൂറോപ്യൻ, ഏഷ്യൻ, മാലദ്വീപ്, ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി വിവിധ രുചികള്‍ ഇവിടെ വിളമ്പുന്നു. 

സൂര്യോദയ യോഗ, അക്വാ എയറോബിക്സ്, പൈലേറ്റ്സ് തുടങ്ങിയവയും സ്നോർക്കെല്ലിംഗ്, പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ്, കയാക്കിംഗ്, പാഡിൽ ബോട്ടിംഗ് തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം. രണ്ടുപേര്‍ക്ക് ഏകദേശം 50,000 മുതല്‍ മുകളിലേക്കാണ് ഒരു രാത്രിയിലേക്കുള്ള നിരക്ക് വരുന്നത്. 

മാലദ്വീപില്‍ വീണ്ടും സഞ്ചാരികളുടെ തിരക്കേറി വരുന്ന സമയമാണിപ്പോള്‍. കോവിഡ് വാക്സിന്‍ ലോകത്തെല്ലായിടത്തും ഊര്‍ജ്ജിതമായി നടപ്പിലാക്കുന്ന ഈ സമയത്ത്, വാക്സിന്‍ ടൂറിസം പദ്ധതിക്ക് ഒരുങ്ങുകയാണ് മാലദ്വീപ് ഇപ്പോള്‍.  

English Summary: Celebrity Travel Kaniha Maldives Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA