ഇത് ഏറ്റവും സന്തോഷം നൽകുന്ന ഇടം; അവധി ആഘോഷം ഗ്രാൻഡാക്കി നടി

hina-khan
SHARE

വെളുത്ത മണൽ ബീച്ചുകൾ, ഓവർ‌വാട്ടർ റിസോർട്ടുകൾ, അതിമനോഹരമായ അണ്ടർവാട്ടർ ലോകം, മാലദ്വീപ് സഞ്ചാരികളുടെ പ്രിയ ഇടമാകുന്നത്  ഈക്കാരണങ്ങളൊക്കെ കൊണ്ടാണ്. ഇന്ത്യൻ താരങ്ങളുടെ മാത്രമല്ല ഹോളിവുഡിൽ  ഉൾപ്പടെ മിക്കവരുടെയും പ്രിയപ്പെട്ട അവധിക്കാല ഡെസ്റ്റിനേഷനാണ് മാലദ്വീപ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് യാത്രകൾ പുനരാരംഭിച്ചപ്പോൾ ഏറ്റവും കൂടുതൽ താരങ്ങൾ സന്ദർശിച്ചതും മാലദ്വീപ് തന്നെ. ഈ അടുത്ത ദിവസങ്ങളിൽ നിരവധി താരങ്ങൾ മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 

നിരവധി ടിവി സീരിയലുകളിലൂടെ പ്രശസ്തയായ ഹിന ഖാൻ തിരക്കുകൾക്ക് അവധി നൽകികൊണ്ട് യാത്രയിലാണിപ്പോൾ. മാലദ്വീപിലെ കുരാമതി എന്ന ലക്ഷ്വറി റിസോർട്ടിലാണ് താരം അവധി ആഘോഷിക്കുന്നത്. താമസിക്കുന്ന റിസോർട്ടിലെ സിമ്മിങ് പൂളിൽ നിന്നും ബിക്കിനി അണിഞ്ഞ ചിത്രങ്ങളടക്കം ഹിന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

സീപ്ലെയിനിൽ നിന്നും ഇറങ്ങി വരുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മാലിദ്വീപിൽ എത്തിയെന്ന് താരം ആരാധകരെ അറിയിച്ചത്. യാത്രകൾ നമുക്ക് ഊർജ്ജം പകരുന്നു, ഇത് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലമാണ് എന്നു കുറിച്ചുകൊണ്ടുള്ള മറ്റൊരു ചിത്രവും ഹിന പങ്കുവച്ചിരുന്നു. 

അത്യാഡബര റിസോർട്ട്

മാലദ്വീപിലെ വലിയ അറ്റോളുകളിൽ ഒന്നാണ് അത്യാഡബര റിസോർട്ടായ കുരാമതി. അതിഥികളെ സ്വാഗതം ചെയ്യുന്ന മാലിദ്വീപിലെ ആദ്യത്തെ റിസോർട്ടുകളിലൊന്നാണ് കുരാമതി റിസോർട്ട്. മാല ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും  56 കിലോമീറ്റർ ദൂരത്തിലാണ് ഇൗ റിസോർട്ടുള്ളത്. കുരാമതി റിസോർട്ട് 1.8 കിലോമീറ്ററോളം നീളമുണ്ട്. ബീച്ചിന് അഭിമുഖമായ വില്ലകളും വെള്ളത്തിനു മുകളിലായുള്ള വില്ലകളുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ അതിശയിപ്പിക്കുന്നത്. സന്ദർശകർക്ക് ഏറ്റവും മികച്ച സേവനമാണ് ഇവിടെ ലഭിക്കുക. സ്പാ, ഡൈവിങ്, മറ്റ് ജലവിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

English Summary: Hina Khan Maldives Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA