കടലിന്റെ മടിത്തട്ടില്‍ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടി

Esha-Gupta
SHARE

മനോഹരമായ കടലും തീരവും റിസോട്ടുകളും അടങ്ങിയ സുന്ദരകാഴ്ചകൾ മാത്രമല്ല. സ്കൂബ ഡൈവിങ്ങും സ്നോർക്കിലിങ്ങുമടക്കം സാഹസിക വിനോദങ്ങളും മാലദ്വീപിന്റെ പ്രധാന ആകർഷണങ്ങളാണ്. അത്തരത്തിൽ കടലിന്റെ അടിത്തട്ടിലെ മനോഹാരിത ആസ്വദിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുയാണ് ഇഷാ ഗുപ്ത.

സെലിബ്രേറ്റികളുടെ ഇഷ്ടയിടം എന്നു പറയുമ്പോൾ തന്നെ എല്ലാവർക്കും അറിയാം, ആ സുന്ദരഭൂമി മാലദ്വീപ് ആണെന്ന്. ബോളിവുഡ്, മോളിവുഡ്, ടോളിവുഡ് വ്യത്യാസമില്ലാതെ ഇന്ത്യന്‍ ചലചിത്രലോകത്തെ താരങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്. പവിഴപ്പുറ്റുകളുടെ ഇടയിലൂടെ കടലിന്റെ നീലിമയില്‍ ലയിക്കാന്‍ മാലദ്വീപിലേക്ക് യാത്രതിരിക്കുന്ന സിനിമാതാരങ്ങള്‍ നിരവധിയാണ്. തങ്ങളുടെ മാലദ്വീപ് യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മാലദ്വീപിന്റെ സൗന്ദര്യവും സുഗമമായ യാത്രയും സുരക്ഷിതത്വവുമൊക്കെയാണ് ഇവരെ അവിടേക്ക് മാടിവിളിക്കുന്നത്.

ഇപ്പോഴിതാ ബോളിവുഡ് താരം ഇഷാ ഗുപ്ത അവധിക്കാലം മാലദ്വീപിൽ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുകയാണ്. മാലദ്വീപിലെ ബീച്ച് കാഴ്ച ആസ്വദിക്കുന്നതിനൊപ്പം സാഹസികവിനോദങ്ങളിൽ പങ്കെടുക്കുന്ന വി‍ഡിയോയും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

സ്കൂബ ഡൈവിങ് അനുഭവത്തെക്കുറിച്ചും വെള്ളത്തിടിയിൽ യോഗ നടത്തുന്നതിന്റെ വിശേഷങ്ങളും ഇഷ പങ്കുവച്ചിട്ടുണ്ട്. ബീയിംഗ് ഡോറി” എന്നാണ് നടി പോസ്റ്റിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. കൂടാതെ സ്കൂബ ഡൈവിങ് പരിശീലകനാപ്പമുള്ള ചിത്രങ്ങളും ബീച്ചിൽ  സായാഹ്നം ചെലവഴിക്കുന്ന മനോഹരമായ ചിത്രങ്ങളും ഇഷ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

അതിശയകരമായ വെള്ളമണല്‍ കടല്‍ത്തീരങ്ങളും അമ്പരപ്പിക്കുന്ന സമുദ്രാന്തർ ടൂറിസവും മാലദ്വീപിനെ മറ്റേതൊരു വിനോദ സഞ്ചാരകേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കടലും കരയും കൈകോര്‍ത്തിരിക്കുന്ന മാലദ്വീപിലേക്ക് വര്‍ഷാവര്‍ഷം എത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണ്.

നൂലമാലകളില്ലാതെ യാത്ര പോകാം

മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും ഇല്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. എല്ലാ രാജ്യക്കാര്‍ക്കും വീസ ഓണ്‍ അറൈവല്‍ ലഭ്യമാണ് എന്നതാണ് മാലദ്വീപ് യാത്രയുടെ മറ്റൊരു സവിശേഷത. മുന്‍കൂട്ടി തീരുമാനിക്കാതെയും വന്‍ തയാറെടുപ്പുകള്‍ ഒന്നും നടത്താതെയും ഇവിടേക്ക് യാത്ര ചെയ്യാം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. 

പോക്കറ്റില്‍ ഒതുങ്ങുന്ന റിസോര്‍ട്ടുകള്‍

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി അവിശ്വസനീയമായ ഓഫറുകളാണ് പല റിസോര്‍ട്ടുകളും ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. റിസോർട്ടുകളുടെ വെബ്‌സൈറ്റുകളില്‍ ഇത്തരത്തിലുള്ള നിരവധി ഡീലുകളും ഓഫറുകളും കാണാം. സാധാരണ സമയങ്ങളില്‍ ഇപ്പോഴുള്ളതിന്‍റെ പലയിരട്ടിയാണ് നിരക്ക് ഈടാക്കാറുണ്ടായിരുന്നത് എന്ന് പരിശോധിച്ചാല്‍ മനസിലാകും.

English Summary: Celebrity Travel, Esha Gupta enjoys in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA