ADVERTISEMENT

സവിശേഷമായ സാംസ്കാരിക സവിശേഷതകളും പാരമ്പര്യവും കൗതുകക്കാഴ്ചകളുമുള്ള രാജ്യമാണ് ജപ്പാൻ. സഞ്ചാരപ്രിയരുടെ സ്വപ്നഭൂമി. അവിടെ കാണാത്തതും കിട്ടാത്തതുമായി ഒന്നുമില്ലെന്നു തോന്നും. ലോകത്തിലെ ഏറ്റവും വിചിത്രമായ 10 ഭക്ഷണശാലകളുടെ ലിസ്റ്റ് എടുത്താൽ അതിൽ അഞ്ചെണ്ണവും ജപ്പാനിലായിരിക്കും. ജപ്പാനിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഭക്ഷണശാലകളിലൊന്നാണ് ഗജുമാരു ട്രീ ഹൗസ്.

ഗജുമാരു ട്രീ ഹൗസ് ഡൈനർ കാഴ്ചക്കാരിൽ അതിശയമുണർത്തുന്ന ഭക്ഷണശാലയാണ്. നഗരത്തിന്റെ തിരക്കേറിയ സ്ഥലത്ത് കൂറ്റൻ മരത്തിന്റെ ശിഖരത്തിലാണ് കാഴ്ചയിൽ അദ്ഭുതം നിറയ്ക്കുന്ന ഈ ട്രീ ഹൗസ് റസ്റ്ററന്റ്. ഒക്കൈയാമ പാർക്കിന്റെ പ്രവേശന കവാടത്തിൽ ഹൈവേയിലാണിത്. ഇൗ റസ്റ്ററന്റിന്റെ പേര് പല കാലത്തും മാറിയിട്ടുണ്ട്. ഇപ്പോഴിത് ഗജുമാരു എന്നാണ് അറിയപ്പെടുന്നത്. ഒരു വൻമരത്തിന്റെ മുകളിലുള്ള ഈ ഹോട്ടൽ നഗരത്തിന്റെ ഏതു കോണിൽനിന്നു നോക്കിയാലും കാണാം. 

കൂറ്റൻ മരത്തിലെ റസ്റ്ററന്റ്

ബനിയൻ മരങ്ങളുടെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന കൃത്രിമ മരമാണ് ട്രീ ഹൗസ് നിർമിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. അകത്തേക്കു പ്രവേശിക്കാൻ ചുറ്റിക്കറങ്ങിപ്പോകുന്ന ഗോവണിപ്പടിയും ലിഫ്റ്റുമുണ്ട്. വളരെ സൗകര്യവും സ്വകാര്യതയുമുള്ള ഒരു മികച്ച ഭക്ഷണശാലയാണിത്. സുഹൃത്തുക്കൾക്കൊപ്പവും ചെറിയ ഗ്രൂപ്പുകളായും പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം ചെലവഴിക്കാനുള്ള സൗകര്യവും ഈ മരവീട്ടിൽ ഒരുക്കിയിട്ടുണ്ട്. റസ്റ്ററന്റിന്റെ വിശാലമായ ജനാലകളിൽ നിന്നും ബാൽക്കണിയിൽ നിന്നുമുള്ള മനോഹരമായ കാഴ്ച അതിശയകരവും ആകർഷകവുമാണ്. 

 

English Summary: Gajumaru Treehouse Dine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com