‘ഡോൾഫിനുകള്‍ക്കൊപ്പം ഒരു മണിക്കൂർ, ഇത് ലോകത്തിലെ മനോഹരജീവി’: അവധി ആഘോഷമാക്കി നടി

Diya-Mirza-1
SHARE

കൊറോണക്കാലത്ത് വിവാഹിതയായി വാർത്തകളിൽ ഇടംപിടിച്ച ബോളിവുഡ് താരം ദിയ മിർസ ഇപ്പോൾ ഹണിമൂൺ ആഘോഷത്തിലാണ്. മാലദ്വീപിൽ ഭർത്താവിനും അദ്ദേഹത്തിന്റെ മകൾക്കുമൊപ്പമാണ് മിർസയുടെ അവധിക്കാല ആഘോഷം. മകൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങളിലൂടെ മാലദ്വീപിലെ തന്റെ അവധിക്കാല ഓർമകൾ പങ്കുവച്ചിരിക്കുകയാണ് ദിയ.

കടൽത്തീരത്തെ ഏറ്റവും അവിസ്മരണീയമായ കാഴ്ച 

യാത്രയിൽ മറക്കാനാവാത്തത് ഡോൾഫിൻ കൂട്ടത്തിനരികിൽ ഒരു മണിക്കൂറിലധികം ചെലവഴിക്കാൻ സാധിച്ചു എന്നതാണ്. ആ മനോഹരമായ ജീവിയെ കണ്ടത് വർണിക്കാൻ വാക്കുകളില്ലെന്നും ദിയ മിർസ സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.

സെലിബ്രിറ്റികളുടെ ഇഷ്ട അവധിക്കാല ലൊക്കേഷനാണ് മാലദ്വീപ്. വെക്കേഷൻ, ഹണിമൂൺ തുടങ്ങി ആഘോഷം എന്തുമാകട്ടെ താരങ്ങള്‍ ആദ്യം തെരഞ്ഞെടുക്കുക മാലദ്വീപ് തന്നെ. ദിയയും ആ കാര്യത്തിൽ മാറ്റി ചിന്തിച്ചില്ല. 

അത്യാഡംബര ബീച്ച് റിസോർട്ട് : ജെ എ മനഫരു

മാലദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഒരു സ്വകാര്യ ദ്വീപിൽ സ്ഥിതിചെയ്യുന്ന ജെ എ മനഫരു എന്ന അത്യാഡംബര ബീച്ച് റിസോർട്ടിലാണ് താരവും കുടുംബവും അവധി ആഘോഷിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമകൾ എന്നായിരുന്നു ദിയ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച വാക്കുകൾ. 

ഔട്ട്ഡോർ പൂളുകളുള്ള ആഡംബര ബീച്ച് വില്ലകളാണ് റിസോർട്ടിൽ ഉള്ളത്. ഒരു ഓൺ-സൈറ്റ് പാഡി ഡൈവ് സെന്റർ, 3 ഔട്ട്‌ഡോർ പൂളുകളും സ്പാ ചികിത്സകളും ഇവിടെ ലഭ്യമാണ്. ജെ എ മനഫരു ബീച്ച് വില്ലകൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ മനോഹരമായ കാഴ്ചകളും സൂര്യോദയവും സൂര്യാസ്തമയും ആസ്വദിക്കുന്നതിനും മികച്ചതാണ്.

അതിഥികൾക്ക് അതിശയകരമായ ബീച്ചിലോ 3 ഔട്ട്‌ഡോർ പൂളുകളിലോ വിശ്രമിക്കാം, അതിൽ ഒരെണ്ണം കുട്ടികൾക്കുള്ളതാണ്. ജെ‌ എ മനഫാരു റിസോർട്ടിൽ സ്‌നോർക്കെല്ലിങ് പ്രവർത്തനങ്ങളും നടത്താം. മാത്രമല്ല കോംപ്ലിമെന്ററി സ്നോർക്കെല്ലിങ്ങും ഒരുക്കിയിട്ടുണ്ട്. ഒപ്പം ഡൈവിംങ്, ജെറ്റ് സ്കീയിങ്, സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിങ് തുടങ്ങി മറ്റ് വാട്ടർ സ്പോർട്സുകളുമുണ്ട്.

ഫ്ലഡ്‌ലൈറ്റ് ടെന്നീസ് കോർട്ടുകൾ,പൂൾ ടേബിൾ, ഗെയിംസ് ഏരിയ, ഫോട്ടോഗ്രാഫി സ്റ്റുഡിയോ എന്നിങ്ങനെ അധിക സൗകര്യങ്ങളും ഈ റിസോർട്ടിൽ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു. എലിമിസ് ചികിത്സകളും മാലദ്വീപ് മസാജുകളും ലഭിക്കുന്ന വളരെ ശാന്തമായ  സ്പാ സാങ്ച്വറിയാണ്ഇവിടുത്തെ മറ്റൊരു ആകർഷണം. വെൽനസ് ക്ലാസുകൾ, യോഗ സെഷനുകൾ, അതിശയകരമായ കടൽ കാഴ്ചകളുള്ള ഒരു ജിം എന്നിവയും ഇവിടെയുണ്ട്. സഞ്ചാരികൾക്ക് ഫുൾ പാക്കേജാണ് ഈ റിസോർട്ടിലെ താമസം.

English Summary: Dia Mirza and family in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA