മാന്ത്രികം ഇവിടുത്തെ സൂര്യാസ്തമയം, ഒരിക്കലെങ്കിലും കാണണം: നടി ഐശ്വര്യ

Aiswarya
SHARE

തെന്നിന്ത്യൻ സിനിമാലോകത്ത് ആരാധകരേറെയുള്ള താരമാണ് ഐശ്വര്യ രാജേഷ്. തിരക്കുകളിൽ നിന്നു മാറി അവധിക്കാല യാത്രയിലായിരുന്നു ഐശ്വര്യ. സിനിമാതാരങ്ങളുടെ ഇഷ്ട ഇടമായ, അവരുടെ ആദ്യ വെക്കേഷൻ‌ ചോയിസായ മാലദ്വീപ് തന്നെയാണ് ഇൗ താരവും തിരഞ്ഞെടുത്തത്. ദ്വീപിൽ നിന്നുമുള്ള നിരവധി മനോഹര ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.

നടി സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ദ്വീപിലെ സൂര്യാസ്തമയം അത്യന്തം മാന്ത്രികം ആണെന്നാണ് കടൽത്തീരത്തെ അസ്തമയ ചിത്രം പോസ്റ്റ് ചെയ്ത് ഐശ്വര്യ കുറിച്ചിരിക്കുന്നത്. റീത്തി ഫറു എന്ന അത്യാഡംബര റിസോർട്ടാണ് ഐശ്വര്യ താമസത്തിനായി തിരഞ്ഞെടുത്തത്.

മാലദ്വീപിലേക്ക് പറന്ന താരം

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ബുക്കിങ് ഏജൻസികളിൽ ഒന്നായ പിക്കി അവർ ട്രയൽ എന്ന ഏജൻസി വഴിയാണ് ഐശ്വര്യ മാലദീപിലേക്ക് പറന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം എന്നും ഇവിടെ എത്തിയതിൽ അങ്ങേയറ്റം താൻ സന്തോഷവതിയാണെന്നു ഐശ്വര്യ പറയുന്നു.

ആഡംബര റിസോര്‍ട്ട് റീത്തി ഫാറു

റീത്തി ഫാറു, അതിശയകരമായ ഉഷ്ണമേഖലാ ദ്വീപ് പറുദീസയാണ്. സമൃദ്ധമായ തെങ്ങിൻ തോട്ടങ്ങൾക്കും ഉഷ്ണമേഖല സസ്യങ്ങൾക്കും ഇടയിലായിട്ടാണ് ഈ കൊച്ചു സ്വർഗം സ്ഥിതി ചെയ്യുന്നത്. വെളുത്ത പവിഴ മണൽ, കണ്ടൽക്കാടുകൾ, വിശാലമായ സസ്യജാലങ്ങൾ, എന്നിവയാൽ ഒരു മാന്ത്രിക അന്തരീക്ഷമാണ് ആണ് ഇവിടം സഞ്ചാരികൾക്ക് പ്രധാനം ചെയ്യുക.

റീത്തി ഫാറു റിസോർട്ട് ഒരു പുതിയ റിസോർട്ടാണ്, മാലയുടെ വടക്ക്-പടിഞ്ഞാറ് റായി അറ്റോളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറിയ ദ്വീപായ ഫിലൈദൂവിൽ നിന്ന് 80 മീറ്റർ അകലെയുള്ള മനോഹരമായ ഹൗ സ് റീഫ്. രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 45 മിനിറ്റ് ദൈർഘ്യമുള്ള സീപ്ലെയിൻ ഫ്ലൈറ്റ് അല്ലെങ്കിൽ 20 മിനിറ്റ് ആഭ്യന്തര വിമാനത്തിൽ നിന്ന് ധരവന്ദുവിലേക്ക് എത്തിച്ചേരാം, തുടർന്ന് റിസോർട്ടിലേക്ക് 40 മിനിറ്റ് സ്പീഡ് ബോട്ട് സവാരിയും നടത്താം.

നൂറ്റിയൻപത് പരമ്പരാഗത, ആഡംബര മാലദ്വീപ് വില്ലകളുണ്ട് റീത്തി ഫറുവിൽ. വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെയും റീഫിന്റെയും രഹസ്യങ്ങളെ കണ്ടെത്താൻ, റിസോർട്ടിന്റെ ഡൈവ് സെന്റർ മികച്ചതാണ്. ആറ് റെസ്റ്റോറന്റുകളും ആറ് ബാറുകളും റിസോർട്ടിൽ ഉൾക്കൊള്ളുന്നു, തത്സമയ ഗ്രില്ലുകൾക്കും ബോട്ടിക് ഇന്റർനാഷണൽ പാചകരീതികൾക്കും, കോക്ടെയിലുകൾ, ഫ്രൂട്ട് സ്മൂത്തീസ്, മികച്ച വൈനുകൾ എന്നിവയ്‌ക്കൊപ്പം വിശിഷ്ടമായ വിഭവങ്ങൾ ഇവിടെയെത്തുന്ന അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

ഡൈവ് നടത്താം

തുടക്കക്കാർക്കും അല്ലാത്ത ഡൈവർ‌മാർക്കും കോഴ്‌സുകളുള്ള വിദ്യാഭ്യാസ, വിനോദ, നൈട്രോക്സ് ഡൈവിംഗ് എന്നിവയാണ് ഇവിടുത്തെ ഫൈവ് സ്റ്റാർ ഡൈവ് സെന്റർ. അത്യാധുനിക ഉപകരണങ്ങളും സേവനവുമുള്ള വാട്ടർ-സ്‌പോർട്‌സ് സെന്റർ അനന്തമായ വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങളും ഉല്ലാസയാത്രകളും വാഗ്ദാനം ചെയ്യുന്നു.

English Summarry: Celebrity Travel, Aishwarya Rajesh, Malidives Trip

തമിഴ് സിനിമാലോകത്തും ആരാധകരേറെയുള്ള താരമാണ് ഐശ്വര്യ രാജേഷ്. തിരക്കുകളിൽ നിന്നും മാറി അവധിക്കാലയാത്രയിലായിരുന്നു ഐശ്വര്യ. സെലിബ്രേറ്റികളുടെ ഇഷ്ട ഇടമായ മാലദ്വീപ് തന്നെയാണ് ഇൗ താരവും തെരഞ്ഞെടുത്തത്. ദ്വീപിൽ നിന്നുമുള്ള നിരവധി മനോഹര ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. 

സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

 ദ്വീപിലെ സൂര്യാസ്തമയം അത്യന്തം മാന്ത്രികം ആണെന്നാണ് കടൽത്തീരത്ത് അസ്തമയ സൂര്യനോടൊപ്പം നിൽക്കുന്ന  ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചിരിക്കുന്നത്. റീത്തി ഫറു എന്ന അത്യാഡംബര റിസോർട്ടാണ് ഐശ്വര്യ താമസത്തിനായി തെരഞ്ഞെടുത്തത്. 

മാലദ്വീപിലേക്ക് പറന്ന താരം

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ബുക്കിങ് ഏജൻസികളിൽ ഒന്നായ പിക്കി അവർ ട്രയൽ എന്ന ഏജൻസി വഴിയാണ് ഐശ്വര്യ മാലദീപിലേക്ക് പറന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം എന്നും ഇവിടെ എത്തിയതിൽ അങ്ങേയറ്റം താൻ സന്തോഷവതിയാണെന്നു ഐശ്വര്യ പറയുന്നു.

ആഡംബര റിസോര്‍ട്ട് റീത്തി ഫാറു

റീത്തി ഫാറു, അതിശയകരമായ ഒരു ഉഷ്ണമേഖലാ ദ്വീപ് പറുദീസയാണ്. സമൃദ്ധമായ തെങ്ങിൻ തോട്ടങ്ങൾക്കും ഉഷ്ണമേഖല സസ്യങ്ങൾക്കും ഇടയിലായിട്ടാണ് ഈ കൊച്ചു സ്വർഗം സ്ഥിതി ചെയ്യുന്നത്. വെളുത്ത പവിഴ മണൽ, കണ്ടൽക്കാടുകൾ, വിശാലമായ സസ്യജാലങ്ങൾ, എന്നിവയാൽ ഒരു മാന്ത്രിക അന്തരീക്ഷമാണ് ആണ് ഇവിടം സഞ്ചാരികൾക്ക് പ്രധാനം ചെയ്യുക.

റീത്തി ഫാറു റിസോർട്ട് ഒരു പുതിയ റിസോർട്ടാണ്, മാലെയുടെ വടക്ക്-പടിഞ്ഞാറ് റായി അറ്റോളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറിയ ദ്വീപായ ഫിലൈദൂവിൽ നിന്ന് 80 മീറ്റർ അകലെയുള്ള മനോഹരമായ ഒരു ഹൗ സ് റീഫ്. രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 45 മിനിറ്റ് ദൈർഘ്യമുള്ള സീപ്ലെയിൻ ഫ്ലൈറ്റ് അല്ലെങ്കിൽ 20 മിനിറ്റ് ആഭ്യന്തര വിമാനത്തിൽ നിന്ന് ധരവന്ദുവിലേക്ക് എത്തിച്ചേരാം, തുടർന്ന് റിസോർട്ടിലേക്ക് 40 മിനിറ്റ് സ്പീഡ് ബോട്ട് സവാരിയും നടത്താം.

നൂറ്റി അൻപത് പരമ്പരാഗത, ആഡംബര മാലദ്വീപ് വില്ലകളുണ്ട് റീത്തി ഫറുവിൽ. വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെയും റീഫിന്റെയും രഹസ്യങ്ങളെ കണ്ടെത്താൻ, റിസോർട്ടിന്റെ ഡൈവ് സെന്റർ മികച്ചതാണ്. ആറ് റെസ്റ്റോറന്റുകളും ആറ് ബാറുകളും റിസോർട്ടിൽ ഉൾക്കൊള്ളുന്നു, തത്സമയ ഗ്രില്ലുകൾക്കും ബോട്ടിക് ഇന്റർനാഷണൽ പാചകരീതികൾക്കും, കോക്ടെയിലുകൾ, ഫ്രൂട്ട് സ്മൂത്തീസ്, മികച്ച വൈനുകൾ എന്നിവയ്‌ക്കൊപ്പം വിശിഷ്ടമായ വിഭവങ്ങൾ ഇവിടെയെത്തുന്ന അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. 

ഡൈവ് നടത്താം

തുടക്കക്കാർക്കും അല്ലാത്ത ഡൈവർ‌മാർക്കും കോഴ്‌സുകളുള്ള വിദ്യാഭ്യാസ, വിനോദ, നൈട്രോക്സ് ഡൈവിംഗ് എന്നിവയാണ് ഇവിടുത്തെ ഫൈവ് സ്റ്റാർ ഡൈവ് സെന്റർ. അത്യാധുനിക ഉപകരണങ്ങളും സേവനവുമുള്ള വാട്ടർ-സ്‌പോർട്‌സ് സെന്റർ അനന്തമായ വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങളും ഉല്ലാസയാത്രകളും വാഗ്ദാനം ചെയ്യുന്നു.

English Summarry: Celebrity Travel, Aishwarya Rajesh, Malidives Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA