പ്രണയം തുളുമ്പുന്ന വെക്കേഷനുമായി മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം മാലദ്വീപില്‍

sandesh-jhingan
Images: Social Media
SHARE

മാലദ്വീപില്‍ കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിച്ച് എടികെ മോഹൻബഗാൻ പ്രതിരോധ നിരയിലെ പ്രമുഖനും കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരവുമായ സന്ദേശ് ജിങ്കൻ. മാലദ്വീപില്‍ നിന്നുമുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്ന ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നീല നിറമുള്ള തെളിഞ്ഞ വെള്ളത്തില്‍ സന്ദേശിനെ ചുംബിക്കുന്ന ഫോട്ടോ കാമുകിയായ ഇവാന്‍ക പാവ്ലോവ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

റഷ്യന്‍ സ്വദേശിനിയായ ഫോട്ടോഗ്രാഫറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് ഇവാന്‍ക. നിരവിധി നാളുകളായി ജിങ്കനും ഇവാന്‍ങ്കയും തമ്മില്‍ പ്രണയത്തിലാണ്. യുഎഇക്കെതിരെയും ഒമാനെതിരെയും ഉള്ള ഇന്ത്യയുടെ രാജ്യാന്തര സൗഹൃദ മത്സരത്തിന് ശേഷമാണ് ഇരുവരും അവധിക്കാലം ആഘോഷിക്കാനായി മാലദ്വീപിലേക്ക് പറന്നത്.

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറെ മൂല്യമുള്ള താരമാണ് ജിങ്കന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആരംഭം മുതല്‍ തന്നെ കേരള ടീമിന്‍റെ പ്രധാനഘടകമായിരുന്നു. 2014 ല്‍ ഐ എസ് എല്‍ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ ചണ്ഡിഗഡുകാരന്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. അതേ വര്‍ഷം തന്നെ എ ഐ എഫ് എഫിന്‍റെ എമര്‍ജിംഗ് പ്ലെയര്‍ ട്രോഫിയും ജിങ്കനെ തേടിയെത്തിയിരുന്നു. അര്‍ജുന അവാര്‍ഡ് നല്‍കിയും രാജ്യം ജിങ്കനെ ആദരിച്ചു. 

നിരവധി സെലിബ്രിറ്റികള്‍ മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തുന്നത് ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം മാധുരി ദീക്ഷിതും കുടുംബവും മാലദ്വീപില്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. 

കോവിഡ് കാലത്തിനു ശേഷമുള്ള യാത്രാസീസണില്‍, റഷ്യന്‍ സഞ്ചാരികളെ പിന്തള്ളി മാലദ്വീപിലേക്ക് എത്തിയ സഞ്ചാരികളിലേറെയും ഇന്ത്യക്കാരാണ്. യാത്രാ ചെലവു കുറഞ്ഞതോടെയാണ് ഇന്ത്യയിൽ നിന്നുള്ള കൂടുതല്‍ സഞ്ചാരികൾ മാലദ്വീപിലേക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയത്. അധികം നിയന്ത്രണങ്ങള്‍ ഒന്നുമില്ല എന്നതും മാലദ്വീപിനെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമാക്കി നിലനിര്‍ത്തുന്നു. വിനോദസഞ്ചാരമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളില്‍ വൻ ഓഫറുകളാണ് മാലദ്വീപ് നല്‍കുന്നത്. 

മാലദ്വീപിലെ നിരവധി ദ്വീപുകൾ ഇപ്പോള്‍ സ്വകാര്യ റിസോർട്ടുകളാണ്. കൂടാതെ, ആൾവാസമില്ലാതെ കിടക്കുന്ന ഇരുപത്തെട്ടു ദ്വീപുകൾ വിനോദസഞ്ചാരത്തിനായി ഒരുക്കിയെടുക്കുകയാണ് മാലദ്വീപ് ഇപ്പോള്‍. ഇന്ത്യയില്‍ നിന്നും മാലദ്വീപിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

English Summary: Celebrity Travel, Sandesh Jhingan  Maldives Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA