കടലിന്റെ അടിത്തട്ടില്‍ മത്സ്യകന്യകയെപ്പോലെ നീന്തി, അവധി ആഘോഷമാക്കി നടി

minissha-lamba
SHARE

എന്നും ഓര്‍മിച്ചിരിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ബോളിവുഡ് താരം മിനിഷ ലാംബ. സിനിമ ജീവിതത്തില്‍ നിന്നു കുറച്ചു കാലമായി ഒഴിഞ്ഞുനില്‍ക്കുകയാണ് താരം. ഇപ്പോൾ അവധിയാഘോഷത്തിനായി മാലദ്വീപില്‍ എത്തിയിരിക്കുകയാണ് മിനിഷ ലാംബ. മാലദ്വീപിന്റെ മനോഹാരിതയിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും മാലദ്വീപിലേക്കുള്ള യാത്രയുടെ തുടക്കം മുതലുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു സ്വകാര്യ ദ്വീപില്‍ സജ്ജീകരിച്ചിരിക്കുന്ന അവിശ്വസനീയമായ റിസോര്‍ട്ടായ ഹൈഡ് വേ ബീച്ച് റിസോർട്ടിലാണ് മിനിഷയുടെ താമസം. ബീച്ചിന് അഭിമുഖമായ വില്ലകളിൽ നിന്നുള്ള ചിത്രങ്ങളും പൂളില്‍ നിന്നും ഫ്‌ളോട്ടിങ് പ്രഭാതഭക്ഷണം ആസ്വദിക്കുന്നതുമായ ചിത്രങ്ങളുമുണ്ട്.

സമയം ഏഴായിട്ടും സൂര്യന്‍ തന്റെയടുത്ത് എത്തിയില്ലായെന്നായിരുന്നു ചിത്രത്തിന് താഴെ താരം കുറിച്ചിരിരിക്കുന്നത്. മാലദ്വീപിൽ മിനിഷ സ്‌നോര്‍ക്കലിങ് നടത്തുന്നുണ്ട്. വെള്ളത്തിനടിയിലൂടെ അനായാസം തെന്നിനീങ്ങുന്ന താരത്തിന്റെ ഗംഭീര ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ കാണാനാകും.

ഹൈഡ് വേ ബീച്ച് റിസോർട്ട്

മാലദ്വീപ് സന്ദർശിക്കുന്നവർ താമസത്തിനായി തെരഞ്ഞെടുക്കുന്ന റിസോർട്ടുകളിലൊന്നാണ് ഹൈഡ് വേ റിസോർട്ട്. ഹാ അലിഫു അറ്റോളിലാണ് ഇൗ റിസോർട്ടുള്ളത്.

2 ഇന്‍ഫിനിറ്റി പൂളുകള്‍, സ്പാ, ജിം, കൂടാതെ കുട്ടികള്‍ക്കായി വാട്ടര്‍ പാര്‍ക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ്, സ്‌നോര്‍ക്കലിങ്, സ്‌കൂബ ഡൈവിങ്, ടെന്നീസ് എന്നിങ്ങനെ നിരവധി കായിക വിനോദപ്രവര്‍ത്തനങ്ങളും ഹൈഡ് വേ ബീച്ച് റിസോര്‍ട്ട് അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഈ റിസോര്‍ട്ട് ശരിക്കും ആരെയും ആകർഷിക്കും. മധുവിധു ആഘോഷിക്കാനെത്തുന്നവരുടെയും മികച്ചയിടമാണ് ഹൈഡ് വേ ബീച്ച് റിസോർട്ട്.

English Summary: Celebrity Travel, Minissha Lamba Maldives Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA